
ദുബായ് : ജോലിയിലെ കൃത്യനിഷ്ടയോടൊപ്പം സത്യ സന്ധത പ്രകടിപ്പിച്ച ജീവനക്കാരെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ് പോർട്ട് അഥോറിറ്റി (ആർ. ടി. എ.) ആദരിച്ചു. മലയാളി യായ ടാക്സി ഡ്രൈവര്‍ ഫിറോസ് ചാരു പടിക്കല്‍, ബസ്സ് ഡ്രൈവർ മാരായ ഹസൻ ഖാൻ, അസീസ് റഹ്മാൻ, ഹുസൈൻ നാസിർ എന്നിവ രെയും പ്രശംസാ പത്രവും ഉപഹാരവും നൽകി ആർ. ടി. എ. ആദരിച്ചു.
ടാക്സിയിൽ യാത്രക്കാരി മറന്നു വെച്ച വില പിടി പ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് സുരക്ഷി തമായി തിരിച്ചേൽപ്പിച്ച് സത്യ സന്ധത കാണിച്ച തിനാണ് ഫിറോസിനെ ആദരിച്ചത്.
വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയിൽ പെട്ടു പോയ സ്ത്രീക്ക് സഹായം നൽകി യിരുന്നു. ഇതാണ് ബസ്സ് ഡ്രൈവർമാരെ അംഗീകാരത്തിന് അര്‍ഹര്‍ ആക്കിയത് എന്നും ആർ. ടി. എ. അധികൃതര്‍ അറിയിച്ചു.