യു. എ. ഇ. ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക്

January 8th, 2020

dubai-ruler-sheikh-mohammed-bin-rashid-ePathram
അബുദാബി : യു. എ. ഇ. യില്‍ ടൂറിസ്റ്റ് വിസ ഇനി അഞ്ചു വര്‍ഷത്തേക്ക് നല്‍കും എന്ന് മന്ത്രി സഭാ തീരുമാനം. എല്ലാ രാജ്യ ക്കാർക്കും 5 വർഷം വരെ കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യായിരിക്കും ലഭി ക്കുക.

മറ്റു ടൂറിസ്റ്റ് വിസ കൾ ലഭിക്കുന്നതിന് നില വിലുള്ള മാനദണ്ഡം തന്നെയാവും  ഈ വിസക്കും ഉണ്ടാവുക. എന്നാല്‍ ഈ വിസ യില്‍ വരുന്ന വർക്ക് മെഡിക്കൽ ഇന്‍ഷ്വ റന്‍സ് വേണ്ടി വരും എന്നാണ് സൂചന.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാ രിയു മായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, പുതിയ ടൂറിസ്റ്റ് വിസ സംവി ധാനത്തെ ക്കുറിച്ച് ട്വിറ്ററി ലൂടെ വിശദീകരിച്ചു.

ആറു മാസം തുടർച്ചയായി തങ്ങാന്‍ യു. എ. ഇ. യിൽ തങ്ങാൻ കഴിയുന്ന രീതിയില്‍ ആയിരിക്കും ദീര്‍ഘ കാല സന്ദര്‍ശക വിസ സംവിധാനം എന്നും അറിയുന്നു. നിലവില്‍ മുപ്പതു ദിവസം (ഷോര്‍ട്ട് ടൈം വിസ), 90 ദിവസം (ലോംഗ് ടൈം വിസ) എന്നി ങ്ങനെ യാണ് ടൂറിസ്റ്റ് വിസ നൽകി യിരുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ദുബായില്‍ എത്തിയത് 20 ലക്ഷ ത്തോളം ആളുകള്‍

January 2nd, 2020

new-year-celebration-at-dubai-burj-khalifa-ePathram
ദുബായ് : പുതുവത്സരാഘോഷത്തിന് ഇത്തവണ ദുബായില്‍ എത്തിയത് 20 ലക്ഷത്തോളം ആളുകള്‍ എന്ന് റിപ്പോര്‍ട്ട്. നഗരം ആഘോഷ രാവ് ആയി മാറിയ കരിമരുന്നു ദൃശ്യ വിസ്മയം വീക്ഷിക്കുവാനായി10 ലക്ഷം പേർ എത്തിയ തായും കണക്കുകള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും ദുബായില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന ഗ്ലോബൽ വില്ലേജ്, കൂടാതെ ബുർജ് അൽ അറബ്, അൽ സീഫ്, ദ ബീച്ച് തുടങ്ങിയ 25 സ്ഥലങ്ങളില്‍ ആയിട്ടായിരുന്നു ആഘോഷം.

ലോകം കണ്ടതിൽ വെച്ച് ഏറ്റവും വർണ്ണാഭമായ പുതു വത്സരാ ഘോഷം സംഘടിപ്പിച്ച ടീമിനെ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ് തൂം അഭിനന്ദിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബാബു രാജ് & പീർ മുഹമ്മദ് ഗോൾഡൻ ഹിറ്റ്‌സ് 2019 അജ്മാനിൽ

December 5th, 2019

ms-baburaj-epathram
അജ്‌മാൻ : പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ അറേബ്യ ഷാർജ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പി ക്കുന്ന സംഗീത സംഗമം ‘എം. എസ്. ബാബു രാജ് – പീർ മുഹമ്മദ്‌ ഗോൾഡൻ ഹിറ്റ്‌സ്’ എന്ന പ്രോഗ്രാം 2019 ഡിസം ബർ 6 വെള്ളി യാഴ്ച വൈകുന്നേരം 3 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ചു നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ishal-arabia-stage-peer-mohammed-ePathram

സൂഫി സംഗീത ത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്യും.

കൂടാതെ ഇശൽ അറേബ്യ ടീ മിന്റെ സിനിമാറ്റിക് ഡാൻസ്, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ്, ഒപ്പന കോൽക്കളി എന്നിവ അരങ്ങേറും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കെ. എം. സി. സി. മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധിക്ക്

November 28th, 2019

kmcc-kadappuram-committee-media-award-pma-rahiman-ePathram
അബുദാബി : കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ മാധ്യമ പുരസ്കാരം ‘e പത്രം’ പ്രതിനിധി പി. എം. അബ്ദുൽ റഹിമാന് സമ്മാനിച്ചു. ഓൺ ലൈൻ മാധ്യമ രംഗ ത്തെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ പരിഗണിച്ച് കൊണ്ടാണ് പുരസ്കാരം സമ്മാനിച്ചത്.

തൃശൂർ ജില്ല യിലെയും ഗുരുവായൂർ മണ്ഡല ത്തിലെയും ലീഗ് പ്രസ്ഥാന ത്തി നും അബു ദാബി കെ. എം. സി. സി. യുടെ വളർച്ച യിലും മുഖ്യ പങ്കു വഹിച്ച കടപ്പുറം പഞ്ചായ ത്തിലെ സമുന്നതനായ നേതാവ് ആയിരുന്ന പി. വി. ഹമീദ് മോൻ എന്നവരുടെ പേരിൽ പ്രഖ്യാപിച്ച പ്രഥമ പുരസ്കാരം, കടപ്പുറം പഞ്ചാ യത്ത് നിവാസി യും അബുദാബി യിലെ മാധ്യമ – കലാ – സാംസ്കാരിക രംഗ ത്തെ നിറ സാന്നിദ്ധ്യവുമായ പി. എം. അബ്ദുൽ റഹിമാന് സമ്മാനി ക്കുവാൻ കഴിഞ്ഞ തിൽ വളരെ അധികം ചാരിതാർഥ്യം ഉണ്ട് എന്ന് അബുദാബി കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

abu-dhab-kmcc-thrishoor-committee-koya-pma-rahiman-ePathram

പ്രമുഖ മാധ്യമ പ്രവർത്ത കനും പ്രവാസി ഭാരതി റേഡിയോ മാനേജിംഗ് ഡയറക്ടറുമായ കെ. ചന്ദ്രസേനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “നവ മാധ്യമ ങ്ങളും യുവ ചിന്തകളും” എന്ന വിഷയം മിഡിൽ ഈസ്റ്റ് ചന്ദ്രിക അബു ദാബി ബ്യൂറോചീഫ് റസാഖ് ഒരുമനയൂർ അവത രിപ്പിച്ചു.

കെ. എം. സി. സി. കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസി ഡണ്ട് പി. വി. നസീർ അദ്ധ്യ ക്ഷത വഹിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ കെ. അൻസാരി, തൃശൂർ ജില്ലാ കെ. എം. സി. സി. വനിതാ വിഭാഗം പ്രസി ഡണ്ട് സബിതാ സെയ്തു മുഹമ്മദ്, ആർ. വി. ഹംസ കറുകമാട് തുടങ്ങിയവർ സംബന്ധിച്ചു.

കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കോയ തിരുവത്ര, യു. എ. ഇ. – കടപ്പുറം പഞ്ചായത്ത്‌ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സി. അലി ക്കുഞ്ഞി ഹാജി, ട്രഷറർ പി. വി. ജലാൽ, വൈസ് പ്രസിഡണ്ട് വി. പി. ഉമ്മർ, ഗുരു വായൂർ മണ്ഡലം പ്രസിഡണ്ട് വി. എം. മുനീർ, സെക്രട്ടറി ജലീൽ കാര്യടത്ത്, വൈസ് പ്രസിഡണ്ട് മുസ്തഫ വലിയകത്ത്, ഇസ്ലാമിക്‌ സെന്റർ പ്രതി നിധി കുഞ്ഞു മുഹമ്മദ്‌, പി. കെ. ബദറു, പുന്നയൂർ കെ. എം. സി. സി. പ്രസി ഡണ്ട് കബീർ, കടപ്പുറം പഞ്ചായത്ത്‌ ഭാരവാഹി കളായ അസീസ് സബ്‌ജി, നിഷാക് കടവിൽ, ശിഹാബ് കെ. എസ്., റഷീദ് ചാലിൽ, സെയ്തു മുഹമ്മദ്‌ പി. എ., ഇക്ബാൽ പി. എം., മുനീർ ഈസ്സ, ജാഫർ എ. വി. എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഫൈസൽ കടവിൽ സ്വാഗതവും ട്രഷറർ ജാഫർ ബുഖാറയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ശങ്കർ മഹാ ദേവന്റെ ലൈവ് സംഗീത ക്കച്ചേരി ഐ. എസ്. സി. യിൽ

November 28th, 2019

isc-abu-dhabi-shankar-ehsaan-loy-concert-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ കൾച്ച റൽ സെന്റര്‍ (ഐ. എസ്. സി.) ഒരുക്കുന്ന ഇന്ത്യാ ഫെസ്റ്റിനു മുന്നോടി യായി നവംബര്‍ 28 വ്യാഴാ ഴ്ച രാത്രി ഒന്‍പതു മണി ക്ക് ശങ്കർ മഹാ ദേവന്‍ നയിക്കുന്ന സംഗീത നിശ അരങ്ങേറും.

മലയാള സിനിമ യിലും മറ്റു ഇന്ത്യന്‍ ഭാഷ കളിലും നിര വധി ഹിറ്റ് ഗാന ങ്ങള്‍ ആല പിച്ച ബോളിവുഡ് ഗായകനും സംഗീത സംവി ധായ കനും കൂടി യാണ് ശങ്കര്‍ മഹാ ദേവന്‍.

കാണികളുടെ സൗക ര്യാര്‍ത്ഥം, ഐ. എസ്. സി. ക്ക് സമീപം പ്രത്യേകമായി സജ്ജീകരിച്ച വിശാല മായ ഗ്രൗണ്ടിൽ ആയിരിക്കും സംഗീത നിശ അരങ്ങേ റുക.

പരിപാ ടി യിലേക്ക് പ്രവേശന പാസ്സ് ഏര്‍പ്പെടു ത്തിയി ട്ടുണ്ട് എന്നും ഭാര വാഹി കള്‍ അറി യിച്ചു. ശങ്കര്‍ മഹാ ദേവന്‍ – എഹ്‌സാൻ നൂറാനി – ലോയ് മെണ്ടോൻസ ടീം ഒട്ടേറെ ഹിറ്റ് ഗാന ങ്ങള്‍ സംഗീത പ്രേമി കള്‍ ക്കായി ഒരുക്കി യിട്ടുണ്ട്.

ഇവർ മൂന്നു പേരും ഒത്തു ചേർന്ന് അവതരിപ്പിക്കുന്ന പ്രോഗ്രാം സംഗീത ആസ്വാദകർക്ക് വേറിട്ട ഒരു അനു ഭവം ആയിരിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച
Next »Next Page » സമദാനി യുടെ ‘മദീന യിലേ ക്കുള്ള പാത’ വെള്ളി യാഴ്ച  »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine