അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

alain-isc-uae-45-th-national-day-group-song-ePathram

’45 X 45 ഷോ’ എന്ന പേരിൽ അവതരിപ്പിച്ച കലാ സന്ധ്യ യില്‍ ഇന്ത്യൻ സോഷ്യൽ സെന്ററിലെയും മലയാളം മ്യൂസിക് ക്ലബ്ബിലെയും കലാ കാരന്മാര്‍ ചേര്‍ന്ന് മൂന്നു മണി ക്കൂർ നീണ്ടു നിന്ന വർണ്ണാഭ മായ വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു.

ഐ. എസ്. സി. ജനറൽ സെക്രട്ടറി റസൽ മുഹമ്മദ് സാലി, ട്രഷറർ കെ. വി. തസ്ഫീര്‍ തുടങ്ങി യവർ പ്രസംഗിച്ചു. കലാ വിഭാഗം സെക്രട്ടറി നൗഷാദ് വളാഞ്ചേരി പരി പാടി കൾക്ക് നേതൃത്വം നൽകി. ശബ്നം ഷെറീഫ് അവതാരക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കരുത്തുറ്റ രാഷ്ട്രവും സന്തുഷ്ടരായ ജന ങ്ങളും രാഷ്ട പിതാവിന്റെ സ്വപ്നം

December 2nd, 2016

award-for-security-media-salute-uae-ePathram.jpg
അബുദാബി : ഒരുമയിലൂടെ കരുത്താർജ്ജി ക്കുന്ന ഒരു രാഷ്ട്രവും സന്തുഷ്ട രായ ജന ങ്ങളും എന്നുള്ള തായി രുന്നു രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ കണ്ടിരുന്ന സ്വപ്നം എന്ന് 45 വർഷ ത്തെ രാജ്യ ത്തിന്റെ ചരിത്രം വിവരിച്ചു കൊണ്ട് ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ സ്മരിച്ചു.

മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം കൂടി യായ ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ.

യു. എ. ഇ. യുടെ കുതിപ്പിൽ എന്നും തോളോടു തോൾ ചേർത്ത് മുന്നേറിയ ഏറ്റവും വലിയ സമൂഹ മായ ഇന്ത്യ ക്കാ രാണ് ഈ രാജ്യത്തെ ഏറ്റവും സമാധാന പ്രിയരായ വർ എന്നും അവർ അഭിപ്രായ പ്പെട്ടു.

ima-salute-uae-national-day-ePathram .jpg

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ ആലപിച്ച ദേശീയ ഗാന ത്തോ ടെ യാണ് പരി പാടി കൾ ആരംഭിച്ചത്.

renjan-gandhi-of-security-media-receive-ima-award-ePathram.jpg

ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ, ലവ് ഫോർ യു. എ. ഇ. – അഖ്ദർ എന്നിവ യിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദരവ് ഏറ്റു വാങ്ങി.

ബ്രിഗേഡിയർ അഹ്‌മദ്‌ സെയ്ദ് അൽ ബാദി, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡന്റ് രാജൻ സക്കറിയ, ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ഐ. എസ്. സി. എന്റർ ടൈൻ മെന്റ് സെക്രട്ടറി ജോജോ അമ്പൂക്കൻ, സാഹിത്യ വിഭാഗം സെക്രട്ടറി ജയ ദേവൻ എന്നിവർ സംസാരിച്ചു.

salute-uae-national-day-celebration-ePathram .jpg

തുടർന്ന് ഇഫിയ സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും, ദേശ ഭക്തി ഗാനങ്ങൾ, അറബിക് പരമ്പരാഗത നൃത്ത ങ്ങൾ, രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിച്ച ഖവാലി തുടങ്ങിയവ അരങ്ങേറി.

ദേശീയ ദിന ത്തോട് അനു ബന്ധിച്ച് സുധീർ കൊണ്ടേരി സംവിധാനം നിർവ്വഹിച്ച് യു. എ. ഇ. നാഷണൽ ആർക്കവ്സ്, ലുലു ഗ്രൂപ്പ് ഇന്റർ നാഷണലും സംയുക്ത മായി ഒരുക്കിയ ഹൃസ്വ ചിത്രവും പ്രദർശിപ്പിച്ചു

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ സംഘടിപ്പിക്കുന്ന ദേശീയ ദിന ആഘോഷങ്ങൾ

November 30th, 2016

logo-love-for-uae-by-ima-ePathram
അബുദാബി : മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ സംഘടി പ്പിക്കുന്ന യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ 2016 ഡിസംബർ 1 വ്യാഴാഴ്ച യും മൂന്നാം തിയതി ശനി യാഴ്ച യുമായി നടക്കും.

യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ രക്ഷ കർതൃത്വ ത്തിലുള്ള അഖ്ദർ – ലവ് ഫോർ യു. എ. ഇ. സംരഭവും ഇന്ത്യ സോഷ്യൽ സെന്ററു മായും സഹ കരിച്ചു കൊണ്ട് വ്യാഴാഴ്‌ച രാത്രി 8 മണിക്ക് ഐ. എസ്. സി. ഓഡി റ്റോറി യ ത്തിൽ നടക്കുന്ന സല്യൂട്ട് യു എ ഇ എന്ന പരിപാടി യിൽ അറബ് പൈതൃക നൃത്ത ങ്ങൾ, ഖവാലി സംഗീതം, ഇന്ത്യയിൽ നിന്നുള്ള കലാ രൂപ ങ്ങൾ എന്നിവ അവതരി പ്പിക്കും.

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ യു. എ. ഇ. യുടെയും ഇന്ത്യ യുടേയും ദേശീയ ഗാനം ആലപിക്കും. ചടങ്ങിൽ ആഭ്യന്തര മന്ത്രാ ലയം, ലവ് ഫോർ യു. എ. ഇ.(അഖ്‌ദർ) എന്നിവ യിലെ മുതിർന്ന ഉദ്യോഗ സ്ഥർ ആദരവ് ഏറ്റു വാങ്ങും.

ima-national-day-celebration-love-for-uae -ePathram.jpg

അബുദാബി ഖാലിദിയ മാളിൽ ഡിസംബർ 3 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘യു. എ. ഇ. വര കളി ലൂടെ’ എന്ന പേരിൽ സംഘടി പ്പിക്കുന്ന ചിത്ര രചനാ മത്സര ത്തിൽ 45 വിദ്യാർത്ഥി കൾ 45 ചിത്ര ങ്ങളി ലൂടെ യു. എ. ഇ. യുടെ ചരിത്രം അനാ വരണം ചെയ്യും.

സ്‌കൂൾ തല ത്തിലും സംഘടനാ തല ങ്ങളിലും നടന്ന ചിത്ര രചനാ മത്സര ങ്ങളിൽ നിന്നും തെരഞ്ഞെ ടുക്ക പ്പെട്ട ചിത്ര ങ്ങളുടെ പ്രദർശനവും ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സൈക്കിള്‍ റാലിയും കബഡി ടൂർണ്ണമെന്റും

November 30th, 2016

അബുദാബി : ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗ മായി അബുദാബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യ ത്തിൽ സൈക്കിൾ റാലിയും ചടയൻ ഗോവിന്ദൻ സ്മാരക കബഡി ടൂർണ്ണ മെന്റും നടത്തുന്നു.

ഡിസംബർ 2 വെള്ളി യാഴ്ച രാവിലെ 8 മണിക്ക് അബു ദാബി കോര്‍ണീഷില്‍ സൈക്കിൾ റാലി നടക്കും.

ഉച്ചയ്ക്ക്1 മണിക്ക് കെ. എസ്. സി. യില്‍ വെച്ച് കബഡി ടൂർണ്ണ മെന്റും നടക്കും എന്ന് ഭാര വാഹികൾ അറി യിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൃദയരാഗം ശ്രദ്ധേയമായി

November 30th, 2016

അബുദാബി : ഹൃദയരാഗം എന്ന പേരിൽ പ്രവാസി കൂട്ടായ്മ യായ സോഷ്യൽ ഫോറം അബുദാബി സംഘടി പ്പിച്ച സംഗീത സന്ധ്യ പരിപാടി യുടെ വൈവിധ്യ ത്താൽ ശ്രദ്ധേയമായി.

മുസ്സഫയിലെ മലയാളി സമാജം ഓഡിറ്റോറിയ ത്തിൽ പ്രവാസ ലോകത്തു നിന്നുള്ള 33 ഗായകരെ അണി നിര ത്തി യാണ് ഹൃദയ രാഗം സംഗീത സന്ധ്യ ഒരുക്കിയത്.

സംഗീത മേഖല യിൽ മികവുറ്റ സംഭാവന കൾ നൽകിയ ഗൾഫിലെ ആദ്യകാല ഗായക രെയും ഗാന രചയി താക്കളും സംഗീത സംവി ധായകരു മായ ശ്യാം, ചാന്ദ്ബി സിദ്ദീഖ്, തുടങ്ങിയ പ്രതിഭ കളെയും അബുദാബി യൂണി വേഴ്സിറ്റിയിലെ പ്രൊഫ. സമീർ സാലേമിനേയും ആദരിച്ചു.

മലയാളി സമാജ ത്തിൽ പ്രവർത്തി ക്കുന്ന സാംസ്കാരിക കൂട്ടായ്മ കളുടെ ഭാര വാഹി കളും വനിതാ വിഭാഗം പ്രവർത്തകരും സോഷ്യൽ ഫോറം ഭാരവാഹിക ളും ചടങ്ങില്‍ സംബ ന്ധിച്ചു. മലയാളി സമാജം പ്രസിഡന്റ് ബി.യേശു ശീലൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

സോഷ്യൽ ഫോറം പ്രസിഡന്റ് വക്കം ജയലാൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സയിദ് അബൂ ബക്കർ സ്വാഗതവും ട്രഷറർ അജാസ് നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ ദിനാഘോഷം : സമദാനി പങ്കെടുക്കും
Next »Next Page » അബുദാബി ഏവിയേഷനിൽ ആഘോഷം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine