മലയാളി സമാജം യുവജനോത്സവം വ്യാഴാഴ്ച തുടക്കമാവും

February 8th, 2017

samajam-kala-thilakam-2013-vrindha-mohan-ePathram
അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ യുവ ജനോത്സവം ഫെബ്രുവരി 9,10,11(വ്യാഴം വെള്ളി ശനി) എന്നീ മൂന്നു ദിവസ ങ്ങളിലായി നടക്കും.

വ്യാഴം രാത്രി 7 മണിക്ക് പണ്ഡിറ്റ് രമേഷ് നാരായ ണ ന്റെയും ശ്രീദേവി ഉണ്ണി യുടെയും നേതൃത്വ ത്തിൽ മഹാ രാജ സ്വാതി തിരു നാൾ സംഗീത നൃത്തോത്സവ ത്തോടെ യാണു യുവ ജനോ ത്സവത്തിനു തിരശ്ശീല ഉയരുക.

സംഗീത നൃത്ത കലാ മൽസര ങ്ങൾ പ്രത്യേകം തയ്യാ റാക്കിയ വിവിധ വേദി കളി ലാ യാണു നടക്കുക.

പ്രായ ത്തിന്റെ അടിസ്ഥാ നത്തില്‍ നാലു ഗ്രൂപ്പു കളി ലായി ഭരത നാട്യം, മോഹിനി യാട്ടം, കുച്ചി പ്പുഡി, നാടോടി നൃത്തം, ശാസ്‌ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപ കരണ സംഗീതം, ചലച്ചിത്ര ഗാനം, നാടൻ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് എന്നീ മല്‍സര ങ്ങള്‍ നടക്കും.

ഒരാൾക്കു പരമാവധി അഞ്ച് ഇന ങ്ങളിൽ മത്സ രിക്കാം. ഒന്നും രണ്ടും മൂന്നും സ്‌ഥാനം ലഭി ക്കുന്ന വർക്കു യഥാ ക്രമം 5, 3, 1 എന്നിങ്ങനെ പോയിന്റ് നൽകും.

വ്യക്‌തി ഗത മത്സര ങ്ങളിലെ കൂടുതൽ പോയിന്റു കളും ശാസ്‌ത്രീയ നൃത്ത ത്തിലെ സമ്മാനവും കലാ തിലകമോ പ്രതിഭയോ ആയി തെരഞ്ഞെടു ക്കുവാൻ പരിഗണിക്കും. ഒൻപതു വയസ്സിനു മുകളി ലുള്ള കുട്ടി കളുടെ മത്സര ത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വർക്കു വ്യക്‌തി ഗത പുരസ്‌കാരം ശ്രീദേവി മെമ്മോറിയൽ എവർ റോളിങ് ട്രോഫി സമ്മാനിക്കും.

വിധി നിര്‍ണ്ണയത്തിനായി നാട്ടില്‍ നിന്നുള്ള പ്രഗല്‍ഭര്‍ എത്തും എന്നും യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളിൽനിന്നുള്ള മുന്നൂറോളം വിദ്യാ ര്‍ത്ഥി കള്‍ ഈ വര്‍ഷം മല്‍സര രംഗത്തുണ്ടാവും എന്നു സംഘാടകര്‍ അറി യിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതി നാടകോത്സവം : പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

February 8th, 2017

logo-radio-pravasi-bharathi-radio-810-ePathram.jpg
അബുദാബി : പ്രമുഖ പ്രക്ഷേപണ നിലയ മായ പ്രവാസി ഭാരതി 810 എ. എം. സംഘടി പ്പിച്ച അന്താരാഷ്‌ട്ര റേഡിയോ നാടകോത്സവ ത്തിൽ അലൈൻ ഐ. എസ്. സി. അവ തരി പ്പിച്ച ‘മഴ നനഞ്ഞെത്തിയ അതിഥി’ മികച്ച നാടക മായി തെരഞ്ഞെ ടുക്ക പ്പെട്ടു.

best-actor-of-pravasi-bharathi-radio-noushad-valancheri-ePathram.jpg

മികച്ച നടൻ : നൗഷാദ് വളാഞ്ചേരി

മഴ നനഞ്ഞെത്തിയ അതിഥി എന്ന നാടക ത്തിലെ അപരിചിതൻ എന്ന കഥാ പാത്ര ത്തിന് ഭാവ പ്പകർച്ച നൽകിയ നൗഷാദ് വളാഞ്ചേരി യാണ് മികച്ച നടന്‍.

ഖത്തർ സംസ്കൃതി അവതരിപ്പിച്ച ‘റാഹേലിന്റെ സ്വർഗ്ഗം’ എന്ന നാടക ത്തിലെ റാഹേലിനു ശബ്ദം നൽകിയ ദർശന രാജേഷ് മികച്ച നടിയായും സർഗ്ഗ ലയം അബു ദാബി അവ തരി പ്പിച്ച ‘തിരകൾ പറ യാതി രുന്നത്’ നാടക ത്തിലെ ആയിഷയെ ജീവ സ്സുറ്റ താക്കിയ ഷാഹി ധനി വാസു മികച്ച രണ്ടാമത്തെ നടി യുമായി.

അബുദാബി ശക്തി യുടെ മഞ്ഞു തുള്ളികൾ മികച്ച രണ്ടാ മത്തെ നാടക മായി. ഖത്തർ സംസ്കൃതി അവ തരി പ്പിച്ച റാഹേലിന്റെ സ്വർഗ്ഗം എന്ന നാടക ത്തി നാണ് മികച്ച രചന ക്കുള്ള സമ്മാനം.

കെ. എസ്. റാണാ പ്രതാപൻ ചെയർ മാനും പ്രൊഫസർ അലിയാർ, കെ. എ. മുരളീ ധരൻ എന്നിവർ അംഗ ങ്ങളു മായുള്ള ജൂറി യാണ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്.

ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകു ന്നേരം 7 മണിക്ക് അബു ദാബി നാഷണൽ തിയ്യേ റ്ററിൽ നടക്കുന്ന പ്രവാസി ഭാരതി റേഡിയോ വാർഷിക ആഘോഷ പരി പാടി യിൽ വെച്ച് വിജയി കൾക്ക് പുരസ്കാരങ്ങൾ സമ്മാ നിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരി പാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹ ചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതി രോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവ തരി പ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ്

February 7th, 2017

prohibited-medicine-ePathram
ഷാര്‍ജ : രാജ്യത്തു നിരോധന മുള്ള മരുന്നു കൾ ഉൾപ്പെടെ യുള്ള വസ്തു ക്കൾ യു. എ. ഇ. യിലേക്കു വരുന്നവര്‍ കൊണ്ടു വരരുത് എന്ന് ഷാര്‍ജ പോലീസി ന്റെ മുന്നറി യിപ്പ്.

സന്ദർശ കരുടെ അറി വില്ലായ്മ ശിക്ഷ യിൽ നിന്ന് ഒഴി വാകു വാനുള്ള കാരണം ആവുക യില്ല എന്നും ഷാർജ എയർ പോർട്ട് സെക്യൂരിറ്റി യിലെ കേണൽ അബ്ദുൽ സലാം ബിൻ ഫാരിസ് പറഞ്ഞു.

യു. എ. ഇ. യിലേക്കു വരുന്നവര്‍ ഇവിടത്തെ നിയമ ങ്ങള്‍ അറി ഞ്ഞി രിക്കണം. യു. എ. ഇ. യില്‍ നിരോധിക്ക പ്പെട്ട മരുന്നു കളു മായി എത്തുന്ന യാത്ര ക്കാര്‍ വിമാനത്താ വള ത്തിലെ പരി ശോ ധന ക്ക് എത്തു മ്പോഴാണ് പല പ്പോഴും ഇതേ ക്കുറിച്ച് അറിയുന്നത്.

കണ്‍ട്രോള്‍ഡ് മരുന്നുകളുടെ പട്ടിക മന്ത്രാലയം പുറത്തിറ ക്കിയി ട്ടുണ്ട്.  ഇതിലുള്ള മരുന്നു കള്‍ ആശു പത്രി കള്‍ വഴി മാത്രമേ ഇറക്കു മതി ചെയ്യാവൂ എന്നാണു മന്ത്രാലയ ത്തിന്റെ നിര്‍ദ്ദേശം.

എന്നാല്‍ വ്യക്തി പരമായ ആവശ്യ ങ്ങള്‍ക്കു വേണ്ടി കര്‍ശന മായ നിബന്ധന കളോടെ മരുന്നു കള്‍ കൊണ്ടു വരു വാന്‍ അനുവാദം ഉണ്ട്. ലൈസന്‍സുള്ള ഡോക്ട റുടെ നോട്ടറി സാക്ഷ്യ പ്പെ ടുത്തിയ കുറിപ്പ് ഇതിനായി ഹാജരാക്കണം.

അതു പോലെ യാത്ര ക്കിടയില്‍ അപരിചിത രായ ആളു കൾ നൽകുന്ന പാര്‍സലു കള്‍ വാങ്ങി കൈവശം വെച്ച് അപകട ത്തിൽ പ്പെടരുത് എന്നും പോലീസ് മുന്നറിയിപ്പു തരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാഹി ക്രിക്കറ്റ് ക്ലബ്ബ് ടൂർണ്ണ മെന്റും ഭക്ഷ്യ മേളയും അബുദാബിയിൽ

February 6th, 2017

അബുദാബി : മാഹി, തലശ്ശേരി നിവാസി കളുടെ നേതൃത്വ ത്തിൽ രൂപീ കരിച്ച മാഹി ക്രിക്കറ്റ് ക്ലബ്ബ് സംഘടി പ്പിക്കുന്ന മനയിൽ മഹ്‌റൂഫ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണ മെന്റും കുടുംബ സംഗമവും, തലശ്ശരി ഭക്ഷ്യ മേളയും ഫെബ്രു വരി 17 വെള്ളി യാഴ്ച അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡി യത്തിൽ നടക്കും.

രാവിലെ 830 മുതൽ രാത്രി 11 വരെ നീളുന്ന പരി പാടി യിൽ യു. എ. ഇ. യിലെ 6 പ്രമുഖ ക്രിക്കറ്റ് ക്ലബ്ബു കൾ മത്സരിക്കും. 5 മണി മുതൽ മാഹി – തലശ്ശേരി നിവാസി കളുടെ കുടുംബ സംഗമവും തലശ്ശേരി വിഭവങ്ങൾ ഒരുക്കിയ ഭക്ഷ്യ മേളയും നടക്കും.

അബു ദാബി ഗീറൈസ് റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ മത്സര ത്തിൽ പങ്കെടു ക്കുന്ന ടീമു കളായ എഫ്. സി. സി. റോംഗ്, അൽ ഫിദ കെൽട്രോൺ, പാലൂർ സി. സി., റജബ് എക്സ്പ്രസ്സ്, മാഹി ചലഞ്ചേഴ്‌സ്, എം. സി. സി. ക്യാപ്റ്റന്മാർക്ക് ജാബിർ, ഹാരിസ്, ഫൈസൽ എന്നിവർ ജേഴ്‌സികൾ കൈ മാറി. മാഹി ക്രിക്കറ്റ് ക്ലബ് ചെയർമാൻ അസ്‌ലാം അലി, വൈസ് ചെയർമാൻ മുഹമ്മദ് സനൂൻ, ട്രഷറാർ ഇല്യാസ് അലി എന്നിവർ പ്രസംഗിച്ചു.

വിശദ വിവരങ്ങൾക്ക് 050 – 65 65 498

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇഫിയ ബിരുദ ധാരണ ചടങ്ങ് ശ്രദ്ധേയമായി
Next »Next Page » നിയന്ത്രണമുള്ള മരുന്നുകള്‍ യു. എ. ഇ. യിലേക്കു വരുന്നവര്‍ കയ്യില്‍ വെക്കരുത് : ഷാര്‍ജ പോലീസ് »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine