പുതിയ ഭരണ സമിതി : ഡി. നടരാജന്‍ പ്രസിഡന്റ്

March 1st, 2014

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ നാല്‍പ്പത്തിയാറാം വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും കഴിഞ്ഞു.

പുതിയ പ്രസിഡന്റായി ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി യായി ആര്‍.വിനോദ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ് : ബിജി എം. തോമസ്, ജോയിന്റ് സെക്രട്ടറി ടി. അബ്ദുള്‍ വാഹാബ്, ട്രഷറര്‍ : പി. റഫീഖ്, ജോയിന്റ് ട്രഷറര്‍ : എന്‍. കെ. ഷിജില്‍ കുമാര്‍, കലാ വിഭാഗം സെക്രട്ടറി മാര്‍ മാത്യു ജോസ് മാത്യു, ജോജോ അമ്പൂക്കന്‍, സാഹിത്യ വിഭാഗം സെക്രട്ടറി : കെ. ജയ ചന്ദ്രന്‍ നായര്‍, കായിക വിഭാഗം സെക്രട്ടറി മാര്‍ : മാത്യു വര്‍ഗീസ്, നൗഷാദ് നൂര്‍ മുഹമ്മദ്,ഓഡിറ്റര്‍ മാര്‍ : ഇ. സുരേന്ദ്ര നാഥ്, എച്ച്. ശങ്കര നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

യു. എ. ഇ. യിലെ സാമൂഹിക കാര്യ വകുപ്പ് ഉദ്യോഗസ്ഥ രുടെ മേല്‍നോട്ട ത്തിലാണ് നടപടി ക്രമ ങ്ങള്‍ നടന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ ഫിയസ്റ്റ

February 28th, 2014

അബുദാബി : ഇസ്ലാമിക് കള്‍ച്ചറല്‍സെന്‍റര്‍ സംഘടി പ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റ്, ഫുട്‌ബോള്‍ ഫിയസ്റ്റ എന്ന പേരില്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച അബുദാബി ആംഡ് ഓഫീസേഴ്‌സ് ക്ലബ് മൈതാനിയില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ ഇന്ത്യന്‍ ടീമുകള്‍ മാറ്റുര ക്കുന്ന ഫുട്‌ബോള്‍ ഫിയസ്റ്റയില്‍ യുവാക്ക ള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി പ്രത്യേകം മത്സര ങ്ങള്‍ സംഘടിപ്പിക്കും.

24 ടീമുകളാണ് മല്‍സര ത്തില്‍ പങ്കെടു ക്കുക. 40 വയസിനു മുകളി ലുള്ള വരുടെ വിഭാഗ ത്തില്‍ 6 ടീമു കളും കുട്ടികളുടെ വിഭാഗ ത്തില്‍ 2 ടീമുകളും പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുതിയ പള്ളിയുടെ വെഞ്ചരിപ്പ് വെള്ളിയാഴ്ച

February 28th, 2014

അബുദാബി : അല്‍ ഐനില്‍ പുതുതായി നിര്‍മ്മിച്ച ഓര്‍ത്തൊഡോക്‌സ് പള്ളി യുടെ വെഞ്ചരിപ്പ് ഫെബ്രുവരി 28 വെള്ളി യാഴ്ച നടക്കും.

യു. എ. ഇ. പ്രസിഡന്‍റും അബുദാബി ഭരണാധി കാരിയുമായ ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ സ്ഥല ത്താണ് പുതിയ പള്ളി യുടെ നിര്‍മാണം നടത്തിയത്.

ഉദ്ഘാടന ആഘോഷ ചടങ്ങുകളില്‍ യു.എ.ഇ. യുവജന ക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ മുഖ്യ അതിഥി യായി സംബന്ധിക്കും.

കത്തോലിക് ഈസ്റ്റ് ആന്‍ഡ് മലങ്കര മെത്രാ പൊലീത്ത ബേസിലസ് മാര്‍ത്തോമ്മ പൗലോസ് രണ്ടാമന്‍ ചടങ്ങു കള്‍ക്ക് നേതൃത്വം നല്‍കും .

ഡയോസിസന്‍ മെത്രാ പൊലീത്ത ഡോ. യോഹന്നാന്‍ മാര്‍ ദിമിത്രിയസ്, കണ്ടനാട് വെസ്റ്റ് ഡയോസിസന്‍ മെത്രാപൊലീത്ത ഡോ. മാത്യൂസ് മാര്‍ സെവറിയസ്, കൊച്ചി ഡയോസിസന്‍ മെത്രാ പൊലീത്ത ഡോ. യാക്കൂബ് മാര്‍ ഈറാനിയോസ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും .

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അദീബ് അഹമ്മദിന് ഐ. ടി. പി. അവാര്‍ഡ്

February 25th, 2014

അബുദാബി : മികച്ച സാമ്പത്തിക സേവന ങ്ങള്‍ക്കുള്ള ഐ. ടി. പി. സി ഇ ഒ അവാര്‍ഡ് ലുലു ഫിനാന്‍സ് ഗ്രൂപ്പ് സി ഇ ഒ അദീബ് അഹമ്മദ്, ഐ. ടി. പി. മാനേജിംഗ് ഡയറക്ടര്‍ കരം അവധില്‍ നിന്ന് സ്വീകരിച്ചു.

ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് വഴി മധ്യപൂര്‍വ ദേശത്തു നല്‍കിയ മികച്ച സാമ്പത്തിക സേവന ങ്ങള്‍ മുന്‍നിര്‍ത്തി യാണ് പുരസ്കാരം.

ആറു വര്‍ഷം കൊണ്ട് ലുലു എക്സ്ചേഞ്ചിന് അഭൂത പൂര്‍വ വളര്‍ച്ച നല്‍കാന്‍ അദീബിനു കഴിഞ്ഞ തായി വിലയിരുത്തി. ഇപ്പോള്‍ ഏഴ് രാജ്യ ങ്ങളില്‍ ലുലു എക്സ്ചേഞ്ചിന് 80 ശാഖക ളുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളോത്സവം സമാപിച്ചു

February 24th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച കേരളോത്സവം 2014-ന് ആവേശ കരമായ സമാപനം.

കേരളോത്സവ ത്തിന്റെ സമ്മാന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 25 പവന്‍ സ്വര്‍ണത്തിന് കൂപ്പണ്‍ നമ്പര്‍ 11152-ന്റെ ഉടമയായ രാജലക്ഷ്മി സുനില്‍ തെരഞ്ഞെടുക്ക പ്പെട്ടു.

നാടന്‍ ഭക്ഷണ വിഭവ ങ്ങള്‍ തയ്യാറാക്കിയ തട്ടു കടകളും വിവിധ സ്റ്റോളുകളും ആകര്‍ഷക മായ കലാ പരിപാടി കളും കേരളോല്‍സവത്തെ ശ്രദ്ധേയമാക്കി.

വന നശീകരണ ത്തിനെതിരെയുള്ള ബോധ വത്കരണം ലക്ഷ്യമിട്ടു കൊണ്ട്, കടല്‍ത്തീരത്തെ മണലു കളില്‍ വിരിയുന്ന രൂപ ങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രമുഖ ഫോട്ടോഗ്രാഫര്‍ അമീര്‍അലി ഒളവറ യുടെ ചിത്ര പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് കൗതുകമായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനുരാഗം : പ്രണയ ഗാനങ്ങള്‍ റിലീസ് ചെയ്തു
Next »Next Page » അദീബ് അഹമ്മദിന് ഐ. ടി. പി. അവാര്‍ഡ് »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine