രാജ്യാന്തര വാച്ച് ആന്‍ഡ് ജ്വല്ലറി പ്രദര്‍ശനം

March 13th, 2014

അബുദാബി : ലോകോത്തര നിലവാരമുള്ള വാച്ചു കളുടെയും ആഭരണ ങ്ങളുടെയും പ്രദർശനം അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ മാർച്ച് 13 മുതല്‍ 17വരെ നടക്കും.

20 രാജ്യങ്ങളില്‍ നിന്നുള്ള ബ്രാൻഡഡ് വാച്ചുകളുടെയും, ആഭരണങ്ങളുടെയും പ്രദര്‍ശനവും വില്‍പനയുമാണ്‌ 190 സ്റ്റാളുകളിലായി ഇവിടെ നടക്കുക.

ഇരുപത്തി രണ്ടാമത് രാജ്യാന്തര വാച്ച് ആന്‍ഡ് ജ്വല്ലറി എക്സിബിഷൻ മാർച്ച് 13 മുതല്‍ 17വരെ അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിനിമാ ചര്‍ച്ചയും സൗജന്യ പ്രദർശനവും

March 12th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ജനകീയ സിനിമാ ചര്‍ച്ചയും സൗജന്യ സിനിമാ പ്രദര്‍ശനവും മാര്‍ച്ച് 12 ബുധനാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. അങ്കണത്തില്‍ നടക്കും.

ജനകീയ സിനിമാ പ്രവര്‍ത്തന ങ്ങളെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി സിദ്ദിഖ് പറവൂരിന്റെ ‘നിലാവുറങ്ങുമ്പോള്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കും

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ 416 പേര്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നു.

March 11th, 2014

അബുദാബി : തിങ്കളാഴ്ച തുടക്കം കുറിച്ച എസ് എസ് എല്‍ സി ക്കു ഗള്‍ഫിലെ കേന്ദ്ര ങ്ങളില്‍ 416 വിദ്യാര്‍ഥി കള്‍ പരീക്ഷ എഴുതുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് അബുദാബി മോഡല്‍ സ്കൂളി ലാണ് – 99 പേര്‍. ഈ വര്‍ഷം ഗള്‍ഫില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന തിനായി യു. എ. ഇ. യില്‍ എട്ടു പരീക്ഷാ കേന്ദ്ര ങ്ങള്‍. ആദ്യ ദിവസം തന്നെ മലയാളം പരീക്ഷ നടന്നു.

നേരത്തേ തന്നെ എംബസിയില്‍ എത്തിയ ചോദ്യ പേപ്പറു കള്‍ അതതു ദിവസം രാവിലെ പരീക്ഷ നടക്കുന്ന സ്കൂളു കളില്‍ എത്തിക്കും. എല്ലായിടത്തും അതതു സ്കൂളു കളിലെ പ്രിന്‍സിപ്പല്‍ ആയിരിക്കും ചീഫ് സൂപ്രണ്ട്. ഇദ്ദേഹത്തെ സഹായിക്കാന്‍ നാട്ടില്‍ നിന്നെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇഷ്ഖിന്‍ മധുരിമ ശ്രദ്ധേയമായി

March 10th, 2014

അബുദാബി : തളിപ്പറമ്പ് ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍ മഖര്‍ സില്‍വര്‍ ജൂബിലീ സമ്മേളന ത്തിന്റെ പ്രചാരണാര്‍ത്ഥം അല്‍ മഖര്‍ അബുദാബി കമ്മിറ്റി സംഘടിപ്പിച്ച ‘ഇഷ്ഖിന്‍ മധുരിമ’ ശ്രദ്ധേയമായി.

സുഹൈല്‍ അസ്സഖാഫ് തങ്ങളുടെയും അബ്ദുസമദ് അമാനി യുടെയും നേതൃത്വ ത്തില്‍ നടന്ന ബുര്‍ദ് മജിലിസും അബ്ദു ശുക്കൂര്‍ ഇര്‍ഫാനി, അഫ്സല്‍ അരിയില്‍ തുടങ്ങിയവര്‍ അവതരി പ്പിച്ച മദ്ഹ് ഗാന ങ്ങളും പ്രവാചക സ്‌നേഹി കള്‍ക്കൊരു സംഗീത വിരുന്നായി മാറി.

ഒയാസിസ് ഗ്രൂപ്പ് എം. ഡി. ഷാജഹാന്‍, അബുദാബി കമ്മിറ്റി യുടെ സമ്മേളന ഉപഹാരം പ്രകാശനം ചെയ്തു. ഐ. സി. എഫ്. നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. കുഞ്ഞി മൊയ്തു കാവപ്പുര ഉദ്ഘാടനം ചെയ്തു. മഖര്‍ ജനറല്‍ സെക്രട്ടറി കെ. പി. അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം മുഖ്യ പ്രഭാഷണം നടത്തി.

ഉസ്മാന്‍ സഖാഫി തിരുവത്ര, പി. വി. അബൂബക്കര്‍ മുസ്ലിയാര്‍, ഹംസ മദനി, സിദ്ദിഖ് അന്‍വരി, ഹംസ അഹ്സനി, സമദ് സഖാഫി, സിദ്ദിഖ് പൊന്നാട് എന്നിവര്‍ സംബന്ധിച്ചു.

സയ്യിദ് സുഹൈല്‍ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. കെ. പി. എം. ഷാഫി സ്വാഗതവും നാസര്‍ ഹാജി നന്ദിയും പറഞ്ഞു.

ഇഷ്ഖിന്‍ മധുരിമ രണ്ടാം ഭാഗം മാര്‍ച്ച് 14 വ്യാഴം വൈകുന്നേരം 7 മണിക്ക് മുസഫ യില്‍ നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നു

March 10th, 2014

ദുബായ് : പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവി യുടെ പേരില്‍ മികച്ച മുസ്ലിം ലീഗ് പ്രവര്‍ത്ത കനുള്ള അവാര്‍ഡും കെ. കെ. എസ്. തങ്ങളുടെ പേരില്‍ മികച്ച സംഘാട കനുള്ള അവാര്‍ഡും നല്‍കാന്‍ ദുബായ് കെ. എം. സി. സി. മങ്കട മണ്ഡലം പ്രവര്‍ത്തക സമിതി തീരുമാനിച്ചു.

മങ്കട മണ്ഡല ത്തിലെ ഏഴ് പഞ്ചായത്തു കളില്‍ നിന്നുള്ള ഓരോ മികച്ച സംഘാടകനും പ്രവര്‍ത്ത കനുമാണ് അവാര്‍ഡ് നല്‍കുന്നത്.

യു. നാസര്‍ അധ്യക്ഷത വഹിച്ച പരിപാടി ദുബായ് കെ. എം. സി. സി. പ്രസിഡന്‍റ് പി. കെ. അന്‍വര്‍നഹ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി നിഹ്മത്തുള്ള മങ്കട പദ്ധതിയെ ക്കുറിച്ച് വിശദീകരിച്ചു. വെല്‍െഫയര്‍ സ്‌കീം അംഗ ത്തിനുള്ള സഹായ വിതരണം ജില്ലാ ജനറല്‍ സെക്രട്ടറി പി. വി. നാസര്‍ നല്‍കി.

മലപ്പുറം ജില്ലാ ട്രഷറര്‍ മുസ്തഫ വേങ്ങര, അസീസ് പാങ്ങാട്ട്, ഇ. സി. അഷ്റഫ്, അബ്ദുല്‍ മുനീര്‍ തയ്യില്‍, വി. പി. ഹുസൈന്‍ കോയ, കമാല്‍ തങ്കയത്തില്‍, സബാഹ് എന്നിവര്‍ സംസാരിച്ചു. സി. ടി. നിഷാദ് മങ്കട സ്വാഗതവും വി. പി. ഷൗക്കത്തലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു
Next »Next Page » ഇഷ്ഖിന്‍ മധുരിമ ശ്രദ്ധേയമായി »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine