ഗായകന്‍ വി. ടി. മുരളിയെ ആദരിക്കുന്നു

April 22nd, 2012

singer-vt-murali-ePathram

ദുബായ് : പ്രശസ്ത പിന്നണി ഗായകന്‍ വി. ടി. മുരളിയെ ദുബായിലെ സംഗീതാസ്വാദകര്‍ ആദരിക്കുന്നു. തേന്‍ തുള്ളി എന്ന സിനിമ യിലെ ‘ഓത്തു പള്ളീലന്നു നമ്മള് പോയിരുന്ന കാലം’ എന്ന ഒരൊറ്റ ഗാന ത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത്‌ തന്റെ സ്ഥാനം ഉറപ്പിച്ച വി. ടി. മുരളി, നാടകങ്ങളിലും അനേകം പാട്ടുകള്‍ പാടിയിട്ടുണ്ട്

മെയ് 25 വെള്ളിയാഴ്ച ‘ഓത്തു പള്ളീലന്നു നമ്മള്‍’ എന്ന പേരില്‍ ദുബായില്‍ നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക. അതിനായി ചേര്‍ന്ന കൂടിയാലോചനാ യോഗം ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനംചെയ്തു. ലത്തീഫ് പടന്ന അദ്ധ്യക്ഷത വഹിച്ചു. മംഗലത്ത് മുരളി, സമദ് പയ്യോളി, അസീസ് വടകര, എസ്. പി. മഹമൂദ്, ശുക്കൂര്‍ ഉടുമ്പന്തല, നസീര്‍, റഫീക്ക് മേമുണ്ട എന്നിവര്‍ സംസാരിച്ചു

പരിപാടിയുടെ നടത്തിപ്പിനായി കെ. കെ. മൊയ്തീന്‍ കോയ, ബഷീര്‍ തിക്കോടി, സബാ ജോസഫ്, ജ്യോതികുമാര്‍, നെല്ലറ ഷംസുദ്ദീന്‍, ഷാബു കിളിത്തട്ടില്‍ എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സുബൈര്‍ വെളിയോട് 050 25 42 162

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്‌സ്‌ചേഞ്ച് സ്മാര്‍ട്ട്‌പേ അവാര്‍ഡുകള്‍ വിതരണം ചെയ്തു

April 17th, 2012

uae-exchange-smart-pay-awards-ePathram
ദുബായ് : യു. എ. ഇ. എക്‌സ്‌ചേഞ്ച് നടപ്പാക്കിയ ‘സ്മാര്‍ട്ട്‌പേ’ വേതന വിതരണ സംവിധാനം പ്രയോജനപ്പെടുത്തിയ 16 സ്ഥാപനങ്ങളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

ദുബായ് മദീനാ ജുമൈരാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ല്യു. പി. എസ്. അധികാരികളും യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും ചേര്‍ന്ന് ജേതാക്ക ള്‍ക്ക് ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.

ബെസ്റ്റ് സ്മാര്‍ട്ട് എംപ്ലോയര്‍, ബെസ്റ്റ് ഫ്രീ സോണ്‍ സ്റ്റാര്‍ അവാര്‍ഡ്, റിലേഷന്‍ ഷിപ്പ് എക്‌സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗ ങ്ങളിലാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നല്‍കിയത്.

സ്മാര്‍ട്ട്‌പേ യുടെ നവീകരിച്ച വെബ്‌ സൈറ്റും പുതിയ ഓണ്‍ ലൈന്‍ കസ്റ്റമര്‍ സെന്റരിക്ക് പോര്‍ട്ടലും പ്രകാശനം ചെയ്തു. തൊഴില്‍ മന്ത്രാലയം, യു. എ. ഇ. എക്‌സ്‌ചേഞ്ച്, വിവിധ സംരംഭക സ്ഥാപന ങ്ങള്‍ എന്നിവ യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അഭ്യുദയ കാംക്ഷികളും പങ്കെടുത്ത ചടങ്ങിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഗോപ കുമാര്‍ ഭാര്‍ഗവന്‍ സ്വാഗതവും സ്മാര്‍ട്ട് പേ ഹെഡ് എഡിസണ്‍ ഫെര്‍ണാണ്ടസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി കൊടുവള്ളി കൂട്ടായ്മ

April 17th, 2012

അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടുവള്ളി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ K A P C (കൊടുവള്ളി ഏരിയ പ്രവാസി കൌണ്‍സില്‍ ) അബുദാബി കമ്മിറ്റി യുടെ കുടുംബ സംഗമവും ജനറല്‍ ബോഡി യും ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടിയുടെ അദ്ധ്യക്ഷത വഹിക്കും. കുടുംബ സംഗമ ത്തോട് അനുബന്ധിച്ച് അംഗങ്ങളുടെ കലാ പരിപാടികളും ഉണ്ടാകും.

കോഴിക്കോട് ജില്ല യിലെ കൊടുവള്ളി, കിഴക്കോത്ത്,പന്നൂര്‍, എളേറ്റില്‍ വട്ടോളി, പാലങ്ങാട്, നരിക്കുനി, കുന്ദമംഗലം, ചേന്ദമംഗലൂര്‍, പൂനൂര്‍, താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം, ഉണ്ണികുളം, ബാലുശ്ശേരി, ഓമശ്ശേരി, മാനിപുരം എന്നീ സ്ഥലങ്ങളിലെ യു. എ. ഇ. യിലെ പ്രവാസി കളുടെ കൂട്ടായ്മയാണ് K A P C.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : റഫീക് കൊടുവള്ളി 050 77 24 025. ബഷീര്‍ ഈങ്ങാപ്പുഴ 050 23 51 052. കുട്ടി എളേറ്റില്‍ 055 61 26 283.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു

April 15th, 2012

award-to-photo-grapher-chettuwa-manaf-ePathram

ദുബായ് : ചേറ്റുവ നിവാസികളുടെ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ചേറ്റുവ സ്നേഹ സംഗമ’ ത്തില്‍ ഫോട്ടോഗ്രാഫര്‍ നിഷാം അബ്ദുല്‍ മനാഫിനെ ആദരിച്ചു. ഷാര്‍ജ യില്‍ ഗള്‍ഫ്‌ റ്റുഡേ ദിനപത്ര ത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന നിഷാം അബ്ദുല്‍ മനാഫ് ചേറ്റുവ സ്വദേശിയാണ്.

dsf-photo-graphy-award-2012-to-nisham-chettuwa-ePathram

ശൈഖ് മാജിദ് ബിന്‍ മുഹമ്മദ്‌ അല്‍ മഖ്തൂമില്‍ നിന്നും നിഷാം അബ്ദുല്‍ മനാഫ് പുരസ്കാരം ഏറ്റുവാങ്ങുന്നു

2012 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലി നോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോ ഗ്രാഫി മത്സര ത്തില്‍ സെലിബ്രേഷന്‍ വിഭാഗ ത്തില്‍ ഒന്നാം സമ്മാനം നേടിയത് നിഷാം ആയിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കിയാല്‍ മറുപടി പറയണം : വെയ്ക്ക്

April 13th, 2012

kial-kannur-airport-epathram

ദുബായ്: കണ്ണൂര്‍ വിമാനത്താവളം (കിയാല്‍) ഓഹരി വില്പനയ്ക്കായി ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന കിയാല്‍ മാനേജിംഗ് ഡയറക്ടറുടെ പത്രപ്രസ്താവന തീര്‍ത്തും നിരുത്തരവാദ പരവും പ്രതിഷേധാര്‍ഹവും ആണെന്ന് കണ്ണൂര്‍ ജില്ല പ്രവാസി അസോസിയേഷന്‍ ‘വെയ്ക്ക്’ പ്രസ്താവനയില്‍ പറഞ്ഞു. കിയാല്‍ ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് ഡ്രാഫ്റ്റ് സ്വീകരിച്ചു ഓഹരി ഉടമകള്‍ക്ക് മറുപടി അയച്ചു എന്നതിന് ബഹുമാനപ്പെട്ട എം. ഡി. മറുപടി പറയണം. വിദേശ മലയാളികളുടെ കോടികളുടെ ഓഹരി നിക്ഷേപം തടഞ്ഞു വെച്ചതിനു കിയാല്‍ മേധാവിക്ക് എന്ത് മറുപടി പറയാനുണ്ടെന്നും കോടികളുടെ ഡ്രാഫ്റ്റ് സമയ പരിധി കഴിഞ്ഞു ഓഹരി ഉടമകള്‍ക്ക് സാമ്പത്തിക മായി ഗുണകരമായില്ലെങ്കില്‍ അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുക്കാന്‍ കിയാലിനു കഴിയും എന്നും ‘വെയ്ക്ക്’ പ്രസ്താവനയില്‍ ചോദിച്ചു.

വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രണാമം ഇന്ന് ദുബായിൽ
Next »Next Page » ഷംസുദ്ദീൻ പാലത്ത് ഇന്നെത്തും »



  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine