
അബുദാബി : വിവിധ മേഖല കളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച പയ്യന്നൂര്‍ സൗഹൃദ വേദി കുടുംബാംഗ ങ്ങളായ കുട്ടികളെ അബുദാബി യില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അനുമോദിച്ചു. നിരവധി ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ശ്രീരാധ് രാധാകൃഷ്ണന്‍, കലാമത്സര ങ്ങളില്‍ വിജയിച്ച ഗോപിക ദിനേഷ് ബാബു, ക്വിസ് മത്സര ങ്ങളില്‍ വിജയം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികളെ യാണ് അനുമോദിച്ചത്.

ഇത്തിസലാത്ത് ബ്രെയിന്‍ ഹണ്ട്, ടീന്‍സ് ഇന്ത്യ ക്വിസ്, ഡി. എന്‍. എ. ക്വിസ്, ഗാന്ധി ക്വിസ്, മലര്‍വാടി ക്വിസ് തുടങ്ങി യു. എ. ഇ. തല ത്തില്‍ നടന്ന ഏഴോളം ക്വിസ് മത്സര ങ്ങളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ ശ്രീരാധ്, ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ അബുദാബി യില്‍ സംഘടിപ്പിച്ച യുവജനോത്സവ ത്തില്‍ നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് എന്നീ മത്സര ങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഗോപിക ദിനേഷ് ബാബു, ക്വിസ്, ടീന്‍സ് ഇന്ത്യ ക്വിസ് എന്നീ മത്സര ങ്ങളില്‍ രണ്ടാം സ്ഥാനം നേടിയ ഷുജാദ് അബ്ദുല്‍ സലാം എന്നീ കുട്ടികള്‍ക്ക് പ്രശസ്ത നാടക സീരിയല്‍ സിനിമാ നടനും സംവിധായക നുമായ ബാബു അന്നൂര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

പ്രസിഡന്‍റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുള്‍ സലാം, ടി. പി. ഗംഗാധരന്‍, വി. ടി. വി. ദാമോദരന്‍, ബി. ജ്യോതിലാല്‍, മുഹമ്മദ് സാദ്, സഫറുള്ള പാലപ്പെട്ടി, പി. പി. ദാമോദരന്‍, ജയന്തി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് പയ്യന്നൂര്‍ സ്വാഗതവും രാജേഷ് സി. കെ. നന്ദിയും പറഞ്ഞു.







അബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
തപസ്സ് ചെയര്‍മാന്‍ മുരളീവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്‍റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്‍, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.


























