
ദുബായ് : ശാന്തിഗിരി അന്താരാഷ്‌ട്ര സമ്മേളനത്തിന് അനുബന്ധമായി സെപ്റ്റംബര്‍ 10നു ശാന്തിഗിരിയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് ആരോഗ്യ സമ്മേളനം എന്‍. എം. സി. ആശുപത്രി ചീഫ് മാനേജിംഗ് ഡയറക്ടറും, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവാസികള്‍ അയക്കുന്ന പണം സമ്പദ് വ്യവസ്ഥയുടെ നെടും തൂണ്‍ ആണെന്ന് അംഗീകരിക്കുമ്പോഴും, അവര്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ശരിയായ ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട്. ഗള്‍ഫില്‍ മാത്രം 180തില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. യു.അ.ഇ. യിലെ മൊത്തം പ്രവാസികളില്‍ 50% ഇന്ത്യക്കാരും അതില്‍ 50% മലയാളികളും ആണെന്ന് ഇന്ത്യന്‍ എംബസി പുറത്തു വിട്ട കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വിവിധ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി ചുറ്റുപാടുകളില്‍ നിന്നും ഹ്രസ്വ ദീര്‍ഘ കാലങ്ങ ളിലേക്കായ് ജോലി നോക്കുന്ന പ്രവാസികള്‍ ജീവിത രീതിയിലും ജീവിത സാഹചര്യങ്ങളിലും കാലാവസ്ഥയിലും വരുന്ന വ്യതിയാനങ്ങള്‍ കാരണം പല വിധത്തിലുള്ള ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്നതായിരുന്നു ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ (SRF – Santhigiri Research Foundation) നടത്തിയ പ്രാഥമിക അവലോകനത്തിലെ കണ്ടെത്തലുകള്‍.
ഈ സാഹചര്യങ്ങളില്‍, സമഗ്രമായ ഒരു ഇടപെടല്‍ നടത്താന്‍ ഉതകുന്ന വിവരങ്ങള്‍ സമാഹരിക്കുകയും, നയ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പ്രസ്തുത ഗവേഷണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്‍ മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അറിയിച്ചു.
അലോപതി, ആയുര്‍വേദം, ഹോമിയോ, സിദ്ധ തുടങ്ങി വിവിധ ആരോഗ്യ ശ്രേണികളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 350 ഓളം പ്രവാസികളും, വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായ് 9287201275 എന്ന നമ്പരിലോ santhigirisis അറ്റ് gmail ഡോട്ട് കോം എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.




ദുബായ് : പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബില്‍ ലോക് സഭ കഴിഞ്ഞ ദിവസം അംഗീകരിച്ചുവെങ്കിലും ഇത് ഭാഗികമായി മാത്രമേ തങ്ങളുടെ ആവശ്യത്തിന്റെ പൂര്‍ത്തീകരണം ആവുന്നുള്ളൂ എന്നാണ് പ്രവാസികള്‍ കരുതുന്നത്. പല രാജ്യങ്ങളിലെയും പൌരന്മാര്‍ അവരുടെ ഗള്‍ഫില്‍ ഉള്ള എംബസികളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തുന്നത് പോലെ ഇന്ത്യാക്കാര്‍ക്കും വോട്ടു രേഖപ്പെടുത്തുവാന്‍ ഉള്ള സംവിധാനം നടപ്പിലാകുമ്പോള്‍ മാത്രമേ പ്രവാസി വോട്ടവകാശം എന്ന ആശയം സമ്പൂര്‍ണ്ണം ആവുകയുള്ളൂ എന്നാണു ഭൂരിഭാഗം പ്രവാസികളും e പത്രം നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
അബുദാബി: അബുദാബിയിലെ രണ്ടു സ്ഥലങ്ങളില്‍ കൂടി ‘മവാഖിഫ് പെയിഡ് പാര്‍ക്കിംഗ്’ നിലവില്‍ വന്നു. ആദ്യ മേഖല ഖലീഫ സ്ട്രീറ്റ്, ഈസ്റ്റ് റോഡ്, കോര്‍ണീഷ് റോഡ്, സ്ട്രീറ്റ് നമ്പര്‍ 6 എന്നിവിട ങ്ങളിലാണ്. 1,937 ‘പാര്‍ക്കിംഗ് ബേ’ കളുണ്ടാവും. രണ്ടാമത്തെ മേഖലയില്‍ 614 ‘പാര്‍ക്കിംഗ് ബേ’ കള്‍ എയര്‍പോര്‍ട്ട് റോഡ്, കോര്‍ണീഷ് റോഡ് എന്നിവിട ങ്ങളിലുമാണ്. രണ്ടു മേഖല കളിലും ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം നിരക്കില്‍ ‘പ്രീമിയം പാര്‍ക്കിംഗ്’ അനുവദിക്കും. ഇവിടെ ഒരു തവണ 4 മണിക്കൂര്‍ മാത്രമേ വാഹനം നിര്‍ത്തിയിടാന്‍ പാടുള്ളൂ. മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ് അടക്കാവുന്നതു മായ ‘സ്റ്റാന്‍ഡേര്‍ഡ്’ എന്നിങ്ങനെയുള്ള വിഭാഗ ങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്.

























