എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ ഇന്ത്യ യിൽ നിന്നും ചെയ്യണം

November 28th, 2018

logo-norka-roots-ePathram
അബുദാബി : എമ്മിഗ്രേഷൻ പരിശോധന ആവശ്യമുള്ള 18 രാജ്യ ങ്ങളി ലേക്ക് തൊഴിൽ വിസ യിൽ പോകുന്ന ഇ. സി. എൻ. ആർ. പാസ്സ് പോർട്ട് ഉടമ കൾക്ക് ഇന്ത്യ യിൽ നിന്നു മാത്രമേ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നടപടി കള്‍ പൂര്‍ത്തി യാക്കു വാൻ സാധി ക്കുക യുള്ളൂ എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ അറി യിച്ചു.

2019 ജനുവരി ഒന്നു മുതൽ എമ്മിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബ്ബന്ധമാക്കി കേന്ദ്ര സർക്കാർ നിർദ്ദേശം പുറ പ്പെടു വിച്ചിരുന്നു.

ഇന്ത്യ യിലെ മൊബൈൽ നമ്പർ ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷൻ സാദ്ധ്യമാവുക യുള്ളൂ. വിദേശ യാത്രക്ക് 21 ദിവസം മുമ്പ് മുതൽ 24 മണിക്കൂർ മുമ്പ് വരെ സൗജന്യ മായി ഇ – മൈഗ്രേറ്റ് വെബ് സൈറ്റിൽ  രജി സ്ട്രേഷൻ നടത്താം.

രജിസ്‌ട്രേഷൻ പൂർത്തി യാക്കു മ്പോൾ മൊബൈൽ നമ്പ റിൽ ലഭി ക്കുന്ന സന്ദേശ മാണ് വിമാന ത്താവള ത്തിലെ എമ്മിഗ്രേഷൻ വിഭാഗ ത്തിൽ കാണിക്കേണ്ടത്. വിദേശ ത്തു ജോലി ചെയ്യുന്ന വർ നാട്ടിൽ വന്നു മടങ്ങു ന്നതിന് മുൻപേ രജിസ്‌ട്രേഷൻ നടത്തണം എന്നും തൊഴിൽ ദാതാവ്, തൊഴിൽ സ്ഥാപനം എന്നിവ മാറുന്ന തിന് അനു സരിച്ച് പുതിയ രജിസ്‌ട്രേഷൻ വേണ്ടി വരും എന്നും വാര്‍ത്താ ക്കുറിപ്പില്‍ വ്യക്തമാക്കി.

തൊഴിൽ വിസ ഇല്ലാത്ത കുടുംബാംഗങ്ങൾ, ഔദ്യോഗിക വിസ, സന്ദർശക വിസ, ബിസിനസ്സ് വിസ എന്നിവ യിൽ പോകുന്ന വർക്കും രജിസ്‌ട്രേഷൻ ആവ ശ്യമില്ല.

ഇ. സി. ആർ. പാസ്സ് പോർട്ട് ഉള്ളവർ തൊഴിൽ വിസ യിൽ മൂന്നു വർഷം വിദേശത്ത് പൂർത്തി യാക്കി ഇ. സി. എൻ. ആര്‍. പാസ്സ് പോർട്ടി ലേക്ക് മാറു മ്പോൾ രജിസ്റ്റര്‍ ചെയ്യണം. ഒരിക്കൽ നടത്തുന്ന രജിസ്‌ട്രേഷൻ റദ്ദ് ചെയ്യു വാനും കഴി യില്ല എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.

Tag : Norka Roots

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൃതദേഹം കൊണ്ടു പോകുന്ന തിനുള്ള നിരക്കു വര്‍ദ്ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

September 30th, 2018

new-rule-for-children-travelling-to-uae-air-india-ePathram
ദുബായ് : യു. എ. ഇ. യില്‍ മരണ പ്പെടുന്ന ഇന്ത്യ ക്കാ രുടെ മൃതദേഹ ങ്ങൾ കൊണ്ടു പോകു ന്നതി നുള്ള കാർഗോ നിരക്ക് ഇരട്ടി യാക്കി വർദ്ധി പ്പിച്ചത് എയർ ഇന്ത്യ പിന്‍ വലിച്ചു.

മൃതദേഹാം കൊണ്ട് പോകുന്ന പെട്ടിയുടെ ഭാരം കണ ക്കാക്കി തുക നിശ്ചയിച്ച് കാര്‍ഗോ അയ ക്കുന്ന താണ് നില വിലെ രീതി. കിലോഗ്രാ മിന്ന് 15 ദിർഹം വീതം ഈടാക്കി യിരുന്ന താണ് കഴിഞ്ഞ യാഴ്ച യിൽ വർദ്ധി പ്പിച്ചതും കിലോക്ക് 30 ദിര്‍ഹം ആക്കി ഉയർത്തിയതും.

പ്രവാസ ലോക ത്തു നിന്നും കടുത്ത പ്രതി ഷേധം ഉയർന്ന തോടെ യാണ് നിരക്ക് ഇരട്ടി യാക്കി വർദ്ധി പ്പിച്ച നടപടി യിൽ നിന്ന് എയർ ഇന്ത്യ പിന്‍ വാങ്ങി യത്. എയർ ഇന്ത്യ യിലും എക്സ് പ്രസ്സിലും പഴയ നിരക്ക് തന്നെ തുടരുവാനും തീരുമാനിച്ചു.

എന്നാല്‍ നിരക്ക് വര്‍ദ്ധി പ്പിച്ചതല്ല, നേരത്തെ നൽകി വന്നിരുന്ന 50% ഇളവ് എടുത്തു കളഞ്ഞതാണ് എന്നായി രുന്നു അധി കൃതരുടെ വിശദീകരണം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം

September 25th, 2018

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി മേഖലയിൽ പ്രളയ ദുരിതം അനു ഭവിക്കുന്ന വരെ സഹായി ക്കു വാനാ യി തുടക്കം കുറിച്ച ‘സാന്ത്വനം – അങ്കമാലി ക്കൊരു കൈത്താങ്ങ്’ എന്ന കാമ്പയിന്‍ വഴി സമാ ഹരിച്ച തുക, അർഹത പ്പെട്ട 66 കുടുംബ ങ്ങൾക്ക് കൈമാറി.

അങ്കമാലി നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ അങ്കമാലി എന്‍. ആര്‍. ഐ. അസ്സോ സ്സിയേ ഷൻ (ആൻ റിയ അബു ദാബി) അങ്ക മാലി വ്യാപാര ഭവൻ ഓഡി റ്റോറിയ ത്തിൽ സംഘ ടിപ്പിച്ച പരി പാടി യിൽ എം. എല്‍. എ. റോജി എം. ജോൺ അര്‍ഹത പ്പെട്ട വര്‍ക്കു കൈ മാറി.

angamaly-mla-roji-m-john-nri-anria-flood-relief-distribution-ePathram

ജോർജ്ജ് പടയാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്ക മാലി മുൻസിപ്പൽ ചെയർ പേഴ്സൺ എം. എ. ഗ്രേസി, ബ്ലോക്ക്‌ പഞ്ചാ യത്ത്‌ പ്രസി ഡണ്ട് പി. ടി. പോൾ, വ്യാപാരി – വ്യവസായി ഏകോപന സമിതി പ്രസി ഡണ്ട് നിക്സൺ മാവേലി, ആൻ റിയ മുൻ ഭാര വാഹി കളായ ജിജോ മണവാളൻ, സി. കെ. സൈമൺ, നൈജോ എബ്രഹാം, ബെന്നി മൂഞ്ഞേലി, സിന്റോ ആന്റൂ, പൊതു പ്രവർത്ത കരാ യ ടി. എം. വർഗ്ഗീസ്, എം. പി. ലോന പ്പൻ, അൽഫോൻസ വർഗ്ഗീസ്, റീന രാജൻ തുടങ്ങി യവര്‍ സംബ ന്ധിച്ചു.

അങ്കമാലി നഗര സഭ യി ലേയും സമീപ പ്രദേശ ങ്ങളിലെ 12 പഞ്ചായത്തു കളിലേയും അബുദാബി യിൽ പ്രവാസി കളായ അങ്കമാലി ക്കാരുടെ സ്വതന്ത്ര കൂട്ടായ്മ യാണ് ആൻ റിയ അബു ദാബി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ

September 17th, 2018

uae-visa-new-rules-from-2014-ePathram
അബുദാബി : ജോലി യിൽ നിന്നു വിരമിച്ച പ്രവാസി കൾ നിശ്ചിത മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രാജ്യത്ത് തങ്ങു വാന്‍ വിസ അനുവദി ക്കുവാനുള്ള നിയമ പരിഷ്കാരം യു. എ. ഇ. നടപ്പിലാക്കുന്നു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭര ണാധി കാരി യുമായ ശൈഖ് മുഹ മ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

55 വയസ്സു പൂർത്തി യായി ജോലി യിൽ നിന്ന് വിരമിച്ച ശേഷം കൂടുതൽ ക്കാലം യു. എ. ഇ. യിൽ താമസി ക്കു വാൻ ആഗ്ര ഹി ക്കുന്ന പ്രവാസി കൾക്ക് അഞ്ചു വർഷ ത്തേക്ക് പ്രത്യേക താമസ വിസ അനുവദി ക്കുവാ നാണ് മന്ത്രി സഭാ തീരു മാനം. ഉപാധി കളോടെ വിസ പുതുക്കു വാനും സാധിക്കും.

അഞ്ചു വർഷത്തെ വിസ അനുവദിക്കേണ്ട വ്യക്തിക്ക് മാസം തോറും 20,000 ദിർഹ ത്തിൽ കുറയാത്ത വരുമാ നവും ഇരുപത് ലക്ഷം ദിർഹ ത്തിന്റെ നിക്ഷേപം വസ്തു വക കളിൽ ഉണ്ടാവുകയും വേണം. അല്ലെങ്കിൽ പത്തു ലക്ഷ ത്തിലേറെ ദിർഹ ത്തി ന്റെ സമ്പാദ്യം യു. എ. ഇ. യിൽ ഉണ്ടാ യിരിക്കണം.

ഈ വ്യവസ്ഥകള്‍ അനു സരിച്ച് ആയിരിക്കും അഞ്ചു വർഷ ത്തേക്കുള്ള വിസ അനു വദിക്കുക. ദീർഘ കാല വിസ അനു വദി ക്കുന്ന നിയമം 2019 മുതലാണ് പ്രാബല്യ ത്തിലാ വുക.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘യൂണി മണി’ ക്ക് മുഖ്യ പ്രായോജക പദവി ലഭിച്ചതില്‍ അഭിമാനം : ഡോ. ബി. ആർ. ഷെട്ടി

September 6th, 2018

logo-unimoni-uae-exchange-ePathram
അബുദാബി : ലോകത്തുടനീളമുള്ള കായിക പ്രേമി കളെ അങ്ങേയറ്റം ആകർഷി ക്കുന്ന ക്രിക്കറ്റിലെ വൻ ശക്തി കൾ പലരും ഉൾ ക്കൊള്ളു ന്ന ‘ഏഷ്യാ കപ്പ് 2018’ കായിക മാമാങ്ക ത്തിന്റെ മുഖ്യ പ്രായോ ജക പദവി ‘യൂണി മണി’ക്ക് ലഭിച്ചതിലും ഈ മേള യുടെ പ്രധാന സ്ഥാനത്ത് സഹ കരി ക്കു വാൻ ലഭിച്ച ഈ സന്ദർഭം ഏറെ അഭി മാന കരം എന്ന് യൂണി മണി – യു. എ. ഇ. എക്സ് ചേഞ്ച് ശൃംഖല കൾ ഉൾപ്പെടുന്ന ഫിനാബ്ലർ ഹോൾ ഡിംഗ് കമ്പനി സ്ഥാപകനും ചെയർ മാനു മായ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

br-shetty-epathram

യു. എ. ഇ. യിൽ ഒഴികെ തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യ ങ്ങളിലും യു. എ. ഇ. എക്സ് ചേഞ്ച് ഇപ്പോൾ ‘യൂണി മണി’ എന്ന പൊതു നാമ ത്തി ലേക്ക് മാറി ക്കൊ ണ്ടി രിക്കുക യാണ്.

അന്താ രാഷ്ട്രീയ സൗഹൃദ ത്തിന്റെ ഏറ്റവും നല്ല ഉത്തേ ജക മാവുന്ന കായിക മത്സര ങ്ങളും കളി ക്കള ങ്ങളും ജനത കളെ തമ്മിൽ ഇണക്കുന്നതു പോലെ യൂണി വേഴ്‌സൽ മണി എന്ന സങ്കല്പ ത്തോടെ ആഗോള വളർച്ച നേടുന്ന യൂണി മണി, ഏഷ്യാ കപ്പ് 2018 ന്റെ പ്രായോ ജകർ ആവു മ്പോൾ പരസ്പര ബന്ധ ത്തിന്റെ പുതിയ ഒരു അദ്ധ്യായം തുറക്കുക യാണ് എന്ന് ഫിനാബ്ലർ എക്സി ക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സി. ഇ. ഒ. യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

promoth-manghat-global-ceo-uae-exchange-ePathram

ഇന്ത്യ യിലെ ധന കാര്യ ബ്രാൻഡു കളിൽ പ്രമുഖ സ്ഥാനം വഹി ക്കുന്ന യൂണി മണി, ക്രെഡിറ്റ് സൊല്യൂ ഷൻസ്, വിദേശ നാണയ വിനിമയം, പെയ്മെൻറ്‌സ്, വെൽത്ത് മാനേജ്‌ മെന്റ് തുടങ്ങിയ ബഹു മുഖ സേവന ങ്ങൾ ജന ങ്ങൾക്ക് എത്തി ക്കുന്ന തോടൊപ്പം ഏഷ്യൻ ക്രിക്കറ്റ് മഹോ ത്സവ ത്തിന്റെ തിലക ക്കുറി ആകു വാൻ കഴി ഞ്ഞത് എക്കാലവും ജന മനസ്സു കൾക്ക് ഒപ്പം ചേർന്നു നിൽ ക്കുന്ന തങ്ങളുടെ സേവന സംസ്കാര ത്തിന്റെ ഉത്തമ ദൃഷ്ടാന്തം ആണെന്ന് യൂണി മണി ഇന്ത്യ യുടെ എം. ഡി. യും സി. ഇ. ഒ. യുമായ അമിത് സക്‌ സേന അഭി പ്രായ പ്പെട്ടു.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഏഷ്യാ കപ്പ് 2018 : മുഖ്യ പ്രായോജക പദവി ‘യൂണി മണി’ക്ക്
Next »Next Page » സ​മാ​ജം നാ​ട​കോ​ത്സ​വം : ന​വം​ബ​ര്‍ ഒന്നിന് അരങ്ങുണരും »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine