അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

February 1st, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വിദേശ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സംഘടന യായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ. എസ്. സി.) പുതിയ പേട്രന്‍ ഗവര്‍ണ റായി ലുലു ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസര്‍ അദീബ് അഹമ്മദ് നിയമിതനായി.

എം. എ. യൂസഫലി ചെയര്‍മാനും ബി. ആര്‍. ഷെട്ടി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡി യില്‍ സൈദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍, ഗംഗാരമണി, ഫ്രാന്‍സിസ് ക്ളീറ്റസ്, കെ. മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണു മറ്റു പേട്രന്‍ ഗവര്‍ണര്‍മാര്‍.

- pma

വായിക്കുക: , , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

December 18th, 2014

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ ഇന്ത്യ ക്കാരും അബുദാബി യിലെ ഇന്ത്യൻ എംബസ്സി യിൽ ഓണ്‍ ലൈന്‍ ആയി പേര് രജിസ്റ്റർ ചെയ്യണം എന്ന് എംബസ്സി അധികൃതർ അറിയിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സൈറ്റിലും രജിസ്റ്റര്‍ ചെയ്യാനുള്ള സംവി ധാനം ഒരുക്കിയിട്ടുണ്ട്.

മലയാളം അടക്കമുള്ള വിവിധ ഭാഷ കളി ലായി വിശദാംശങ്ങള്‍ ഇതില്‍ രേഖ പ്പെടുത്തി യിട്ടുമുണ്ട്‌. യു. എ. ഇ. യിൽ താമസിക്കുന്ന ഇന്ത്യ ക്കാരുടെ കൃത്യ മായ വിവര ങ്ങൾ ശേഖരി ക്കുക യാണ് പദ്ധതി യുടെ പ്രധാന ലക്ഷ്യം.

അപേക്ഷകന് സ്വന്ത മായി യൂസര്‍ ഐ. ഡി., പാസ്സ്‌വേര്‍ഡ്‌ എന്നിവ ലഭിക്കും. ഇതുപയോഗിച്ച് പിന്നീട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. ഏതെങ്കിലും തൊഴിലാളിക്ക് ഇത്തര ത്തിൽ രജിസ്റ്റർ ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിൽ തൊഴിലുടമ വിവരങ്ങൾ ശേഖരിച്ചു രജിസ്റ്റർ ചെയ്യണം

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. യിലെ ഇന്ത്യക്കാർ എംബസ്സിയിൽ രജിസ്റ്റർ ചെയ്യണം

ഇബ്രാഹിം കല്ലയിക്കലിനു യാത്രയയപ്പ് നല്‍കി

September 20th, 2014

imcc-sent-off-to-ibrahim-kallaykkal-ePathramഅബുദാബി : മൂന്നു പതിറ്റാണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് യാത്ര യാവുന്ന സാമൂഹ്യ പ്രവര്‍ത്ത കനും ഐ. എം. സി. സി – യു. എ. ഇ. കമ്മറ്റി വൈസ് പ്രസിഡണ്ടും കണ്ണൂര്‍ പാപ്പിനി ശ്ശേരി സ്വദേശി യുമായ ഇബ്രാഹിം കല്ലയിക്കലിനു ഐ. എം. സി. സി. പ്രവര്‍ത്ത കരും, സുഹൃത്തു ക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ibrahim-kallayikkal-ePathram

ടി. എസ്. ഗഫൂര്‍ ഹാജി അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ എം. യു. വാസു, അബ്ദുള്ള ഫാറൂഖി, വി. പി. കെ. അബ്ദുള്ള, നൌഷാദ്ഖാന്‍ പാറയില്‍, നസീര്‍ പാനൂര്‍, സമീര്‍ ശ്രീകണ്ടാപുരം, റഷീദ്‌ താനൂര്‍, കമാല്‍ റഫീക്ക്‌, ഹാമിദലി, കെ. സി. ഹമീദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഐ. എം. സി. സി. അബുദാബി കമ്മറ്റിക്കു വേണ്ടി അഷ്‌റഫ്‌ വലിയ വളപ്പില്‍ ഉപഹാരം സമര്‍പ്പിച്ചു. വിവിധ ജില്ലാ കമ്മിറ്റി കള്‍ക്ക് വേണ്ടി പൊന്നാടയും അണിയിച്ചു.

പി. എം. ഫാറൂക്ക് സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും പറഞ്ഞു. മുപ്പത്തി രണ്ടു വര്‍ഷത്തെ തന്‍റെ പ്രവാസ ജീവിത ത്തിന്റെ യും പൊതു പ്രവര്‍ത്തന രംഗത്തെ യും അനുഭവങ്ങളും സ്മരിച്ചു കൊണ്ട് ഇബ്രാഹിം കല്ലയിക്കല്‍ മറുപടി പ്രസംഗം നടത്തി.

അബുദാബി ഫേവറൈറ്റ് റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐ. എം. സി. സി യു. എ. ഇ. കമ്മിറ്റി നേതാക്കളും വിവിധ ജില്ലാ പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇബ്രാഹിം കല്ലയിക്കലിനു യാത്രയയപ്പ് നല്‍കി

പ്രതിനിധി സമ്മേളനം : പ്രവാസി പുനരധിവാസം മുഖ്യ അജണ്ട

September 14th, 2014

norka-secretary-rani-george-in-states-conference-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ ത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും എന്നും സര്‍ക്കാരിന്റെ ശ്രദ്ധ യിലേക്ക് കഴിയുന്ന ഗൌരവ ത്തില്‍ ഉടന്‍ എത്തിക്കും നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്ജ്.

യു. എ. ഇ. ഇന്ത്യന്‍ എംബസ്സി യുടെ നേതൃത്വ ത്തില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന്റെ സഹകരണ ത്തോടെ വിവിധ സംസ്ഥാന ങ്ങളിലെ സെക്രട്ടറി തല ഉദ്യോഗസ്ഥ രുടേയും യു. എ. ഇ. യിലെ സാംസ്കാരിക സംഘടനാ പ്രവര്‍ത്ത കരുടേയും സംയുക്ത യോഗ ത്തില്‍ നടന്ന ചര്‍ച്ച യുടെ അടിസ്ഥാന ത്തിലാണ് ഈ അറിയിപ്പ്.

പ്രവാസി കളുടെ പുനരധിവാസ പദ്ധതി കൂടുതല്‍ ഗൗരവ ത്തി ൽ എടുക്കാൻ സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിച്ചത് സൗദി അറേബ്യ യിലെ നിതാഖത്ത് പ്രശ്‌നവും ഇറാഖിലും ലിബിയ യിലും നഴ്‌സു മാര്‍ക്കുണ്ടായ അനുഭവ ങ്ങളു മാണ് എന്നും റാണി ജോര്‍ജ് വിശദീ കരിച്ചു. പുറം നാടു കളില്‍ ജോലി ചെയ്യുന്നവരോടും തിരിച്ചെത്തുന്ന വരോടും അനുഭാവ പൂര്‍വ മായ സമീപന മാണ് സര്‍ക്കാറി നുള്ളത്. കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് മുഖേന യുള്ള ആനുകൂല്യ ങ്ങള്‍ ഇതിന്റെ ഉദാഹരണ മാണ്. എന്നാല്‍, ഇതില്‍ വേണ്ട തോതില്‍ അംഗത്വം ഉണ്ടായിട്ടില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യു. എ. ഇ. യിലെ ഇന്ത്യാക്കാര്‍ക്ക് എംബസ്സിയും കോണ്‍സുലെറ്റും നല്‍കി വരുന്ന സൌകര്യ ങ്ങള്‍ എങ്ങിനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശ ങ്ങളും അവസരോ ചിത മായ വിമര്‍ശന ങ്ങളും മുഖവില ക്കെടുത്ത് കൊണ്ട് കൂടുതല്‍ ക്രിയാത്മക മായ പ്രവര്‍ത്തന ങ്ങള്‍ ഇന്ത്യന്‍ സമൂഹ ത്തിനായി ചെയ്യും എന്ന് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം പറഞ്ഞു.

പ്രവാസി പുനരധി വാസം കൂടാതെ, എമിഗ്രേഷന്‍ ക്ലിയറന്‍സ്, പ്രവാസി വോട്ടവകാശം, പ്രവാസി കളുടെ മക്കളുടെ വിദ്യാഭ്യാസം, താഴ്ന്ന വരുമാന ക്കാരായ സാധാരണ ക്കാരായ പ്രവാസി കള്‍ നേരിടുന്ന വിവിധ പ്രശ്ന ങ്ങള്‍ യോഗ ത്തില്‍ ചര്‍ച്ച ചെയ്തു. കേരളം തമിഴ്നാട്, തെലങ്കാന, ഗോവ, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ ആറു സംസ്ഥാന ങ്ങളിലെ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തല ത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ രാണ് പ്രവാസി സമ്മേളന ത്തില്‍ സംബന്ധിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പ്രതിനിധി സമ്മേളനം : പ്രവാസി പുനരധിവാസം മുഖ്യ അജണ്ട

32 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ഇബ്രാഹിം മടങ്ങുന്നു

September 13th, 2014

അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിത ത്തിനു വിരാമമിട്ട് നാട്ടി ലേക്ക് മടങ്ങാന്‍ ഒരുങ്ങുക യാണ് ഇബ്രാഹിം കല്ലയിക്കല്‍ എന്ന ഇബ്രാഹിംക്ക.

1982-ല്‍ അബുദാബി യില്‍ എത്തിയ ഇബ്രാഹിം പത്തു വര്‍ഷ ത്തോളം ജോര്‍ദാന്‍ ഫ്രഞ്ച് ഇന്‍ഷുറന്‍സ് കമ്പനിയിലും 1992 മുതല്‍ 13 വര്‍ഷം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കോണമി യിലും ജോലി ചെയ്തു.

ibrahim-kallayikkal-ePathram

ഇപ്പോള്‍ അബുദാബി യില്‍ ത്തന്നെയുള്ള ആര്‍ക്കാന്‍ ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനി യില്‍ സേവനം അനുഷ്ടിച്ചു വരികയാണ്. യു. എ. ഇ. യിലെ സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധേയ നായ അദ്ദേഹം വലിയ സുഹൃദ് വലയ ത്തിന്റെ ഉടമ കൂടിയാണ്. 1982 മുതല്‍ കെ. എം. സി. സി. യുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി യായി പ്രവര്‍ത്തിച്ച അദ്ദേഹം നാഷണല്‍ ലീഗിന്റെ പിറവി യോടെ ഐ. എം. സി. സി. യില്‍ ചേര്‍ന്നു.

സംഘടന യുടെ കണ്ണൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോഴും ഐ. എം. സി. സി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡ ന്റായി സേവനം തുടരുന്ന ഇബ്രാഹിം ‘മില്ലത്ത് റിലീഫ് കമ്മിറ്റി’യുടെ രൂപവത്കരണം തൊട്ട് അതിന്റെ ചെയര്‍മാനായും 23 വര്‍ഷ ത്തോളം ചെറുകുന്ന് മുസ്ലിം ജമാ അത്തിന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഇനി കുടുംബ ത്തോടൊപ്പം നാട്ടില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന അദ്ദേഹ ത്തിന് ഭാര്യയും നാല് ആണ്‍ മക്കളും ഉണ്ട്. ഈ മാസം 20ന് പ്രവാസ ത്തോട് വിടപറയുന്ന ഇബ്രാഹിമിന് സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് അബുദാബി യിലെ ഫേവറിറ്റ് ഹോട്ടലിൽ വെച്ച് ഈ മാസം 18 ന് (വ്യാഴാഴ്ച) യാത്ര യയപ്പ് നല്‍കുന്നുണ്ട്.

- pma

വായിക്കുക: , , ,

Comments Off on 32 വര്‍ഷത്തെ പ്രവാസത്തിന് ശേഷം ഇബ്രാഹിം മടങ്ങുന്നു


« Previous Page« Previous « ഇന്ത്യന്‍ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച അബുദാബിയില്‍
Next »Next Page » ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ സമാപിച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine