ദുബായ് : വ്യാപാര രംഗത്തെ മികവിനുള്ള ദുബായ് ഇക്കണോമിക് ഡിപാര്‍ട്ട്മെന്‍റ് നല്‍കുന്ന രണ്ട് പുരസ്‌കാര ങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അര്‍ഹമായി.
ദുബായ് ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബായ് ഹ്യൂമന്‍ ഡെവലപ്മെന്റ് അപ്രീസിയേഷന്‍ അവാര്‍ഡ് എന്നിവയാണു ലുലു നേടിയ പുരസ്കാരങ്ങൾ.
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും ലുലു ഗ്രൂപ് മാനേജിംഗ് ഡയരക്ടർ എം. എ. യൂസുഫലിയും ഡയറക്ടര്‍ എം. എ. സലീമും ചേര്‍ന്ന് പുരസ്‌കാര ങ്ങള്‍ ഏറ്റുവാങ്ങി.
ദുബായ് ഭരണാധി കാരിയും യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂ മിന്റെ സാന്നിധ്യ ത്തിലാ യിരുന്നു പുരസ്‌കാര വിതരണം.
കൂടുതല്‍ മികവ് കരസ്ഥമാക്കുന്ന തിന് ഈ പുരസ്‌കാര ങ്ങള്‍ പ്രചോദന മാണെന്ന് പുരസ്‌കാര ങ്ങള്‍ സ്വീകരിച്ചു കൊണ്ട് എം. എ. യൂസുഫലി പറഞ്ഞു.