ഇനി വിമാനം വൈകില്ല; ഓടിച്ചാലല്ലേ വൈകൂ

September 6th, 2010

ban-air-india-epathram

ദുബായ്‌ : വിമാനം വൈകിയത് മൂലം ഇനി പ്രവാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വിമാനം വൈകുന്നത് മൂലം പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു എന്നായിരുന്നു ഇത്രയും നാള്‍ പരാതി. ഇതിനെതിരെ പ്രക്ഷോഭവും പ്രതിഷേധവും നിവേദനവും എല്ലാം നടത്തുകയും ചെയ്തു. പ്രവാസികളുടെ പ്രശ്നങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞു പ്രശ്ന പരിഹാരം കാണാന്‍ പ്രവാസി പ്രമുഖരെ വിമാന കമ്പനികളുടെ നേതൃ സ്ഥാനത്ത് കൊണ്ട് വരികയും ചെയ്തു. എന്നിട്ടും വിമാനങ്ങള്‍ വൈകുകയും പ്രവാസികള്‍ ദുരിതത്തിലാവുകയും ചെയ്തു വന്നു.

ഇതിനൊരു പരിഹാരമായി ദേശീയ വ്യോമ ഗതാഗത കമ്പനി (National Aviation Company of India Limited – NACIL) പുതിയൊരു തീരുമാനം എടുത്തു. വിമാനം തന്നെ റദ്ദ്‌ ചെയ്യുവാനായിരുന്നു ഈ തീരുമാനം. പ്രതിഷേധവുമായി രംഗത്ത്‌ വന്നത് മലയാളികള്‍ ആണല്ലോ. അപ്പോള്‍ പ്രതിഷേധിക്കാന്‍ അവസരം നല്‍കാതെ മലയാളികള്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ തന്നെയങ്ങ് റദ്ദ്‌ ചെയ്തു. കൊച്ചി, കോഴിക്കോട്‌, തിരുവനന്തപുരം, മംഗലാപുരം എന്നീ വിമാന താവളങ്ങളില്‍ നിന്നും ഷാര്‍ജ, അബുദാബി, ദുബായ്‌, മസ്കറ്റ്‌, കുവൈറ്റ്‌ എന്നിവിടങ്ങളിലേക്ക്‌ സെപ്തംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലെ 298 സര്‍വീസുകളാണ് റദ്ദാക്കിയത്.

ജീവനക്കാരുടെ ദൌര്‍ലഭ്യം കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദ്‌ ചെയ്തത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. മംഗലാപുരം വിമാനാപകടത്തെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ജോലി സമയം ഒരു മാസം പരമാവധി 125 മണിക്കൂറും, ഒരു വര്ഷം 1000 മണിക്കൂറും ആയി നിജപ്പെടുത്തി. വിദേശ പൈലറ്റുമാരെ നിയോഗിക്കുന്നതിനു വന്ന നിയന്ത്രണവും സര്‍വീസുകള്‍ റദ്ദ്‌ ചെയ്യുന്നതിന് കാരണമായി.

വിമാനം വൈകുന്നതും സമയം മാറ്റുന്നതും യാത്രക്കാരെ ആലോസരപ്പെടുത്തുകയും അവരുടെ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്യുന്നു. ജീവനക്കാരുടെ കമ്മി കണക്കിലെടുത്ത് ലഭ്യമായ ജീവനക്കാരെ ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തുവാന്‍ സര്‍വീസുകളുടെ എണ്ണം വെട്ടി ചുരുക്കേണ്ടത് ആവശ്യമാണ്‌ എന്ന് മനസ്സിലാക്കിയാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന് കമ്പനി വക്താവ് അറിയിച്ചു.

റദ്ദ്‌ ചെയ്യപ്പെട്ട സര്‍വീസുകളില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത യാത്രക്കാരെ ടെലിഫോണ്‍ വഴി ബന്ധപ്പെടുമെന്നും മറ്റ് സര്‍വീസുകളില്‍ അവര്‍ക്ക് ടിക്കറ്റ് നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യും. സ്ക്കൂളുകള്‍ തുറന്നതിനു ശേഷവും റമദാന്‍ – ഈദ്‌ തിരക്ക് കഴിഞ്ഞതിനു ശേഷവും മാത്രമാണ് മിക്കവാറും വിമാന സര്‍വീസുകള്‍ വെട്ടി ചുരുക്കിയത്. എയര്‍ ഇന്ത്യയുടെയും ഐ.സി. കോഡുള്ള (നേരത്തെ ഇന്‍ഡ്യന്‍ എയര്‍ലൈന്‍സ്‌ എന്ന് അറിയപ്പെട്ടിരുന്ന) വിമാന സര്‍വ്വീസുകളും പതിവ്‌ പോലെ പ്രവര്‍ത്തിക്കും എന്നും കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂസേഴ്സ് ഫീ പുനപരിശോധിക്കണം : കെ. എം. സി. സി.

August 14th, 2010

air-india-express-epathramദുബായ്‌ : സെപ്തംബര്‍ 1 മുതല്‍ മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്നവരുടെ മേല്‍ ചുമത്തുവാന്‍ തീരുമാനിച്ച യൂസേഴ്സ് ഫീ പിന്‍വലി ക്കണമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ക്രൂരതയ്ക്ക് വിധേയമാകേണ്ടി വരുന്ന മംഗലാപുരം വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന അന്താരാഷ്‌ട്ര യാത്രക്കാരന് 825 രൂപ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാനം യാത്രക്കാരോട് കാണിക്കുന്ന അനീതിയാണെന്നും ഈ തീരുമാനം പുന പരിശോധി ക്കണമെന്നും ദുബായ്‌ കെ. എം. സി. സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് മഹ്മൂദ്‌ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ദുബായ് കെ. എം. സി. സി. മുന്‍ വൈസ്‌ പ്രസിഡണ്ട് ഹസൈനാര്‍ തോട്ടുഭാഗം, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ്‌ ചെര്‍ക്കള, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബിജന്തടുക്ക, ഇസ്മായീല്‍ മൈത്രി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്ലാടി സ്വാഗതവും സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്‌ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

യൂസേഴ്സ് ഫീ : പ്രതിഷേധവുമായി വെണ്മ

May 15th, 2010

venma-logo-epathramതിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വെണ്മ രംഗത്ത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍  വെച്ചു ചേര്‍ന്ന വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വെണ്മ യു. എ. ഇ. യുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ വെച്ച്, പ്രവാസികള്‍ക്ക് നേരെയുള്ള ഈ പിടിച്ചു പറി ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊണ്ട്  വ്യോമയാന വകുപ്പ് മന്ത്രിക്കും, എം.  പി. ശശി തരൂരിനും, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രവാസി സമൂഹത്തിന്‍റെ ഒപ്പു ശേഖരണം  നടത്തി പരാതി അയക്കാനും, സമാന ചിന്താ ഗതിയുള്ള പ്രവാസി കൂട്ടായ്മകളും, സംഘടനകളുമായി ചേര്‍ന്ന് സമര രംഗത്തിറങ്ങുവാനും  തീരുമാനമെടുത്തു.

കേരളത്തിന്‍റെ  സാമ്പത്തിക മേഖലയുടെ  നട്ടെല്ലായ പ്രവാസി സമൂഹത്തിനു നേരെയുള്ള എല്ലാ കടന്നു കയറ്റങ്ങളും ഒറ്റ ക്കെട്ടായി നേരിടണം എന്നും യോഗം അഭ്യര്‍ത്ഥിച്ചു.  വൈസ്‌ പ്രസിഡന്‍റ് സുദര്‍ശന്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് ഡി. പ്രേം കുമാര്‍ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു സിക്രട്ടറി ഷാജഹാന്‍ സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

യൂസേഴ്സ് ഫീ – പ്രവാസി സംഘടനകള്‍ രംഗത്ത്

May 12th, 2010

തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍‍‍പ്പെടുത്താനുള്ള തീരുമാന ത്തിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്തു വന്നു. ശക്തമായ സമരം യൂസേഴ്സ് ഫീക്കെതിരെ നടത്തുമെന്ന് എയര്‍‍‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ അറിയിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

24 of 241020222324

« Previous Page « തന്ത്രി നാദം അബുദാബിയില്‍
Next » ബെന്യാമീന് സാഹിത്യ അക്കാദമി പുരസ്കാരം »



  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine