അബുദാബി : എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസി ന്റെ പ്രവര്‍ത്ത നങ്ങള്‍ ഐ. എസ്. സി. മെയിന്‍ ഹാളില്‍ വെച്ച് നടക്കും.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പു വരുത്തി ക്കൊണ്ടുള്ള ഇരിപ്പിട ങ്ങളും ഐ. എസ്. സി. യില്‍ ഒരുക്കിയിട്ടുണ്ട്.
ഖാലിദിയ യിലെ എക്സ് പ്രസ്സ് ഓഫീസിൽ ജനങ്ങൾ തടിച്ചു കൂടിയതി നാൽ അധികൃതർ ഇടപെട്ടു അടപ്പിക്കുക യായിരുന്നു. ഇതേ തുടർന്നാണ് പൊതു ജന സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ഐ. എസ്. സി. യി ലേക്ക് മാറ്റുക യായിരുന്നു.
- FB Page Air India Express