ഇന്ത്യ ഫെസ്‌റ്റ് ഡിസംബര്‍ 3 മുതൽ

November 11th, 2015

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ ഇന്ത്യാ ഫെസ്റ്റ് 2015 ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതി കളിലായി നടക്കും. ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളി ലെ കലാ കാര ന്മാരുടെ നേതൃത്വ ത്തില്‍ ഒരുക്കുന്ന ആകര്‍ ഷക ങ്ങളായ പരിപാടി കള്‍ സെന്ററില്‍ പ്രത്യേകം സജ്ജ മാക്കുന്ന വേദി യില്‍ വെച്ച് നടക്കും.

ഇന്ത്യാ ഫെസ്റ്റ് കര്‍ട്ടണ്‍ റൈസര്‍ എന്ന രീതി യില്‍ ഈ മാസം 27ന് ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവും സംഘവും ചേര്‍ന്നു സംഗീത നിശ അവതരിപ്പിക്കും. ഇന്ത്യന്‍ എംബ സി യുടെ സഹകരണ ത്തോടെ യുള്ള സാംസ്‌കാരിക പരിപാടി കളും വിവിധ എംബസി കളുമായി ചേര്‍ന്നുള്ള കലാ പരിപാടികളും നടക്കും.

പിന്നണി ഗായക രായ നരേഷ് അയ്യർ, മധു ബാലകൃഷ്‌ണന്‍, ചിത്ര അയ്യര്‍, ശരണ്യ ശ്രീനിവാസ് ടീമിന്റെ സംഗീത പരിപാടി കളും മൂന്നു ദിവസ ങ്ങളിലായി ഉണ്ടായിരിക്കും. പ്രവേശന ക്കൂപ്പണ്‍ നറുക്കിട്ടെടുത്ത് വിജയി കള്‍ക്ക് നിസാന്‍ കാര്‍ അടക്കം ആകര്‍ഷ കങ്ങളായ സമ്മാന ങ്ങള്‍ നല്‍കും.

ഐ. എസ്. സി. പ്രസിഡന്റ് രമേഷ് പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, വൈസ് പ്രസിഡന്റ് രാജാ ബാലകൃഷ്ണ, യു. എ. ഇ. എക്‌സ്‌ ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു എക്‌സ്‌ ചേഞ്ച് പ്രതിനിധി അജിത് ജോണ്‍സണ്‍, ജെമിനി ഗ്രൂപ്പ് ഡയറക്ടര്‍ വിനീഷ് ബാബു, നിസാന്‍ പ്രതിനിധി ക്രിസ്റ്റഫര്‍ ഡെക്കൊന്‍, അല്‍ മസൂദ് ഓട്ടോ മൊബൈല്‍സ് പ്രതിനിധി നടാല്‍ജ പവ്‌ലോസ്‌ക, ജോസഫ് ജോര്‍ജ്. ട്രഷറര്‍ ടി. എന്‍. കൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യ ഫെസ്‌റ്റ് ഡിസംബര്‍ 3 മുതൽ

അല്‍ ഐന്‍ ഇന്ത്യ ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍

October 28th, 2015

logo-india-festival-2015-of-alain-isc-ePathram
അബുദാബി : അല്‍ ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ‘ഇന്ത്യ ഫെസ്റ്റിവല്‍ 2015’ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29, 30, 31 തിയ്യതി കളില്‍ അല്‍ ഐന്‍ ഐ. എസ്. സി. യില്‍ വൈകുന്നേരം 6 മണി മുതല്‍ രാത്രി 12 മണി വരെ യാണ് ഫെസ്റ്റിവല്‍ നടക്കുക.

ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ 40-ാം വാര്‍ഷികം പ്രമാണിച്ച് സംഘടി പ്പിക്കുന്ന ഫെസ്റ്റിവല്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം ഉദ്ഘാടനം ചെയ്യും.

ഇന്ത്യയിലെ വിവിധ സംസ്ഥാന ങ്ങളിലുള്ള തനത് കലാ രൂപങ്ങള്‍ അവതരിപ്പിക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്ന 25-ഓളം സ്റ്റാളു കളില്‍ വ്യത്യസ്ത ഭക്ഷണ വിഭവ ങ്ങള്‍ ഉണ്ടായിരിക്കും.

10 ദിര്‍ഹം കൂപ്പണ്‍ ഉപയോഗിച്ച് ഫെസ്റ്റിവലില്‍ വരുന്ന വര്‍ക്കായി റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പും നടക്കും. ഇതിലൂടെ ലാന്‍സര്‍ കാര്‍ ഉള്‍പ്പെടെ 25 ഓളം വില പിടിപ്പുള്ള സമ്മാന ങ്ങള്‍ വിജയി കള്‍ക്ക് ലഭിക്കും.

പുസ്തക മേള, ഫോട്ടോ പ്രദര്‍ശനം, വിവിധ രാജ്യ ങ്ങളിലുള്ള ക്യാമറ കളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും.

- pma

വായിക്കുക: , ,

Comments Off on അല്‍ ഐന്‍ ഇന്ത്യ ഫെസ്റ്റിവല്‍ വ്യാഴാഴ്ച മുതല്‍

പ്രവാസി വിഷയങ്ങള്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും : എ. കെ. അഗര്‍ വാള്‍

October 17th, 2015

ak-agarwal-secretary-overseas-indian-affairs-ePathram

അബുദാബി : പ്രവാസി കളുടെ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും എന്നും വിഷയങ്ങള്‍ക്ക്‌ എത്രയും പെട്ടെന്ന് പരിഹാരം കാണാൻ ശ്രമിക്കും എന്നും വിദേശ ത്തേ ക്കുള്ള ഇന്ത്യ ക്കാരുടെ റിക്രൂട്ട്മെന്റ് സംവിധാന മായ ഇ – മൈഗ്രേറ്റ് സിസ്റ്റം ഏർപ്പെ ടുത്തി യതിനെ തുടർ ന്നുള്ള ആശയ ക്കുഴപ്പങ്ങൾ പരിഹരി ക്കാൻ യു. എ. ഇ. അധി കൃതരു മായി ചർച്ച നടത്തി യാതായും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി എ. കെ. അഗര്‍വാള്‍.

യു. എ. ഇ. സന്ദര്‍ശിച്ച പ്രതിനിധി സംഘം, അബുദാബി യില്‍ വെച്ച് പ്രവാസി ഇന്ത്യ ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് ചര്‍ച്ച ചെയ്യു ന്നതി നായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം സെക്രട്ടറി എ. കെ. അഗര്‍ വാള്‍ ഇക്കാര്യം അറിയിച്ചത്.

യു. എ. ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന തിന്റെ ഭാഗ മായാണ് നാല് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശന ത്തി നായി പ്രതിനിധി സംഘം ഇവിടെ എത്തി യത്. ഇന്ത്യന്‍ സ്ഥാന പതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ അബു ദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ സംഘടി പ്പിച്ച പരിപാടി യില്‍ ഇന്ത്യ ക്കാരുടെ തൊഴില്‍ നിയമന ങ്ങളു മായി ബന്ധപ്പെട്ട വിഷയ ങ്ങളും പ്രവാസി പുനരധിവാസം, പ്രവാസി വിദ്യാര്‍ത്ഥി കളുടെ വിദ്യാ ഭ്യാസം, വിമാന ടിക്കറ്റ് നിരക്കു വര്‍ദ്ധന, വിവിധ മേഖല കളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളി കളുടെ ജോലി സംബ ന്ധ മായ പ്രശ്‌ന ങ്ങള്‍ തുടങ്ങി നിരവധി കാര്യ ങ്ങള്‍ അബു ദാബി യിലെയും അലൈനി ലെയും അംഗീകൃത സംഘടന കളു ടെയും സാംസ്കാരിക കൂട്ടായ്മ കളുടെയും ഭാരവാഹി കള്‍ പ്രതിനിധി സംഘ ത്തിനു മുന്നില്‍ അറിയിച്ചു.

ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിച്ച മുഖാമുഖ ത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി വാണി റാവു, ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയര്‍ ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, ഡോക്ടര്‍ ബി. ആര്‍. ഷെട്ടി, പദ്മശ്രീ എം. എ. യൂസുഫലി, ഐ. എസ്. സി. പ്രസിഡന്റ് രമേശ്‌ പണിക്കര്‍ തുടങ്ങിയ വരും സംബന്ധിച്ചു.

* ഇ – മൈഗ്രേറ്റ് വെബ് സൈറ്റ് നിലവില്‍ വന്നു

- pma

വായിക്കുക: , , , , ,

Comments Off on പ്രവാസി വിഷയങ്ങള്‍ കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ യിൽ പ്പെടുത്തും : എ. കെ. അഗര്‍ വാള്‍

അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

October 1st, 2015

logo-anora-tvm-ePathram
അബുദാബി : തിരുവനന്തപുരം ജില്ല ക്കാരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ അനോര യുടെ (അനന്തപുരം നോൺ റസിഡന്റ്‌സ് അസോസി യേഷന്‍) ഓണാഘോഷം ഒക്ടോബര്‍ 9 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്ററില്‍ (ഐ. എസ്. സി) വെച്ച് നടത്തും.

രാവിലെ പത്തര മുതല്‍ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളുടെ ഭാഗമായി അംഗങ്ങളു ടെയും കുട്ടികളു ടെയും വിവിധ കലാ പരിപാടി കളും ഓണസദ്യ യും ഉണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് : 050 – 79 21 747, 052 – 98 77 288

- pma

വായിക്കുക: , , , ,

Comments Off on അനോര ഓണാഘോഷം ഐ. എസ്. സി. യില്‍

ഓണാഘോഷം ശ്രദ്ധേയമായി

September 10th, 2015

അബുദാബി : അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ രണ്ട് ദിവസ ങ്ങളി ലായി സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷം പരിപാടി കളുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയ മായി.

ശിങ്കാരിമേളം, ഓണ പ്പാട്ടുകള്‍, നാടകം, വിവിധ നൃത്ത രൂപങ്ങള്‍ തുടങ്ങി അംഗ ങ്ങളുടെയും കുട്ടി കളുടെയും കലാ പരിപാടി കളും ഓണ പ്പൂക്കളം, പായസ മത്സരം എന്നിവയും സംഘടി പ്പിച്ചു. സോഷ്യല്‍ സെന്ററിന്റെ മുന്‍ ഭാരവാഹി കളും നിലവിലെ ഭരണ സമിതിയും തമ്മില്‍ നടന്ന വഞ്ചിപ്പാട്ട് മത്സരം ജന ശ്രദ്ധ നേടി.

ഐ. എസ്. സി. പ്രസിഡന്റ് ജോയ് തണങ്ങാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി സ്വാഗതം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഓണാഘോഷം ശ്രദ്ധേയമായി


« Previous Page« Previous « എസ്. എസ്. എല്‍. സി. തുല്യതാ പരീക്ഷ തുടങ്ങി
Next »Next Page » കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു »



  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine