ഐ. എസ്‌. സി. യിൽ നിന്നും എയർ ഇന്ത്യാ ടിക്കറ്റു ബുക്ക് ചെയ്യാം

July 10th, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : എയർ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസ് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ഓഫീസി ന്റെ പ്രവര്‍ത്ത നങ്ങള്‍ ഐ. എസ്. സി. മെയിന്‍ ഹാളില്‍ വെച്ച് നടക്കും.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടും സാമൂഹിക അകലം ഉറപ്പു വരുത്തി ക്കൊണ്ടുള്ള ഇരിപ്പിട ങ്ങളും ഐ. എസ്. സി. യില്‍ ഒരുക്കിയിട്ടുണ്ട്.

ഖാലിദിയ യിലെ എക്സ് പ്രസ്സ് ഓഫീസിൽ ജനങ്ങൾ തടിച്ചു കൂടിയതി നാൽ അധികൃതർ ഇടപെട്ടു അടപ്പിക്കുക യായിരുന്നു. ഇതേ തുടർന്നാണ് പൊതു ജന സൗകര്യാർത്ഥം ടിക്കറ്റ് ബുക്കിംഗ് ഓഫീസ് ഐ. എസ്. സി. യി ലേക്ക് മാറ്റുക യായിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. ക്ക് പുതിയ സാരഥികൾ

March 2nd, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റര്‍ (ഐ. എസ്. സി.) പുതിയ കമ്മിറ്റി നിലവില്‍ വന്നു.

isc-committee-2020-yogesh-jojo-ambukkan-shijil-kumar-ePathram

യോഗേഷ് പ്രഭു (പ്രസിഡണ്ട്), ജോജോ അമ്പൂക്കന്‍ (ജനറൽ സെക്രട്ടറി), എൻ. കെ. ഷിജിൽ കുമാർ (ട്രഷറർ), ജോർജ്ജ് വർഗ്ഗീസ് (വൈസ് പ്രസിഡണ്ട്), സി. ജോർജ് വർഗീസ് (സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാര വാഹി കള്‍

കെ. പി. ജയപ്രദീപ് (വിനോദ വിഭാഗം), ഏലിയാസ് പടവെട്ടി (സാഹിത്യ വിഭാഗം), ഫ്രെഡി. ജെ. ഫെർ ണാണ്ടസ് (കായിക വിഭാഗം), ജി. എൻ. ശശി കുമാർ (ഓഡിറ്റർ), രാജ ശ്രീനിവാസ റാവു ഐത  തുടങ്ങിയ വരെ മറ്റു ഭാര വാഹി കളായി തെരഞ്ഞെടുത്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്

February 6th, 2020

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന നാൽപ്പത്തി മൂന്നാമത് ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ് ഇന്റർ നാഷണൽ സീരീസ് മത്സര ങ്ങൾ ഫെബ്രുവരി 6 വ്യാഴാഴ്‌ച വൈകുന്നേരം 6 .30 ന് ആരം ഭിക്കുന്നു.

മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന മത്സര ങ്ങളുടെ ഫൈനൽസ് ശനി യാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ നടക്കും.16 അന്താ രാഷ്ട്ര ബാഡ് മിന്റൺ താര ങ്ങൾ ഉൾപ്പെടെ 26 പ്രമുഖ കളിക്കാർ കളിക്കള ത്തിൽ ഇറങ്ങും.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ള അന്താ രാഷ്ട്ര താര ങ്ങളും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ നടന്ന സീനിയർ സീരീസ് വിജയി കളും പങ്കെടുക്കുന്നു.

സിംഗിൾസ്, ഡബിൾ‍സ്‌ ഇനങ്ങളിൽ ഏറ്റവും മികച്ച ബാഡ് മിന്റൺ താരങ്ങൾ അണി നിരക്കുന്ന മത്സരങ്ങൾ കാണുവാൻ പ്രവേശനം സൗജന്യമാണ് എന്ന് ഐ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02- 67 300 66

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരം വ്യാഴാഴ്ച

January 27th, 2020

body-building-competition-in-isc-abu-dhabi-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരങ്ങൾ ജനുവരി 30 വ്യാഴാഴ്ച നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. മിസ്റ്റർ യൂണിവേഴ്‌സ് 2019 ജേതാവ് മലയാളി യായ ചിത്തരേശ് നടേശൻ മുഖ്യ അതിഥി യായി സംബന്ധിക്കും.

മത്സര ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന വർക്ക് ഈ മാസം 29 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. 70 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളിൽ എന്നിങ്ങനെ നാലു വിഭാഗ ങ്ങളി ലായാണ് മത്സരങ്ങൾ നടത്തുന്നത്.

വിവിധ എമിറേറ്റു കളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന മത്സര ങ്ങൾ ജനുവരി 30 വ്യാഴാഴ്ച വൈകു ന്നേരം 7.30 നു ആരംഭിക്കും. മത്സര ങ്ങൾ കാണു വാൻ പ്രവേശനം സൗജന്യ മാണ് എന്നും കൂടുതൽ വിവര ങ്ങൾക്ക് 02 673 00 66, 050 441 8775, 050 617 1683 എന്നീ നമ്പറുകളിൽ ബന്ധ പ്പെടണം എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. ബേബി ഷോ വെള്ളിയാഴ്ച

January 22nd, 2020

logo-isc-abudhabi-india-social-center-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടി പ്പിക്കുന്ന ഐ. എസ്. സി. – അഹല്യ ബേബി ഷോ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും. ഒരു വയസ്സു മുതൽ ആറു വയസ്സു വരെ യുള്ള അൻപതോളം കുരുന്നുകൾ ബേബി ഷോ യുടെ ഭാഗ മാവും.

കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താൽപര്യ മുള്ള മാതാ പിതാ ക്കൾ ഐ. എസ്. സി. ഓഫീസു മായി ബന്ധപ്പെടണം എന്ന് ഭാര വാഹികള്‍ അറിയിച്ചു.

ഫോണ്‍ : 02 67 300 66

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. വിന്റർ സ്പോർട്ട്സ് ഫെസ്റ്റ് വെള്ളിയാഴ്ച
Next »Next Page » സമാജത്തില്‍ ക്രിസ്മസ് ട്രീ അലങ്കാര മത്സരം »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine