പാസ്സ് പോര്‍ട്ട് സേവനങ്ങള്‍ പുനഃ സ്ഥാപിക്കുന്നു

July 9th, 2020

indian-passport-cover-page-ePathram

അബുദാബി : ജൂലായ് 15 മുതൽ പാസ്സ് പോര്‍ട്ട് സേവന ങ്ങള്‍ പുനഃ സ്ഥാപിക്കും എന്ന് അബുദാബി യിലെ ഇന്ത്യൻ എംബസ്സി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപന ത്തിന്റെ ഭാഗമായി നിറുത്തി വെച്ചതായിരുന്നു പാസ്സ്പോര്‍ട്ട് സര്‍വ്വീസ്. അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലെ ബി. എൽ. എസ്. കേന്ദ്രങ്ങളി ലേക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡ ങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം അപേക്ഷകര്‍ എത്തേണ്ടത്.

ഗര്‍ഭിണി കളും 60 വയസ്സു കഴിഞ്ഞവരും 12 വയസ്സിനു താഴെ ഉള്ളവരും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതു വരെ സേവന കേന്ദ്രങ്ങളിലേക്ക് വരേണ്ടതില്ല.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ തിരിച്ചു കൊണ്ടു പോകുവാന്‍ ഇന്ത്യന്‍ അധികൃതര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

May 1st, 2020

abudhabi-indian-embassy-logo-ePathram

അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി കളെ തിരികെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ഇന്ത്യന്‍ എംബസ്സിയും കോണ്‍സുലേറ്റും ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കൊവിഡ് -19 പശ്ചാത്തലത്തില്‍ വിദേശ ത്തു നിന്നും ഇന്ത്യക്കാരെ തിരികെ നാട്ടില്‍ എത്തിക്കുന്ന പദ്ധതി യുടെ ഭാഗമായുള്ള വിവര ശേഖരണം മാത്ര മാണ് ഇത്. പ്രവാസി കളുടെ യാത്ര ആസൂത്രണം ചെയ്യുവാൻ മാത്രമാണ് രജിസ്ട്രേഷന്‍ എന്നും മടക്കയാത്ര സംബ ന്ധിച്ച മറ്റു തീരുമാനങ്ങൾ ഇന്ത്യ യിലേ ക്കുള്ള വിമാന സര്‍വ്വീസുകള്‍ വീണ്ടും ആരംഭിച്ച തിനു ശേഷം അറിയിക്കും.

നാട്ടിലേയ്ക്ക് തിരിച്ചു പോകുവാനായി നോർക്ക യിൽ പേര് രജിസറ്റർ ചെയ്ത കേരളീയരും എംബസ്സി യുടേ യോ കോണ്‍ സുലേറ്റിന്റെ യോ വെബ് സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. വെബ് സൈറ്റിൽ രേഖകള്‍ അപ് ലോഡ്‌ ചെയ്യേണ്ടതില്ല. എന്നാല്‍ പാസ്സ് പോര്‍ട്ട് നമ്പര്‍, ഫോണ്‍ നമ്പര്‍, വിലാസം തുടങ്ങിയ വ്യക്തി വിവര ങ്ങളാണ് നല്‍കേണ്ടത്.

കുടുംബം ആയിട്ടു തിരികെ പോകുന്നവര്‍ ഓരോ അംഗ ത്തിനും പ്രത്യേകം രജിസ്‌ട്രേഷന്‍ നടത്തണം. അതു പോലെ തന്നെ കമ്പനികള്‍ ഓരോ ജീവനക്കാര്‍ ക്കും പ്രത്യേക ഫോം പൂരിപ്പിക്കണം.

ലേബർ ക്യാമ്പുകളില്‍ ഉള്ളവരെയും മറ്റു സാധാരണ ക്കാരായ തൊഴിലാളി കള്‍ക്കും രജിസ്ട്രേഷൻ നട പടി കൾ ക്കായി സാമൂഹിക സാംകാരിക സംഘടനകളും വ്യക്തി കളും സഹായിക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കോവിഡ് -19 : വ്യാജ വാർത്ത കൾ പ്രചരി പ്പിക്കരുത് : ആരോഗ്യ വകുപ്പ്.

March 2nd, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : എമിറേറ്റിലെ ഒരു താമസ കേന്ദ്ര ത്തിൽ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതി യില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വാർത്ത വ്യാജം എന്ന് ആരോഗ്യ വകുപ്പ്. ഔദ്യോഗിക മാധ്യമ ത്തിലൂടെ ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന വാർത്ത കൾ മാത്രം പൊതു ജന ങ്ങള്‍ പിന്തുടരണം എന്നും അധികൃതര്‍.

സാമൂഹിക മാധ്യമ ങ്ങളിലൂടെ പരക്കുന്ന ഊഹാപോഹ ങ്ങൾ ജനങ്ങളിൽ കൂടുതൽ ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കും.

കൊറോണ വൈറസ് ബാധിതരുടെ കൃത്യമായ കണക്കു കൾ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഊഹാ പോഹ ങ്ങളും വ്യാജ വാര്‍ത്ത കളും പ്രചരി പ്പിക്കുന്നത് കുറ്റ കരം എന്നു കൂടി അധികൃതര്‍ ഓര്‍മ്മി പ്പിച്ചു.

ലോകാരോഗ്യ സംഘടന യുടെ നിർദ്ദേശ പ്രകാരമുള്ള അന്താരാഷ്ട്ര നില വാര മുള്ള കരുതൽ നടപടി കള്‍ യു. എ. ഇ. കൈ ക്കൊള്ളു ന്നത് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

* image Credit :  W A M

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു

February 19th, 2020

pravasi-bharathiya-samman-awards-ePathram

അബുദാബി : അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡി നുള്ള (PBSA-2021) അപേക്ഷ കൾ ക്ഷണിച്ചു കൊണ്ട് അബുദാബി യിലെ ഇന്ത്യന്‍ സ്ഥാന പതി കാര്യാ ലയം വാര്‍ത്താക്കുറിപ്പ് ഇറക്കി.

പ്രവാസ ലോകത്ത് വിവിധ മേഖല കളിൽ ശ്രദ്ധേയ പ്രവര്‍ത്ത നങ്ങള്‍ കാഴ്ച വെച്ച ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യൻ വംശജർ, സ്ഥാപന ങ്ങൾ എന്നിവര്‍ക്ക് മാർച്ച് 16 നു മുന്‍പായി അപേക്ഷിക്കാം.

*Image Credit :  DeshVidesh

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മലയാളി സമാജ ത്തിലെ എംബസ്സി സേവനങ്ങൾ 21ന്

February 19th, 2020

abudhabi-indian-embassy-logo-ePathram
അബുദാബി : മലയാളി സമാജത്തിൽ നടന്നു വരുന്ന എംബസ്സി സേവന ങ്ങൾ ഫെബ്രുവരി 21 വെള്ളി യാഴ്ച നടക്കും.

പുതിയ പാസ്സ്പോര്‍ട്ട് അപേക്ഷകള്‍, പാസ്സ് പോര്‍ട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങി യവ യാണ് മുസ്സഫ യിലും പരിസര ങ്ങളിലും ഉള്ള പ്രവാസികൾക്ക് സൗകര്യ പ്രദമായ രീതി യിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഉണ്ടായിരിക്കും.

എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച കളി ലാണ് വിവിധ സേവനങ്ങള്‍ മല യാളി സമാജ ത്തില്‍ ലഭ്യമാകുന്നത്. വെള്ളി യാഴ്ച എംബസ്സിക്ക് അവധി യാണ് എങ്കിലും സമാജത്തില്‍ ഉദ്യോ ഗസ്ഥര്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും എന്നു സമാജം ഭാര വാഹികള്‍ അറിയിച്ചു. വിശദ വിവര ങ്ങൾക്ക് സമാജം ഓഫീ സുമായി ബന്ധപ്പെടുക. 02 5537600

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സൺഡേ സ്കൂൾ വാർഷികം ആഘോഷിച്ചു
Next »Next Page » പ്രവാസി ഭാരതീയ സമ്മാൻ അവാര്‍ഡ് : അപേക്ഷകൾ ക്ഷണിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine