അബുദാബി : ഇന്ത്യാ ഗവണ്‍മെന്റും വിനോദ സഞ്ചാര വകുപ്പും ഇന്ത്യൻ എംബസി യും സംയുക്തമായി സംഘടിപ്പി ക്കുന്ന ഇൻക്രഡിബിൾ ഇന്ത്യ 2015 അബുദാബി യിൽ തുടക്കമായി. വിദേശി കള്‍ക്കും വിനോദ സഞ്ചാരി കള്‍ക്കും ഇന്ത്യ യിലെ വിനോദ സഞ്ചാര മേഖല കൾ പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടെ തുടക്കം കുറിച്ച സഞ്ചാര പരിപാടി യാണ് ഇൻക്രഡിബിൾ ഇന്ത്യ.
ചികിത്സാ ആവശ്യാര്‍ത്ഥവും കച്ചവട ആവശ്യ ങ്ങള്‍ക്കും വിനോദ സഞ്ചാരി കളായും ഇന്ത്യ യിലേക്ക് സന്ദർശ കര്‍ ഏറ്റവും അധികം എത്തുന്നത് മിഡിലീസ്റ്റ് മേഖല യില്‍ നിന്നുമാണ്. ആയതു കൊണ്ട് തന്നെ യു. എ. ഇ. യിൽ നിന്നുള്ള സന്ദർശ കർക്ക് ഇന്ത്യയെ അടുത്തറിയാനുള്ള സാഹചര്യം ഒരുക്കു വാനാണ് ഇൻക്രഡിബിൾ ഇന്ത്യ പദ്ധതി യിലൂടെ ലക്ഷ്യ മിടുന്നത് എന്ന് ഇന്ത്യാ ടൂറിസം റീജിയണൽ ഡയരക്ടർ മാനസ് രഞ്ജന്‍ പട്നായിക് പറഞ്ഞു.
വിദേശ രാജ്യ ങ്ങളിലെ പൌരന്മാര്‍ക്ക് വിവിധ ആവശ്യ ങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശി ക്കുന്ന തിനായി കൊച്ചി അടക്കമുള്ള 16 വിമാന ത്താവള ങ്ങളില്‍ e -Tourist Visa സംവിധാനവും ഒരുക്കി യിട്ടുണ്ട് എന്നും വിശദാംശ ങ്ങള്‍ വെബ് സൈറ്റിലൂടെ അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബി ഷരാട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാന പതി . പി. സീതാറാം ഇൻക്രഡിബിൾ ഇന്ത്യ 2015 ഉദ്ഘാടനം ചെയ്തു.
മാനസ് രഞ്ജന്‍ പട്നായികിനെ കൂടാതെ ഇന്ത്യാ ടൂറിസം അസിസ്റ്റന്റ് ഡയരക്ടർ ഐ. ആര്‍. വി. റാവു, ദീപ സീതാറാം, വിവിധ വിമാന ക്കമ്പനി കളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങ ളിൽ വരും ദിവസ ങ്ങളിൽ ഇൻക്രഡിബിൾ ഇന്ത്യ പരിപാടി സംഘടിപ്പിക്കും. ഹിമാലയ ത്തിലേ ക്കുള്ള യാത്ര ക്ക് വിദേശി കളെ ആകർഷി ക്കുന്ന പ്രത്യേക പദ്ധതി കള്‍ അടക്കം വിനോദ സഞ്ചാര വകുപ്പിന് കീഴിലെ എല്ലാ യാത്രാ പദ്ധതി കളെ ക്കുറിച്ചും ടൂറിസം വിസ യെ കുറിച്ചും കൃത്യമായ അവബോധം നല്‍കാന്‍ സാധിക്കും.