ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

മോഡി യു.എ.ഇ. സന്ദർശിക്കുന്നു

August 9th, 2015

india-uae-flags-epathram

ദുബായ്: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യു. എ. ഇ. സന്ദർശിക്കും. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവും. 2 ദിവസത്തെ സന്ദർശനത്തിനാവും പ്രധാന മന്ത്രി എത്തുക. അബുദാബിയും ദുബായും അദ്ദേഹം സന്ദർശിക്കും. 34 വർഷങൾക്ക് മുൻപ് 1981ൽ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി യു. എ. ഇ. സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിൽ നരേന്ദ്ര മോഡി പങ്കെടുക്കും. അമേരിക്കയിൽ മോഡിക്ക് നൽകിയ സ്വീകരണത്തിന് സമാനമായ ഒന്നാണ് ദുബായിൽ ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് തകൃതിയായി നടത്തി വരുന്നു.

അടുത്ത വർഷം ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പ്രധാന മന്ത്രി നയതന്ത്ര സന്തുലനം ലക്ഷ്യമാക്കിയാണ് യു. എ. ഇ. സന്ദർശനം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്.

പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിന് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രയേൽ സന്ദർശനം കനത്ത തിരിച്ചടിയാവും എന്നും നയതന്ത്ര സന്തുലനം തകരും എന്നും കോൺഗ്രസ് ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി

June 22nd, 2015

international-day-of-yoga-2015-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യില്‍ സംഘടി പ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഉത്ഘാടനം ചെയ്തു.

പ്രധാനമന്ത്രി യുടെ യോഗ ദിന സന്ദേശത്തോടെ തുടക്കമായ അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളന ത്തില്‍ പതിനാല് സ്കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളും ആര്‍ട്ട് ഓഫ് ലിവിംഗ് അടക്കമുള്ള വിവിധ യോഗാ പരിശീലക സംഘ ങ്ങളില്‍ നിന്നുള്ള വരുമായി രണ്ടായിര ത്തോളം പേര്‍ പങ്കെടുത്തു.

sheikh-nahyan-bin-mubarak-attend-first-international-day-of-yoga-ePathram

അബുദാബി ഇന്ത്യൻ സ്കൂളില്‍ വെച്ചു നടന്ന ഉത്ഘാടന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥി ആയിരുന്നു.

പത്മശ്രീ എം. എ. യൂസഫലി, ഡോക്ടര്‍ ബി. ആര്‍. ഷെട്ടി, ഡോക്ടര്‍ ഷംസീര്‍ വയലില്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, യോഗാ ആദ്ധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധി കള്‍ അടക്കം അബുദാബി യിലെ വ്യാവസായിക – സാമൂഹ്യ – സാംസ്കാ രിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി

ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യന്‍ അംബാസ്സിഡര്‍ നിര്‍വ്വഹിച്ചു

June 12th, 2015

indian-ambassador-tp-seetharam-inaugurate-ima-committee-ePathram
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബുദാബി യുടെ ഈ വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം നിർവ്വഹിച്ചു.

അബുദാബി ഇന്ത്യന്‍ എംബസ്സി യില്‍ നടന്ന ചടങ്ങില്‍ എംബസ്സി യിലെ പാസ്‌പോർട്ട് ആൻഡ് എജ്യൂക്കേഷൻ വിഭാഗം സെക്രട്ടറി ഡി. എസ്. മീണ, സാമ്പത്തിക വാണിജ്യ സാംസ്‌കാരിക വിഭാഗം സെക്രട്ടറി മുഹമ്മദ് ഷാഹിദ് ആലം, പ്രസിഡന്റ് ജോണി തോമസ്, ജനറൽ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, വൈസ് പ്രസിഡന്റ് പി. സി. അഹ്‌മദ് കുട്ടി, ജോയിന്റ് സെക്രട്ടറി മുനീർ പാണ്ട്യാല, മുൻ പ്രസിഡന്റ് ടി. എ. അബ്‌ദുൽ സമദ്, മുൻ ജനറൽ സെക്രട്ടറി ആഗിൻ കീപ്പുറം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.

ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധി കാരി സ്ഥാനം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ഏറ്റടുത്തത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ പ്രവര്‍ത്തന ങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കുന്ന സഹകരണ ത്തിനെ അംബാസഡർ പ്രശംസിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രവർത്തന ഉദ്‌ഘാടനം ഇന്ത്യന്‍ അംബാസ്സിഡര്‍ നിര്‍വ്വഹിച്ചു

എട്ടു വില്ലാ സ്കൂളുകള്‍ കൂടി അടച്ചു പൂട്ടുന്നു

March 19th, 2015

abudhabi-al-noor-school-ePathram
അബുദാബി : ഈ അദ്ധ്യയന വര്‍ഷ ത്തോടെ അബുദാബി യിലെ വില്ലാ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തലാക്കും. മെച്ചപ്പെട്ട പഠന സൌകര്യവും കുട്ടികളുടെ സുരക്ഷിതത്വവും മുന്‍ നിറുത്തി യാണ് അബുദാബി എജുക്കേഷന്‍ കൌണ്‍സി ലിന്റെ ഈ നടപടി.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഒപ്പം മെച്ചപ്പെട്ട പഠന സാഹ ചര്യവും സൃഷ്ടിക്കുക എന്ന ലക്ഷ്യ വുമായിട്ടാണ് വില്ല കളില്‍ പ്രവര്‍ത്തി ക്കുന്ന സ്കൂളു കള്‍ മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റുവാന്‍ അഡക് (അബുദാബി എജുക്കേഷന്‍ കൌണ്‍സില്‍) നടപടി എടുത്തത്.

ഇന്ത്യന്‍ പാഠ്യപദ്ധതി യില്‍ പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ അടക്ക മുള്ള പ്രമുഖ വിദ്യാലയ ങ്ങള്‍ വില്ല കളില്‍ നിനും മാറ്റി യിരുന്നു.

വിത്യസ്ത പാഠ്യ പദ്ധതി കള്‍ പിന്‍തുടരുന്ന എട്ടു വില്ലാ സ്കൂളുകള്‍ കൂടി ഈ വര്‍ഷം ആഗസ്റ്റ്‌ മാസ ത്തോടെ അടച്ചു പൂട്ടും എന്ന് അഡക് പുറത്തിറ ക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്കൂളു കള്‍ക്കു നോട്ടീസ് നല്‍കിയും യു. എ. ഇ. യില്‍ പ്രസിദ്ധീ കരി ക്കുന്ന ഇംഗ്ലീഷ് – അറബ് ദിനപ്പത്ര ങ്ങളിലൂടെ യുമാണ് സ്കൂളുകള്‍ അടപ്പി ക്കുന്ന തിയതി അറിയി ക്കുന്നത്.

സ്കൂളുകള്‍ അടച്ചു പൂട്ടുന്നതു സംബന്ധിച്ച ബോര്‍ഡ് സ്ഥാപിക്കണ മെന്നും രക്ഷിതാ ക്കള്‍ക്കു ഇ മെയില്‍ വഴിയും എസ്. എം. എസ്. വഴിയും വിവരം കൈ മാറണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on എട്ടു വില്ലാ സ്കൂളുകള്‍ കൂടി അടച്ചു പൂട്ടുന്നു


« Previous Page« Previous « മലയാളി സമാജത്തില്‍ പാചക മല്‍സരം
Next »Next Page » അബുദാബി ഇലക്ട്രോണിക് ഷോപ്പറിന് തുടക്കമായി »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine