മലയാളി സമാജം ഉപന്യാസ മത്സരം

September 19th, 2022

ink-pen-literary-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75- ആമത് വാർഷികം പ്രമാണിച്ച് യു. എ. ഇ. യിലെ മലയാളി കള്‍ക്കായി അബുദാബി മലയാളി സമാജം ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.

‘ഇന്ത്യൻ ഭരണ ഘടന – പ്രയോഗവും വെല്ലു വിളികളും ആധുനിക ഇന്ത്യയിൽ’ എന്നതാണ് വിഷയം.

മൗലികവും 10 പുറത്തിൽ കവിയാത്തതുമായ രചന കൾ മലയാളം, ഇംഗ്ലിഷ്, അറബിക് ഭാഷകളിൽ എഴുതാം (A4 പേജ് വലുപ്പത്തിൽ 10 പുറത്തിൽ കവിയരുത്). ഭരണ ഘടനയെയും അതിൻ്റെ ശിൽപ്പികളെയും നിലവിലെ ഭരണാധികാരികൾ എന്നിവരെ അപമാനിക്കുക, അധിക്ഷേപിക്കുക എന്നിവ പാടില്ല.

രചയിതാവിന്‍റെ പേര്‌, വയസ്സ്, എമിറേറ്റ്സ്, പൂർണ്ണമായ വിലാസം, മൊബൈൽ നമ്പർ എന്നിവ പ്രത്യേകമായി ഒരു പേജിൽ എഴുതി സൃഷ്ടികളോടൊപ്പം info@ samajam. ae എന്ന e mail വിലാസത്തിൽ സെപ്റ്റംബർ 30 നു മുമ്പായി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +971 52 639 4086, +971 56 892 7799.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ – യു. എ. ഇ. സർവ്വ കലാ ശാലകൾ തമ്മിൽ സഹകരണ ധാരണ ഒപ്പു വെച്ചു

August 18th, 2022

india-uae-flags-epathramദുബായ് : ഇന്ത്യയിലെയും യു. എ. ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണ യില്‍ ഒപ്പു വെച്ചു. ദുബായ് യൂണിവേഴ്സിറ്റി (യു. ഡി.) ഇന്ത്യ യിലെ ഐ. ഐ. ടി. കൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐ. ഐ. എം. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്), സ്വയം ഭരണ യൂണിവേഴ്സിറ്റികൾ എന്നിവ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനുള്ള ധാരണാ പത്രത്തിൽ ഒപ്പു വെച്ചത്.

dubai-university-signs-with-indian-institutes-of-technology-ePathram
ഇതു പ്രകാരം അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പഠന കാര്യങ്ങൾക്കായി കൈ മാറുന്നതിനും ഗവേഷണ സഹകരണത്തിനും ഇരു രാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നു.

ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരിയുടെ സാന്നിദ്ധ്യത്തില്‍ ദുബായ് യൂണിവേഴ്സിറ്റി പ്രസിഡണ്ട് ഡോ. ഈസ ബസ്തകി, ചീഫ് അക്കാഡമിക് ഓഫീസര്‍ പ്രൊഫ. ഹുസൈൻ അൽ അഹ്മദ് എന്നിവര്‍ കരാറിൽ ഒപ്പു വെച്ചു. ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി അടക്കമുള്ള പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് വീണ്ടും

August 18th, 2022

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നിറുത്തി വെച്ചിരുന്നതാണ് ഓപ്പണ്‍ ഹൗസ് സര്‍വ്വീസ്.

ഇതിന്‍റെ ആദ്യ സേവനം 2022 ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ റുവൈസ് യാസ് സോഷ്യല്‍ സെന്‍ററിലെ ലെക്ചര്‍ ഹാളില്‍ (ന്യൂ റിക്രിയേഷന്‍ സെന്‍റര്‍ എക്സ്റ്റന്‍ഷന്‍) നടക്കും. റുവൈസിലും പരിസരങ്ങളിലും ഉള്ളവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.

ഓപ്പണ്‍ ഹൗസുകളില്‍ പങ്കെടുക്കുന്നവര്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. പ്രവാസി ഇന്ത്യ ക്കാര്‍ക്ക് ഏറ്റവും വേഗതയില്‍ സേവനം ഉറപ്പു വരുത്തുന്നതിനാണ് എംബസ്സി ഓപ്പണ്‍ ഹൗസും കോണ്‍സുലാര്‍ സേവനവും ഒരുക്കുന്നത്.

പാസ്സ് പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, അപേക്ഷക്കുള്ള നടപടി ക്രമങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

August 17th, 2022

lulu-group-youssafali-inaugurate-lulu-utsav-2022-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.

വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

മാർത്തോമാ യുവ ജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി

August 17th, 2022

india-s-75-th-independence-day-marthoma-yuvajana-sakhyam-ePathram
അബുദാബി: ഭാരതത്തിന്‍റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷം വിപുലമായ പരിപാടി കളോടെ അബുദാബി മാർത്തോമാ യുവജന സഖ്യം സംഘടിപ്പിച്ചു. അബുദാബി മാർത്തോമാ ദേവാലയ അങ്കണത്തിൽ വികാരി റവ. ജിജു ജോസഫ് ദേശീയ പതാക ഉയർത്തി.

തുടർന്ന് ദേവാലയ അങ്കണത്തിൽ നിന്നും സ്വാതന്ത്ര്യ ദിന റാലി നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ കുട്ടികൾ സ്വാതന്ത്ര്യ ദിന റാലിയിൽ അണി നിരന്നത് ആഘോഷങ്ങളുടെ മാറ്റ് കൂട്ടി. സമ്മേളനത്തിൽ അബുദാബി മാർത്തോമാ യുവജന സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഖ്യം വൈസ് പ്രസിഡണ്ട് റവ. അജിത്ത് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

marthoma-yuvajana-sakhyam-independence-day-2022-ePathram

റവ. മോൻസി പി. ജേക്കബ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സഖ്യം ഗായക സംഘം ദേശ ഭക്‌തി ഗാനങ്ങൾ ആലപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ നൃത്ത രൂപ ങ്ങൾ സഖ്യം വനിതാ വിഭാഗ ത്തിന്‍റെ നേതൃത്വ ത്തില്‍ അവതരിപ്പിച്ചു. സഖ്യം സെക്രട്ടറി സാംസൺ മത്തായി, ജയൻ എബ്രഹാം, ജേക്കബ് വർഗ്ഗീസ്, ദിപിൻ പണിക്കർ, സൂസൻ ബോബി തുടങ്ങിയവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസോത്സവം : വടകര എൻ. ആർ. ഐ. ഫോറം രക്ത ദാന ക്യാമ്പ്
Next »Next Page » ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine