അബുദാബി : ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിള പ്പാട്ടു ഗായകന്‍ മൂസ്സ എര ഞ്ഞോളി യുടെ സ്മരണ യില്‍ അബു ദാബി കേരള സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച ചെറിയ പെരുന്നാൾ പരിപാടി കള്‍ ശ്രദ്ധേയ മായി
‘ഇശൽ സുൽ ത്താൻ മൂസ എര ഞ്ഞോ ളിക്ക്’ പ്രണാമം അർപ്പിച്ചു കൊണ്ട് ഒന്നാം ഈദ് ദിന ത്തിൽ ഒരു ക്കിയ ‘ഈദ് ഇശൽ’ എന്ന സംഗീത വിരുന്ന് സെന്റർ അങ്കണ ത്തിൽ തിങ്ങി നിറഞ്ഞ കാണി കളെ ആവേശ ഭരിത രാക്കി. ഇസ്മയിൽ തളങ്കര, ഒ. യു. ബഷീർ, ബെൻ സീറ, മുസമ്മിൽ, ഹല തുടങ്ങിയ വർ ഗാന ങ്ങൾ ആലപിച്ചു.
രണ്ടാം ഈദ് ദിനത്തിൽ ‘ഈദിന്റെ രാവിൽ’ എന്ന പേരിൽ കലാ സന്ധ്യ അര ങ്ങേറി. റിയാലിറ്റി ഷോ കളി ലൂടെ ശ്രദ്ധേയ നായ ഫാമിസ് മുഹമ്മദ് വാടാന പ്പള്ളി യുടെ നേതൃത്വ ത്തില്‍ കേരളാ സോഷ്യൽ സെന്റ റിലെ ഗായികാ ഗായക ന്മാര്‍ അവതരി പ്പിച്ച ഗാന മേള യും ഒപ്പന, കോൽ ക്കളി, ദഫ് മുട്ട്, വൈവി ധ്യ മാര്‍ ന്ന നൃത്ത നൃത്യ ങ്ങളും ശ്രദ്ധേയമായി.
അഹല്യ ഹോസ്പിറ്റൽ അഡ്മിനി സ്ട്രേഷൻ മാനേജർ സൂരജ് പ്രഭാ കരന്‍, യു. എ. ഇ. എക്സ് ചേഞ്ച് മീഡിയ വിഭാഗം തലവൻ കെ. കെ. മൊയ്തീൻ കോയ എന്നിവര്‍ മുഖ്യ അതിഥി കള്‍ ആയിരുന്നു.