നാടകോത്സവം : അവസാന നാടകം ‘ചിരി’ ഇന്ന് അരങ്ങിലേക്ക്

January 15th, 2017

ksc-drama-fest-shakthi-jini-joseph-chiri-ePathram.jpg
അബുദാബി : കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തിലെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8. 30ന് അബു ദാബി ശക്‌തി തിയ്യറ്റേഴ്‌സ് അവ തരി പ്പിക്കും.

ലോകത്തെ മുഴുവൻ കുടു കുടെ ചിരിപ്പിച്ച വിശ്വ പ്രസിദ്ധ കലാ കാരൻ ചാർലി ചാപ്ലിന്റെ ജീവിത ത്തെ ആസ്‌പദ മാക്കി യുള്ള നാടക ത്തിന്റെ രചന യും സംവി ധാനവും ജിനോ ജോസഫ്.

‘ചിരി’ വെറുതെ ചിരിച്ചു തള്ളാൻ ഒരു വാക്കല്ല എന്നും അത് എരി വുള്ള ജീവിതം വാറ്റി ഉണ്ടാക്കിയ രസായന മാണ് എന്നും ‘ചിരി’ എന്ന ഈ നാടകം വ്യക്ത മാക്കുന്നു.

ചാര്‍ലി ചാപ്ലിന്‍ എന്ന അതുല്യ പ്രതിഭയെ കുറിച്ചും അതോടൊപ്പം അദ്ദേഹ ത്തിന്റെ കാല ഘട്ട ത്തില്‍ ഒരേ ജീവിത സാഹചര്യ ത്തില്‍ വളര്‍ന്ന ഹിറ്റ്‌ലർ എന്ന ഏകാധി പതി യു ടെയും ജീവിത ത്തിലെ സമാനത കളും വൈരുദ്ധ്യ ങ്ങളും ഈ നാടക ത്തില്‍ ചിത്രീകരിക്കുന്നു.

ഒരാള്‍ ചിരിച്ചു കൊണ്ട് ലോകത്തെ കരയി പ്പിച്ചപ്പോൾ മറ്റൊരാൾ കരഞ്ഞു കൊണ്ട് ലോക ത്തെ ചിരിപ്പി ക്കുക യായി രുന്നു.

ജനുവരി 16 തിങ്കൾ രാത്രി എട്ടു മണിക്കു നാടകോൽസവ ത്തിന്റെ ഫല പ്രഖ്യാപനവും പുരസ്‌കാര ദാനവും നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുങ്കൊല്ലൻ അരങ്ങേറി

January 14th, 2017

ksc-drama-fest-2017-perumkollan-pp-ashraf-ePathram
അബുദാബി : ഭരത് മുരളി നാടകോത്സവ ത്തി ന്റെ പതിനൊന്നാം ദിന മായ ജനുവരി 13 വെള്ളി യാഴ്ച സ്പാർട്ടക്കസ് ദുബായ് അവത രിപ്പിച്ച ‘പെരുങ്കൊല്ലൻ’ എന്ന നാടകം ലളിത മായ അവതരണ രീതി കൊണ്ടും സമകാലീന പ്രസക്തി കൊണ്ടും ശ്രദ്ധേയ മായി. എ. ശാന്ത കുമാർ രചിച്ച ഈ നാടകം സംവിധാനം ചെയ്തത് പി. പി. അഷ്‌റഫ്.

രാഷ്ട്രീയ കൊല പാതക ങ്ങളെ ക്കുറിച്ചാണ് നാടകം പ്രതി പാദി ക്കുന്നത്. എതിരാളി കളെ വക വരുത്തു വാൻ രാഷ്ട്രീയ പ്രവർ ത്തക ർക്ക് ആയുധ ങ്ങൾ മെനഞ്ഞു കൊടുക്കുന്ന പെരുങ്കൊല്ലൻ അനു ഭവി ക്കുന്ന മാന സിക സംഘർഷ ങ്ങൾ നാടകം അനാവരണം ചെയ്യുന്നു.

പെരുങ്കൊല്ലൻ ദാമുവിനെ അവ തരി പ്പിച്ച പി. പി. അഷ്‌റഫ്, മാണിക്യം എന്ന കഥാ പാത്ര ത്തിന് ജീവൻ പകർന്ന ബേബി ദിൽഷ എന്നിവർ മികച്ച അഭിനയം കാഴ്ച വച്ചു.

രവി പട്ടേന യുടെ വെളിച്ച വിതാനം നാടക ത്തിന് മികവ് കൂട്ടി. സിറാജ് സംഗീതവും ഹരിദാസ് ബക്കളം രംഗ സജ്ജീ കരണവും ക്ലിന്റ് പവിത്രൻ ചമയവും നിർവ്വ ഹിച്ചു.

നാടകോത്സവ ത്തിന്റെ അവസാന നാടക മായ ‘ചിരി’ ജനുവരി 15 ഞായറാഴ്ച രാത്രി 8.30 ന് അബു ദാബി ശക്തി തിയ്യ റ്റേഴ്‌സ് അവതരിപ്പിക്കും. സംവിധാനം: ജിനോ ജോസഫ്

ജനുവരി 16 തിങ്കൾ രാത്രി 8 മണി ക്ക് ഫല പ്രഖ്യാപനവും പുരസ്‌കാര വിതരണവും നടക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ദ് ഐലന്‍ഡ്’ അരങ്ങില്‍ എത്തി

January 13th, 2017

ksc-drama-fest-ot-shajahan-the-island-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റിന്റെ എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തില്‍ ഓ. ടി. ഷാജ ഹാന്‍ സംവി ധാനം ചെയ്ത് തിയ്യേറ്റര്‍ ദുബായ് അവത രി പ്പിച്ച ‘ദ് ഐലന്‍ഡ്’ ശ്രദ്ധേയ മായി.

നെല്‍സണ്‍ മണ്ഡേല തടവു കാര നായി കിടന്ന കുപ്രസിദ്ധ മായ റോബന്‍ ലൈന്റിന്‌ സമാന മായ പേരിടാത്ത തട വറ പശ്‌ചാത്തല മാക്കി അതോള്‍ ഫുഗാര്‍ഡ്‌ രചിച്ച നാടക മാണ് ദ് ഐലന്‍ഡ്.

ഒരേ സെല്ലിൽ താമസി ക്കുന്ന രണ്ട് ജയിൽ പുള്ളി കളായ ജോണും വിൻ സെന്റും പകൽ നേരത്തെ കടുത്ത ശാരീ രിക അദ്ധ്വാന ത്തിനു ശേഷം സോഫോക്ലി സിന്റെ ‘ദ് ആന്റിഗണി’ എന്ന നാടകം  ജയിൽ മേള യിൽ അവ തരി പ്പിക്കു വാൻ ഒരുക്കം നടത്തുന്നു.  ഇതി നിട യിൽ അപ്ര തീക്ഷിത മായി അവരിൽ ഒരാൾക്ക് ജയി ലിൽ നിന്നും വിടുതൽ ഉത്തരവ് ലഭി ക്കുന്നു.  ഇത് ഇവ രുടെ മാനസിക അകൽച്ചക്ക് കാരണവും ആയി മാറി.

പ്രധാന കഥാ പാത്ര ങ്ങളായ വിന്‍സെന്റ്,  ജോണ്‍ എന്നി വരെ യഥാക്രമം സംവി ധായകൻ കൂടി യായ ഓ. ടി. ഷാജഹാന്‍, ആരിഫ് കണ്ടോത്ത് എന്നിവര്‍ അവ തരി പ്പിച്ചു.  മികച്ച അഭിനയ മാണ് ഇരു വരും കാഴ്ച വെച്ചത്. മണി പുറവങ്കര, ബിജു കാഞ്ഞങ്ങാട്, വിജയൻ പത്മ നാഭൻ, നവീദ് അഹമ്മദ്, സൽമാൻ തുട ങ്ങിയ വരാണ് മറ്റ് അഭി നേതാ ക്കൾ.

വിജു ജോസഫിന്റെ സംഗീതവും പ്രതാപ് പാടിയി ലിന്റെ പ്രകാശ വിതാനവും മണി പുറവങ്കര , ബിജു കാഞ്ഞ ങ്ങാട് എന്നിവരുടെ രംഗ സജ്ജീ കരണവും ശശി വെള്ളി ക്കോത്തിന്റെ ചമയവും ശ്രദ്ധേയ മായി.

നാടകോത്സവ ത്തിന്റെ പതിനൊന്നാമത് നാടകം ‘പെരും കൊല്ലൻ’ ജനുവരി 13 വെള്ളി യാഴ്ച രാത്രി എട്ടര മണി ക്ക് സ്പാര്‍ട്ടക്കസ് ദുബായ് അരങ്ങിൽ എത്തിക്കും. രചന : എ. ശാന്ത കുമാര്‍, സംവിധാനം : അഷറഫ് പി. പി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവത്തിൽ ഇന്ന് ‘ദ് ഐലന്‍ഡ്’ അരങ്ങേറും

January 12th, 2017

ksc-bharath-murali-drama-fest-2016-ePathram.jpg
അബുദാബി : എട്ടാമത് കെ. എസ്. സി – ഭരത് മുരളി നാടകോത്സ വ ത്തില്‍ ജനുവരി 12 വ്യാഴാഴ്ച ‘ദ് ഐലന്‍ഡ്’ എന്ന നാടകം അരങ്ങില്‍ എത്തുന്നു.

ksc-drama-fest-theatre-dubai-drama-the-island-ePathram

ദക്ഷിണ ആഫ്രിക്ക യിലെ വര്‍ണ്ണ വിവേചനത്തിന്റെ ഇരുണ്ട കാല ഘട്ടത്തിന് എതിരെ തന്റെ നാടക ങ്ങളും രചന കളും കൊണ്ട് ശക്ത മായി പ്രതി കരിച്ച അതോള്‍ ഫുഗാര്‍ഡ് രചിച്ച ‘ദ് ഐലന്‍ഡ്’ സംവിധാനം ചെയ്തി രിക്കുന്നത് ഓ. ടി. ഷാജഹാന്‍.

തിയ്യേറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ഈ നാടകം ‘ദ് ഐലന്‍ഡ്’ വ്യാഴാഴ്ച രാത്രി 8.30 ന് ആരം ഭിക്കും. പ്രവേ ശനം പാസ്സ് മൂലം നിയ ന്ത്രിക്കും എന്നും സംഘാ ട്കര്‍ അറി യിച്ചു.

വിവര ങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടംവലി മത്സരം കെ. എസ്. സി. യില്‍

January 11th, 2017

vadam-vali-epathram
അബുദാബി : കേരള സോഷ്യൽ സെന്ററിൽ ചിറയിൻ കീഴ് അൻസാർ മെമ്മോറിയൽ യു. എ. ഇ. തല ഓപ്പൺ വടം വലി മത്സരം സംഘടി പ്പിക്കുന്നു. 2017 ജനുവരി 27 ന് നടക്കുന്ന വടംവലി മല്‍സര ത്തില്‍ പങ്കെടു ക്കുവാന്‍ ആഗ്രഹി ക്കുന്ന ടീമു കൾ ഈ മാസം 25 നകം പേര് റജിസ്‌റ്റർ ചെയ്യണം എന്ന് സംഘാടകർ അറിയിച്ചു.

വിവര ങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം : ‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’
Next »Next Page » മഴക്കു വേണ്ടി രാജ്യം പ്രാര്‍ത്ഥനയില്‍ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine