ഷണ്ഠീകരിക്കപ്പെട്ട വർത്ത മാന യാഥാർത്ഥ്യത്തെ തുറന്നു കാട്ടി ലൈറ്റ്‌സ് ഔട്ട്

January 6th, 2017

ksc-drama-fest-priyanandan-lights-out-ePathram

അബുദാബി : എട്ടാമത് ഭാരത് മുരളി നാടകോത്സവ ത്തിന്റെ ഏഴാം ദിവസം ‘ലൈറ്റ്‌സ്’ ഔട്ട് എന്ന നാടകം അരങ്ങിൽ എത്തി.

അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിച്ച ഈ നാടകം സംവി ധാനം ചെയ്തത് പ്രിയ നന്ദനൻ. 1982 ൽ മുബൈ യിലെ സാന്താക്രൂസ് എന്ന സ്ഥലത്തു വച്ച് നടന്ന യാതാർത്ഥ സംഭവ മാണ്  നാടക ത്തിനാ ധാരം.

ദമ്പതി കളായ ലീലയും ഭാസ്കറും നഗര ത്തിലെ ഒരു അപ്പാര്‍ട്ട് മെന്റിലെ ആറാം നില യിലെ താമസക്കാ രാണ്. അവർ അടുത്ത കെട്ടിട ത്തിൽ നിന്നും കലഹ വും കരച്ചി ലു മൊക്കെ കേൾക്കുന്നു. ഒരു സ്ത്രീ കൂട്ട ബലാൽ സംഗ ത്തിന് നിര ന്തരം വിധേയ മാകുന്നു. ഇതിനെതിരെ അർത്ഥ വത്തായ ഒരു പ്രവർ ത്തിയും ചെയ്യു വാൻ ദമ്പതി കളും അവരുടെ സുഹൃ ത്തു ക്കളും തയ്യാറാ കുന്നില്ല.

actress-jeena-rajeev-in-priyanandan-drama-lights-out-ePathram
സമൂഹ ത്തിന്റെ നിസ്സംഗതാ മനോ ഭാവം ഈ നാടക ത്തിലൂടെ വരച്ചു കാട്ടുന്നു. ഷണ്ഠീ കരിക്ക പ്പെട്ട വർത്ത മാന യാഥാർ ത്ഥ്യത്തെ തുറന്നു കാട്ടു കയും ചെയ്യുന്നു നാടകം. പ്രശസ്ത എഴുത്തു കാരി മഞ്ജുള പത്മ നാഭന് 1984ൽ രചിച്ച ഈ നാടകം ഏറെ ചർച്ച ചെയ്യ പ്പെട്ട താണ്.

ജീന രാജീവ്, അൽഖാ ജിന രാജീവ്, സിറോഷ അഭിലാഷ്, പി. വി. രാജേന്ദ്രൻ, നൗഷാദ് ഹസ്സൻ, സുജി കുമാർ എന്നി വർ കഥാ പാത്ര ങ്ങൾക്ക് ജീവൻ പകർന്നു.

വെളിച്ച വിതാനം രവി പട്ടേനയും സംഗീതം സുനിലും അഭി ലാഷ്, ശ്രീനി വാസൻ, റിഷി രാജ് എന്നിവർ രംഗ സജ്ജീ കരണവും അരുൺ ചമയ വും കൈകാര്യം ചെയ്തു.

നാടകോല്‍സവത്തിന്റെ എട്ടാം ദിവസ മായ വെള്ളി യാഴ്ച രാത്രി എട്ടര മണിക്ക് മാസ് ഷാർജ അവതരി പ്പിക്കുന്ന ‘അദ്രികന്യ’ എന്ന നാടകം അരങ്ങേറും. സംവിധാനം മഞ്ജുളൻ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുടുംബ ബന്ധ ങ്ങളുടെ കഥയു മായി ‘ഭഗ്ന ഭവനം’ അരങ്ങിൽ എത്തി

January 4th, 2017

ksc-drama-fest-anju-nair-in-bhagna-bhavanam-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ആറാം ദിവസം ഇസ്കന്തർ മിർസ സംവിധാനം ചെയ്ത് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അവതരി പ്പിച്ച ‘ഭഗ്ന ഭവനം’ അബുദാബി യിലെ പ്രേക്ഷ കര്‍ക്ക് വേറിട്ട ഒരു അനുഭവ മായി.

ഈ വര്‍ഷത്തെ നാടകോല്‍സവ ത്തില്‍ അബു ദാബി യില്‍ നിന്നുള്ള ആദ്യത്തെ നാടകം ആയി രുന്നു ഇത്.

മല്‍സര വേദി ലക്ഷ്യം വെച്ച് ഒരുക്കുന്ന ആധുനിക – പരീക്ഷണ നാടക ശൈലി യില്‍ നിന്നും മാറി പ്രേക്ഷ കനു മായി എളുപ്പ ത്തില്‍ സംവദി ക്കുന്ന ശൈലി യിലാ ണ് ഇസ്കന്ദര്‍ മിര്‍സ ഈ നാടകം ഒരുക്കിയത്.

മലയാള നാടക ചരിത്ര ത്തിലെ നാഴിക ക്കല്ലു കളിൽ ഒന്നായി പരിഗണിക്ക പ്പെടു ന്ന എൻ. കൃഷ്ണ പിള്ള യുടെ ‘ഭഗ്നഭവനം’ സ്ത്രീ യുടെ സത്യാന്വേഷണ ത്തെയും സാമൂ ഹ്യ മായി അവൾ നേരിടുന്ന അടി മത്വ ത്തെയും പ്രതിപാദി ക്കുന്നു.

iskandar-mirsa-bhagna-bhavanam-in-ksc-drama-fest-ePathram.jpg

മാധവൻ നായരുടെ മൂന്നു മക്കളാണ് രാധ, സുമതി, ലീല എന്നിവർ. മൂത്ത മകൾ രാധ യെ കേന്ദ്രീ കരി ച്ചാണ് നാടകം വികസി ക്കുന്നത്. കാമുക ന്റെ ഭാവി ക്ക് താന്‍ പ്രതിബന്ധ മാകരുത് എന്ന് കരുതി, രാധ മറ്റൊരാളു മായി വിവാഹിത യാവുന്നു.

ഒരേ സമയം കാമുകിയും ഭാര്യ യുമായി ജീവിക്കേണ്ടി വന്നതിന്റെ മാനസിക സംഘ ര്‍ഷ ങ്ങള്‍ മൂലം രാധക്ക് ചിത്ത ഭ്രമം പിടി പെടുന്നു. എന്നാൽ കാമുക നായ ഹരീന്ദ്ര ന്റെ ഇട പെടലു കള്‍ രാധയെ ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. കടുത്ത കാസ രോഗം പിടി പെട്ട രാധ യുടെ ഭർത്താവ് ജനാർദ്ദനൻ നായർ മരി ക്കുന്നു. രണ്ടാമത്തെ മകള്‍ സുമതി ആത്മ ഹത്യ ചെയ്യുന്നു. ഇതൊക്കെ കണ്ടും അനു ഭവിച്ചും മാധവൻ നായർ തളരുന്നു.

anju-nair-priya-in-bhagna-bhavanam-drama-ePathram.jpg

മാധവൻ നായരു ടെയും മൂന്ന് പെൺ മക്കളുടേയും ജീവിതം അപ്രതീക്ഷിത മായ ദുരന്ത ങ്ങളിൽ പെട്ട് വീണ ടിയുന്ന ദുരന്ത ചിത്രമാണ് ഈ നാടകം ഇതി വൃത്ത മാക്കുന്നത്.

കുടുംബ ത്തിലെ അംഗ ങ്ങൾ തമ്മിലുള്ള പൊരുത്തവും വിട്ടു വീഴ്ചാ മനോഭാവ ത്തിന്റെ ആവശ്യ കതയും അതില്ല എങ്കില്‍ സംഭവിക്കുന്ന പ്രത്യാഘാത ങ്ങൾ എന്തൊക്കെ ആണെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു

drama-team-bhagna-bhavanam-ksc-drama-fest-ePathram

വക്കം ജയലാല്‍, ബിജു കിഴക്കനേല, ഷിജു മുരിക്കുമ്പുഴ, അഞ്ജു നായര്‍, പ്രിയ, ഗോപിക പി. നായർ, മെർലിൻ വിമൽ, സുനിൽ പട്ടാമ്പി, ദിനേശ്, സജീവ് വണ്‍നസ് എന്നിവർ പ്രധാന വേഷ ങ്ങളില്‍ എത്തി. സംഗീതം മിൻജു രവീന്ദ്രൻ, പ്രകാശ വിതാനം രവി പട്ടേന, ഷാജി ശങ്കർ രംഗ സജ്ജീകരണവും വക്കം ജയ ലാൽ ചമയവും നിർവ്വഹിച്ചു.

നാടകോത്സവ ത്തിന്റെ ഏഴാം ദിവസ മായ ജനുവരി 5 വ്യാഴം രാത്രി 8 30 ന് പ്രമുഖ സംവിധായകൻ പ്രിയ നന്ദനൻ സംവിധാനം ചെയ്ത ‘ലൈറ്റ്‌സ് ഔട്ട്’ (വെളിച്ചം കെടുന്നു) എന്ന നാടകം, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം

January 3rd, 2017

അബുദാബി : പ്രവാസ മണ്ണില്‍ വെച്ച് മരണ പ്പെടുന്ന മലയാളി കളുടെ മൃത ദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടു ക്കണം എന്ന് സാമൂഹ്യ പ്രവര്‍ ത്തക യും സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് അംഗവു മായ ഷാഹിദ കമാല്‍.

അബുദാബി കേരള സോഷ്യല്‍ സെന്ററി ന്റേയും ശക്തി തിയ്യറ്റേ ഴ്സി ന്റേ യും സംയുക്ത ആഭി മുഖ്യത്തില്‍ നല്‍കിയ സ്വീകര ണത്തി പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അവര്.

മറ്റു രാജ്യ ങ്ങളിൽ പൗരൻ മാരുടെ മൃത ദേഹ ങ്ങൾ നാട്ടില്‍ എത്തി ക്കു ന്നതി നുള്ള പൂർണ്ണ ഉത്തര വാദിത്തം അതതു രാജ്യങ്ങള്‍ ഏറ്റെ ടുക്കു മ്പോൾ സർ ക്കാറു കള്‍ ഇക്കാര്യ ത്തിൽ നടപടി ക ളൊ ന്നും സ്വീകരി ക്കുന്നില്ല എന്നതു ഖേദ കര മാണ്.

കോഴിക്കോട്ടേ ക്കു കിലോയ്‌ക്ക് 16 ദിർഹം, കൊച്ചി യിലേക്ക് 17 ദിർഹം, തിരു വനന്ത പുര ത്തേക്ക് 18 ദിർഹം എന്നീ നില യിൽ മൃത ദേഹ ത്തെ കിലോ ഗ്രാം തൂക്ക ത്തിൽ വില നിശ്ചയി ക്കുന്ന തു ഹൃദയ ഭേദ കമാണ്.

ഭൌതിക ശരീരം എംബാം ചെയ്യുന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ മേല്‍ പറഞ്ഞ തുക നല്‍കാന്‍ കഴിയാത്ത ഒരു കക്കത്ത ക്കാരന്റെ മൂന്നു മാസം പഴക്കം ചെന്ന ഭൌതിക ശരീ രവും കാണാനിട യായി എന്നും ഷാഹിദ കമാല്‍ പറഞ്ഞു.

ലോകത്തിനും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യായിട്ടുള്ള കേരളം ഇക്കാര്യത്തിലും ഒരു മാതൃക സൃഷ്ടിച്ചു കൊണ്ട് ഇന്ത്യാ ഗവര്‍ണ്‍ മെന്റിനു മാതൃക ആവണം എന്നും ജന പക്ഷത്തു നിന്ന് പ്രവര്‍ത്തി ക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ പിണറായി സര്‍ക്കാരിന് അതിനു കഴിയും എന്നും അവര്‍ പ്രത്യാശ പകടിപ്പിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്‌മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുൻ പ്രസിഡന്റ് കെ. ബി. മുരളി, ശക്‌തി ആക്‌ടിംഗ് പ്രസി ഡന്റ് സഫറുള്ള പാലപ്പെട്ടി, ശക്‌തി ജനറൽ സെക്രട്ടറി സുരേഷ് പാടൂർ, സെന്റർ കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീർ, പൊന്നാനി ഗ്രാമീണ സഹ കരണ ബാങ്ക് പ്രസി ഡന്റ് ടി. എം. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കനൽ ദുബായ് യുടെ ‘അഗ്നിയും വർഷവും’ അരങ്ങേറി

January 2nd, 2017

ksc-drama-fest-kanal-dubai-agniyum-varshavum-ePathram.jpg
അബുദാബി : നാടകോത്സവ ത്തിന്റെ അഞ്ചാം ദിവസ മായ ജനുവരി ഒന്നിന് കനൽ ദുബായ് അവതരിപ്പിച്ച ‘അഗ്നിയും വർഷവും’ എന്ന നാടകം അരങ്ങേറി.

ഗിരീഷ് കർണ്ണാടിന്റെ ഏറ്റവും ശ്രദ്ധേയ മായ ‘അഗ്നിയും വർഷവും’ എന്ന നാടക ത്തിന്റെ മലയാള പരിഭാഷ പി. മനോജ് തയ്യാറാക്കി. സംവിധാനം : സുധീർ ബാബുട്ടൻ.

സമകാലീന പ്രശ്ന ങ്ങളെ മിത്തുകളെ ഉപ യോഗിച്ച് അതി ശക്ത മായി അവ തരി പ്പിക്കു വാൻ നാടക ത്തിന് കഴിഞ്ഞു. വർത്ത മാന ഫാസിസ്റ്റ് സവർണ്ണത യുടെ ധ്വനി പാഠ ങ്ങള്‍ നൽകുന്ന താണ് ഈ നാടകം.

തിന്മ യുടെയും പക യുടെ യും അഗ്നി യെ നന്മ യുടെയും സ്നേഹ ത്തിന്റെയും മഴ കൊണ്ട് പുണ രുന്ന ആത്യ ന്തിക മായ പ്രപഞ്ച സത്യം ‘അഗ്നിയും വർഷവും’ എന്ന ഈ നാടകം അനാവരണം ചെയ്യുന്നു.

 ksc-drama-fest-2017-agniyum-varshavum-of-kanal-dubai-ePathram

അവതരണ മേന്മ കൊണ്ടും അഭി നേതാ ക്കളുടെ മിക വുറ്റ പ്രകടനം കൊണ്ടും ‘അഗ്നി യും വർഷ വും’ ഏറെ ശ്രദ്ധേയ മായി.

രംഗ സജ്ജീകരണം: രത്‌നാകരൻ മടിക്കൈ, വെളിച്ച വിതാനം: സുധീർ ബാബുട്ടൻ, സംഗീതം ബൈജു കെ. ആനന്ദ്, ചമയം: ക്ലിന്റ് പവിത്രൻ.

നാടകോത്സവ ത്തിന്റെ ആറാം ദിവസ മായ ജനുവരി മൂന്ന് ചൊവാഴ്ച രാത്രി 8.30 ന്, ഇസ്കന്തർ മിർസ സംവി ധാനം നിർവ്വഹിച്ച് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അബു ദാബി അവതരി പ്പിക്കുന്ന ‘ഭഗ്ന ഭവനം’ എന്ന നാടകം അരങ്ങിൽ എത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യവസ്ഥാപിത ചിന്തകളെ ചോദ്യം ചെയ്ത് ‘അരാജക വാദി യുടെ അപകട മരണം’ അരങ്ങില്‍ എത്തി

December 31st, 2016

ksc-drama-fest-2016-arajakavadiyude-apakada-maranam-ePathram.jpg

അബുദാബി : എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ നാലാം ദിവസം ഷാർജ തിയേറ്റർ ക്രിയേറ്റിവ് അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടകം സംവിധാന മികവു കൊണ്ടും അഭിനയ ചാരുത കൊണ്ടും സമ കാലീനത കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

ഇറ്റാലിയൻ നാടക കൃത്തായ ഡാരിയോ ഫോ യുടെ ശ്രദ്ധേയ മായ നാടക മാണ് സമകാലീന ഇന്ത്യൻ സാഹ ചര്യ ത്തിലേക്ക് മാറ്റി രംഗത്ത് അവതരി പ്പിച്ചത്.

ഫോ യുടെ നാടക ത്തിന്റെ സ്വതന്ത്ര രംഗ ഭാഷ ഒരു ക്കി യത് പ്രശസ്ത നാടക കൃത്തും സംവി ധായ കനുമായ ശ്രീജിത്ത് പൊയിൽ കാവ്.

കാണികളെ ഏറെ ആകർഷിച്ച ഈ നാടകം നിറഞ്ഞ കയ്യടി കളോടെ യാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഡാരിയോ ഫോ യുടെ കഥ യാണ് അടിസ്ഥാനം എങ്കിലും ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന ഇന്ത്യൻ പശ്ചാത്തല ത്തിലാണ് നാടകം അവതരിപ്പിച്ചത്. നിര പരാധി കൾക്കു മേൽ കുറ്റ മാരോ പിച്ച്‌ ജയിലിൽ അടക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണ വ്യവ സ്ഥയെ ആക്ഷേപ ഹാസ്യത്തി ന്റെ അകമ്പടി യോടെ അരങ്ങില്‍ എത്തി ച്ചിരി ക്കുന്നു സംവിധായകന്‍.

അഭിനേതാക്കൾ എല്ലാവരും മികച്ച അഭിനയ മാണ് കാഴ്ചവച്ചത്. നിസാർ ഇബ്രാഹി മി ന്റെയും ശശി വെള്ളി ക്കോത്തി ന്റെയും രംഗ സജ്ജീകര ണവും വിജു ജോസ ഫിന്റെ സംഗീത വും ക്ലിന്റ് പവിത്രന്റെ ചമയ വും മികച്ചു നിന്നു.

നാടകോത്സവ ത്തിന്റെ അഞ്ചാം ദിവസ മായ 2017 ജനു വരി ഒന്നിന് ഞായറാഴ്ച കനൽ ദുബായ് അവത രിപ്പി ക്കുന്ന ‘അഗ്നിയും വർഷവും’ എന്ന നാടകം അര ങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു
Next »Next Page » ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു »



  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine