അബുദാബി : ഹ്രസ്വ സന്ദർശന ത്തിനായി യു. എ. ഇ. യിൽ എത്തിയ ഗുരുവായൂർ എം. എല്‍. എ. യും പ്രവാസി കാര്യ നിയമ സഭാ സമിതി ചെയർമാനും കേരളാ പ്രവാസി സംഘം ജനറൽ സെക്രട്ടറി യുമായ കെ. വി. അബ്ദുള്‍ ഖാദറിനു അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.
നവംബർ 26 ശനിയാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മെയിന്‍ ഹാളിൽ നട ക്കുന്ന പരിപാടി യിൽ ‘ക്ഷേമ പദ്ധതി കളും പ്രവാസി കളും’ എന്ന വിഷയ ത്തിൽ കെ. വി. അബ്ദുള്‍ ഖാദര്‍ എം. എല്‍. എ. സംസാരിക്കും.
നോർക്ക തിരിച്ചറി യിൽ കാർഡ്, പ്രവാസി ക്ഷേമ നിധി യിലേ ക്കുള്ള അപേക്ഷ കളും കെ. എസ്. സി. ഓഫീസിൽ സ്വീകരിക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.