അബുദാബി : അരങ്ങില്‍ ദൃശ്യ വിസ്മയം തീര്‍ത്തു കൊണ്ട് അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘ഞായറാഴ്ച’ എന്ന നാടകം അരങ്ങേറി.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആറാമത് ഭരത് മുരളി നാടകോത്സവ ത്തിലാണ് എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദ്യ കരമായ രീതി യില്‍ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ജെയിംസ് എലിയാ യുടെ ‘ഞായറാഴ്ച’ അനുഭവമാക്കി തീര്‍ത്തത്.
പ്രമേയം കൊണ്ടും അഭിനേതാ ക്കളുടെ മികച്ച പ്രകടനം കൊണ്ടും വെളിച്ച വിതാന ത്തിന്റെ ചാരുത യാലും സംവിധാന മികവു കൊണ്ടും പ്രേക്ഷക രില്‍ ഈ നാടകം ദൃശ്യ വിസ്മയം തീര്‍ത്തു.
കാമാര്‍ത്തരാല്‍ ആക്രമി ക്കപ്പെട്ട് ഗര്‍ഭിണി യായ എയ്ഞ്ചല്‍ എന്ന കന്യാസ്ത്രീ, സമൂഹ ത്തില്‍ നീന്നും ഒറ്റ പ്പെടേണ്ടി വരുന്നു. ‘പാപം ചെയ്യാത്ത ഞാന്‍ പാപം ചെയ്ത നിങ്ങളെ കുമ്പസാരിപ്പിക്കാം’ എന്ന് എയ്ഞ്ചല്‍ പറയു മ്പോള്‍, അത് സമൂഹ ത്തിനു നേരേെ തൊടുത്തു വിട്ട കൂരമ്പു കളായി പ്രേക്ഷകരില്‍ ചെന്ന് പതിക്കുക യായി രുന്നു.
പാപം ചെയ്തു പശ്ചാത്തപി ക്കുന്നതാണോ? പാപം ചെയ്യാതിരി ക്കുന്നതാണോ നല്ലത് ?’ എന്ന ചോദ്യം നാടക ത്തില്‍ ഉടനീളം ചര്‍ച്ച ചെയ്യ പ്പെട്ടു. എന്തെല്ലാം പരീക്ഷണ ങ്ങളെ അതി ജീവി ക്കേണ്ടി വന്നാലും ആത്യന്തിക മായി ധര്‍മ്മം വിജയി ക്കുക തന്നെ ചെയ്യും എന്ന സന്ദേശവും നാടകം നല്‍കുന്നു.
മെറിന്‍ മേരി ഫിലിപ്പ്, ബിന്നി ടോമിച്ചന്‍, ടി. കെ. ഷാബു, കെ. വി. സജ്ജാദ്, വി. എം. പ്രദീപ്, സജു, ഷാജി സുരേഷ് ചാവക്കാട്, കബീര്‍ അവറാന്‍, സുജിത് മാത്യു, അജേഷ് കൃഷ്ണന്‍, അഭിരാമി, അശ്വതി, പ്രിയ, കാവ്യ എന്നിവര്‍ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കി. പ്രകാശ ക്രമീകരണത്തിനു ഏറെ പ്രാധാന്യമുള്ള ഞായറാഴ്ച്ചയുടെ പ്രകാശ വിതാനം നിര്‍വ്വഹിച്ചത് ജോസ് കോശി.