
അബുദാബി : യു. എ. ഇ. യിലെ നാടകാ സ്വാദകരെ ആവേശ ഭരിതരാക്കി ക്കൊണ്ട് കേരള സോഷ്യല്‍ സെന്‍ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന അഞ്ചാമത് ഭരത് മുരളി നാടകോത്സവ ത്തിനു തിരശ്ശീല വീണു.

നാഗമണ്ഡല : മികച്ച നാടകം
അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച് സുവീരന്‍ സംവിധാനം ചെയ്ത ‘നാഗമണ്ഡല’ മികച്ച നാടകം, മികച്ച സംവിധായകന്‍ അടക്കം നാലു അവാര്‍ഡുകള്‍ വാരിക്കൂട്ടി. കര്‍ണാടിന്റെ നാഗമണ്ഡല എന്ന നാടകമാണ് സുവീരന്‍ അരങ്ങിലെത്തിച്ച് വിസ്മയം തീര്‍ത്തത്.
പി. കുഞ്ഞി രാമന്‍ നായരുടെ ജീവിതം തന്‍മയത്വ ത്തോടെ അവതരിപ്പിച്ച അബുദാബി ശക്തി തിയ്യേറ്റേഴ്സിന്റെ ‘കവിയച്ഛന്‍’ രണ്ടാമത്തെ നാടക മായി ഡോ. സാം കുട്ടി പട്ടങ്കരി യാണ് സംവിധായകന്‍.

ഉണ്ണായി വാര്യരായി ഓ. ടി. ഷാജഹാന്‍ : തിരസ്കരണി
തിയ്യറ്റര്‍ ദുബായ് അവതരിപ്പിച്ച ‘തിരസ്കരണി’ എന്ന നാടക ത്തിലെ ഉണ്ണായി വാരിയ രുടെ കഥാപാത്രത്തെ അനശ്വരമാക്കിയ ഒ. ടി. ഷാജഹാന്‍ മികച്ച നടനായും, യുവ കലാ സാഹിതി അവതരിപ്പിച്ച ‘മധ്യധരണ്യാഴി’ എന്ന നാടക ത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ദേവി അനില്‍ മികച്ച നടിയായും തെരെഞ്ഞെടുത്തു.

മികച്ച ബാല നടി : ഗോപിക ദിനേശ്
മികച്ച രണ്ടാമത്തെ നടന്‍ പ്രകാശന്‍ തച്ചങ്ങാട്ട് (കവിയച്ഛന്‍), മികച്ച രണ്ടാമത്തെ നടി മെറിന്‍ മേരി ഫിലിപ്പ് (നാഗമണ്ഡല), മികച്ച ബാലതാരം ഗോപിക ദിനേശ് (മത്തി), രംഗ സജ്ജീകരണംമധു കണ്ണാടിപ്പറമ്പ് (മത്തി), ചമയം പവിത്രന്‍ (മഴപ്പാട്ട്), പശ്ചാതല സംഗീതം. വിനു ജോസഫ് (തിരസ്കരണി), പ്രകാശ വിതാനം സജ്ജാദ് (നാഗമണ്ഡല),
യു എ ഇ യില്‍ നിന്നുള്ള നല്ല സംവിധായകന്‍ സാജിദ് കൊടിഞ്ഞി (മാസ്റ്റര്‍പ്പീസ്) എന്നിവയാണ് മറ്റ് പുരസ്കാരങ്ങള്‍. കൈരളി എന്‍ പി സി സി അവതരിപ്പിച്ച ‘കിഴവനും കടലും’ പ്രത്യേക ജൂറി പുരസ്കാര ത്തിനര്‍ഹമായി.