അബുദാബി : കേരള സോഷ്യല്‍ സെന്‍റ റിന്റെ ഭരത് മുരളി സ്മാരക നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. യിലെ മലയാളി കള്‍ക്കായി ഏകാങ്ക നാടക രചനാ മത്സരം സംഘടി പ്പിക്കുന്നു. അര മണിക്കൂറില്‍ അവതരി പ്പിക്കാവുന്ന ഏകാങ്കങ്ങള്‍ ആണ് പരിഗണി ക്കുക. രചന മൗലിക മായിരിക്കണം. മറ്റ് കഥ കളുടെ നാടക ആവിഷ്‌കാരം ആണെ ങ്കില്‍ അത് കൃത്യമായി സൂചിപ്പിക്കു കയും ആവിഷ്‌കരി ക്കാന്‍ ഉദ്ദേശി ക്കുന്ന സൃഷ്ടി യുടെ മലയാളം വിവര്‍ത്തനം രചന യ്‌ക്കൊപ്പം വെക്കുകയും വേണം.
യു. എ. ഇ. യുടെ നിയമാനുസൃത മായ കൃത്യത പാലിക്കണം. സ്‌ക്രിപ്റ്റ് പേപ്പറിന്റെ ഒരുവശം മാത്രമേ എഴുതാന്‍ പാടുള്ളൂ. രചയി താവിന്റെ പേര്, മറ്റ് സൂചക ങ്ങള്‍, പ്രൊഫൈല്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി വിസ സഹിതം മറ്റൊരു പേജില്‍ പ്രത്യേകം പിന്‍ചെയ്യണം. ഇ-മെയില്‍ ആയാണ് അയയ്ക്കുന്ന തെങ്കില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ പി. ഡി. എഫ്. ആക്കി അയക്കണം.
ഡിസംബര്‍ 30 -നു മുമ്പ് കേരള സോഷ്യല്‍ സെന്‍ററില്‍ നേരിട്ടോ സാഹിത്യ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്‍റര്‍ പോസ്റ്റ് ബോക്‌സ് : 3584, അബുദാബി, യു. എ. ഇ. എന്ന വിലാസ ത്തില്‍ തപാലിലോ (കവറിനു പുറത്ത് ഏകാങ്ക നാടക രചനാ മത്സരം എന്ന് എഴുതണം) kscpravasi at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലോ അയക്കണം.
വിവരങ്ങള്‍ക്ക്: 02 631 44 56, 050 72 02 348.