അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ നടത്തുന്ന ഭരത് മുരളി സ്മാരക നാടകോത്സവം ഈ വർഷം ഡിസംബര്‍ അവസാന വാരം അബുദാബി യില്‍ നടക്കും. ഈ നാടക മത്സര ത്തില്‍ പങ്കെടുക്കുന്ന തിനായി സമിതി കളില്‍ നിന്നും രചന കള്‍ ക്ഷണിച്ചു. ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയാണ് നാടകങ്ങൾ അവതരി പ്പിക്കുന്ന തിനുള്ള സമയം ലഭി ക്കുക. സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ച സ്‌ക്രിപ്റ്റു കള്‍ക്കായിരിക്കും അവതരണാനുമതി ലഭിക്കുക. യു. എ. ഇ. റസിഡന്‍റ് വിസ യിലുള്ള വര്‍മാത്രമേ നാടക ത്തില്‍ അഭിനയിക്കാന്‍ പാടുള്ളൂ. ഒരു വ്യക്തിക്കോ സംഘടനക്കോ ഒന്നില്‍ കൂടുതല്‍ നാടക ങ്ങളുടെ പ്രാതിനിധ്യം അനുവദിക്കില്ല യു. എ. ഇ. യില്‍ നിന്നുള്ള സംവിധായകനും രചനയ്ക്കും പ്രത്യക സമ്മാനവും നല്‍കും. രചന കള്‍ നവംബര്‍ 15 നു മുമ്പായി കേരള സോഷ്യല്‍ സെന്‍ററില്‍ ലഭിച്ചിരിക്കണം.
അന്തരിച്ച പ്രമുഖ നടന്‍ ഭരത് മുരളി യുടെ സ്മരണാര്‍ത്ഥം വര്‍ഷം തോറും നടത്തി വരുന്ന ഭരത് മുരളി സ്മാരക നാടകോത്സവ ത്തിൽ എല്ലാ വര്‍ഷവും യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കള്‍ നാടക ങ്ങള്‍ അവതരിപ്പിക്കാറുണ്ട്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02- 631 44 55 എന്ന നമ്പറില്‍ ബന്ധപ്പെടുക.