അബുദാബി : എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ങ്ങളില്‍ ഈ മാസം 22 മുതല്‍ ഗള്‍ഫ് യാത്രക്കാരുടെ ബാഗേജ് പരിധി വെട്ടി ക്കുറയ്ക്കാനുള്ള നീക്കത്തിന് എതിരെ അബുദാബി യിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക രുടെ കൂട്ടായ്മ യായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ് 16 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് പ്രവാസി സംഘടനാ പ്രതിനിധി കളുടെ അഭിപ്രായ രൂപീകരണ യോഗം നടത്തും.
കേരള സോഷ്യല്‍ സെന്ററിന്റെ സഹകരണ ത്തോടെ നടക്കുന്ന യോഗ ത്തില്‍ എയര്‍ ഇന്ത്യാ തീരുമാന ത്തിന് എതിരെ ഗള്‍ഫ് വിമാന യാത്ര ക്കാരുടെ ശക്തമായ പ്രതിഷേധം അധികൃതര്‍ക്കു മുമ്പില്‍ എത്തി ക്കുന്നതിനും നടപടി പിന്‍വലിപ്പി ക്കാന്‍ കേന്ദ്ര സര്‍ക്കാരിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്തുന്നതിനും ഉള്ള കര്‍മ പരിപാടി കള്‍ക്കു രൂപം നല്‍കും.