അബുദാബി : മലയാളികൾ സ്വന്തം ശുചിത്വ ത്തിൽ മുന്നിലാണെങ്കിലും പരിസര ശുചിത്വ ത്തിന്റെ കാര്യ ത്തിൽ പിന്നോട്ടാണെന്നും മാലിന്യ സംസ്കരണ ത്തിൽ കൃത്യമായ ആസൂത്രണം സർക്കാരിനോ ഉദ്യോഗസ്ഥ ർക്കോ ജന ങ്ങൾക്കോ ഇല്ലെന്നും ഇക്കാര്യ ത്തിൽ പരിഹാരം കണ്ടെത്തുകയും ബോധ വൽക്കരണം നടത്തി പകർച്ച വ്യാധി കളിൽ നിന്ന് കേരളത്തെ എങ്ങനെ മോചിപ്പിക്കാം എന്നതിന് സർക്കാരും ജനങ്ങളും ജാഗരൂകരായി പ്രവർത്തി ക്കേണ്ടിയിരിക്കുന്നു എന്ന് ഡോക്ടറും എഴുത്തു കാരനുമായ ഡോ. എ. പി. അഹമ്മദ് പറഞ്ഞു.
“പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും” എന്ന വിഷയ ത്തെ അധികരിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിയ ആരോഗ്യ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
ഡോക്ടർ അവതരിപ്പിച്ച പകർച്ച പ്പനി കാരണങ്ങൾ വിവരിക്കുന്ന സ്ലൈഡ് ഷോയും ശ്രദ്ധേയ മായി. അവധിക്കാലം ചെലവിടാൻ പോകുന്ന മലയാളി കൾ പകർച്ച പനി മൂലം കൂടുതൽ ആശങ്ക യിലാണെന്നും ശുചിത്വ ത്തിന്റെ കാര്യ ത്തിൽ നമുക്ക് യു. എ. ഇ. യെ മാതൃക യാക്കാമെന്നും അനുബന്ധ പ്രഭാഷണ ത്തിൽ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് പറഞ്ഞു.
കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു അധ്യക്ഷനായിരുന്നു. മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബാവ ഡോക്ടറെ പരിചയ പ്പെടുത്തി. സമകാലിക പ്രസക്തി യുള്ള ഈ ആരോഗ്യ പ്രശ്ന ത്തിനെ കുറിച്ചു ള്ള ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.
ജീവ കാരുണ്യ വിഭാഗം കണ് വീനർ ടെറൻസ് ഗോമസ് സ്വാഗതവും ജോയിന്റ്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു