അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി യുടെ പ്രവര്‍ത്തനോദ്ഘാടനവും ഏക ദിന പരിസ്ഥിതി ക്യാമ്പിന്റെ ഉദ്ഘാടനവും ‘കൂട്’ എന്ന പരിസ്ഥിതി മാസികയുടെ യു. എ. ഇ. യിലെ പ്രചരണോ ദ്ഘാടനവും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു നിര്‍വഹിച്ചു.
സ്‌കിറ്റ്, കൊളാഷ്, പോസ്റ്റര്‍ നിര്‍മാണം, നാടന്‍ പാട്ട്, ചര്‍ച്ച, സംഘ ചിത്ര രചന തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ക്യാമ്പിനോട് അനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ ‘ഉറവ’ എന്ന പത്രം പ്രകാശനം ചെയ്തു. നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
കൂട് മാസികയെ ഫൈസല്‍ ബാവ പരിചയപ്പെടുത്തി. ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് എം. സുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി രമേശ് രവി ക്യാമ്പിനെപ്പറ്റിയും കൊളാഷ് പോസ്റ്റര്‍ നിര്‍മാണത്തെ പ്പറ്റി ഒമര്‍ ഷരീഫും ക്ലാസ്സെടുത്തു. ഐശ്വര്യ ഗൗരി നാരായണന്‍ സ്വാഗതവും അഭിഷേക് ജോളി നന്ദിയും പറഞ്ഞു.