നാഷണല്‍ തിയേറ്ററില്‍ ‘ഈദും ഇശലും’ വെള്ളിയാഴ്ച

August 9th, 2013

ksc-stage-show-2013-eidum-ishalum-ePathram
അബുദാബി : സാമൂഹിക സാംസ്‌കാരിക മേഖല യില്‍ അബുദാബി മലയാളി കള്‍ക്കിടയില്‍ സജീവ സാന്നിധ്യ മായ കേരള സോഷ്യല്‍ സെന്‍ററിന്റെ ധന ശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന ‘ഈദും ഇശലും’ സ്റ്റേജ് ഷോ അബുദാബി നാഷണല്‍ തിയേറ്ററില്‍ വെള്ളിയാഴ്ച രാത്രി 7 മണിക്ക് അരങ്ങേറും.

ഗാനമേള, ഒപ്പന, സംഘ നൃത്തം എന്നിവ അടങ്ങിയ മൂന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കലാ സംഗീത വിരുന്നിന് പിന്നണി ഗായിക സിതാര, നജീം അര്‍ഷാദ്, ഒ. യു. ബഷീര്‍, സീന രമേശ് തുടങ്ങിയ ഗായകര്‍ നേതൃത്വം നല്‍കും.

കേരളാ സോഷ്യല്‍ സെന്ററിന്റെ കെട്ടിട വാടക നല്കാനായുള്ള ധന ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടി യുടെ പ്രായോജകരായി അബുദാബി യിലെ ഒട്ടുമിക്ക ബിസിനസ് ഗ്രൂപ്പുകളും രംഗത്തുണ്ട് .

ജമിനി അവതരിപ്പിക്കുന്ന ‘ഈദും ഇശലും’ സംഗീത വിരുന്നിന്റെ മുഖ്യ പ്രായോജകര്‍ അഹല്യ ഗ്രൂപ്പ് ആണ്. ലുലു ഗ്രൂപ്പ്, യു. എ. ഇ. എക്‌സ്‌ചേഞ്ച്, എവര്‍ സെയ്ഫ് ഫയര്‍ ആന്‍ഡ് സേഫ്റ്റി, സയിദ്‌ അല്‍ സാബി ഗ്രൂപ്പ് തുടങ്ങി നിരവധി കമ്പനി കളുടെ സഹായ സഹകരണവും ഈ പരിപാടിക്കുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രണ്ടാം പെരുന്നാളിന് ‘ഈദും ഇശലും’ സംഗീത വിരുന്ന്‌

August 6th, 2013

ksc-stage-show-2013-eidum-ishalum-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ രണ്ടാം പെരുന്നാളിന് നടത്തുന്ന സംഗീത വിരുന്ന് ‘ഈദും ഇശലും’ വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ അരങ്ങേറും.

കെ. എസ്. സി. യുടെ ധന ശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടി യില്‍ സെല്ലുലോയിഡ് എന്ന ചിത്ര ത്തിലെ ഗാന ത്തിലൂടെ മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച സിതാര, പിന്നണി ഗായകന്‍ നജീം അര്‍ഷാദ്, മാപ്പിളപ്പാട്ട് ഗായകരായ ഒ. യു. ബഷീര്‍, സീന രമേശ് തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി യിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വന്തം ശുചിത്വ ത്തിൽ മുന്നിലും പരിസര ശുചിത്വ ത്തിൽ പിന്നിലും : ഡോ. എ. പി. അഹമ്മദ്

June 27th, 2013

അബുദാബി : മലയാളികൾ സ്വന്തം ശുചിത്വ ത്തിൽ മുന്നിലാണെങ്കിലും പരിസര ശുചിത്വ ത്തിന്റെ കാര്യ ത്തിൽ പിന്നോട്ടാണെന്നും മാലിന്യ സംസ്കരണ ത്തിൽ കൃത്യമായ ആസൂത്രണം സർക്കാരിനോ ഉദ്യോഗസ്ഥ ർക്കോ ജന ങ്ങൾക്കോ ഇല്ലെന്നും ഇക്കാര്യ ത്തിൽ പരിഹാരം കണ്ടെത്തുകയും ബോധ വൽക്കരണം നടത്തി പകർച്ച വ്യാധി കളിൽ നിന്ന് കേരളത്തെ എങ്ങനെ മോചിപ്പിക്കാം എന്നതിന് സർക്കാരും ജനങ്ങളും ജാഗരൂകരായി പ്രവർത്തി ക്കേണ്ടിയിരിക്കുന്നു എന്ന് ഡോക്ടറും എഴുത്തു കാരനുമായ ഡോ. എ. പി. അഹമ്മദ്‌ പറഞ്ഞു.

“പനിച്ചു വിറയ്ക്കുന്ന കേരളവും പ്രവാസി കളുടെ ആശങ്കകളും” എന്ന വിഷയ ത്തെ അധികരിച്ച് അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിയ ആരോഗ്യ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

ഡോക്ടർ അവതരിപ്പിച്ച പകർച്ച പ്പനി കാരണങ്ങൾ വിവരിക്കുന്ന സ്ലൈഡ് ഷോയും ശ്രദ്ധേയ മായി. അവധിക്കാലം ചെലവിടാൻ പോകുന്ന മലയാളി കൾ പകർച്ച പനി മൂലം കൂടുതൽ ആശങ്ക യിലാണെന്നും ശുചിത്വ ത്തിന്റെ കാര്യ ത്തിൽ നമുക്ക് യു. എ. ഇ. യെ മാതൃക യാക്കാമെന്നും അനുബന്ധ പ്രഭാഷണ ത്തിൽ ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ്‌ ടി. എ. അബ്ദുൽ സമദ് പറഞ്ഞു.

കെ. എസ്. സി. പ്രസിഡന്റ്‌ എം. യു. വാസു അധ്യക്ഷനായിരുന്നു. മീഡിയ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ബാവ ഡോക്ടറെ പരിചയ പ്പെടുത്തി. സമകാലിക പ്രസക്തി യുള്ള ഈ ആരോഗ്യ പ്രശ്ന ത്തിനെ കുറിച്ചു ള്ള ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു.

ജീവ കാരുണ്യ വിഭാഗം കണ്‍ വീനർ ടെറൻസ്‌ ഗോമസ് സ്വാഗതവും ജോയിന്റ്റ് സെക്രട്ടറി മെഹബൂബ് അലി നന്ദിയും പറഞ്ഞു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചിദംബര സന്ധ്യ കെ. എസ്. സി. യിൽ

June 27th, 2013

അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തിൽ പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത കളുടെ ആലാപവവും ‘ചിദംബര സ്മരണകൾ’ എന്ന കൃതി യുടെ ആസ്വാദനവും ‘ചിദംബര സന്ധ്യ’ എന്ന പേരിൽ 2013 ജൂണ്‍ 29 ശനിയാഴ്ച വൈകീട്ട് 8:30 ന് സംഘടിപ്പിക്കുന്നു.

യു. എ. ഇ. യിലെ പ്രമുഖ കവികളും കാവ്യാസ്വാദകരും പരിപാടി യിൽ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രയപ്പ് നല്കി

June 26th, 2013

അബുദാബി : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കേരള സോഷ്യൽ സെന്ററിന്റെ സജ്ജീവ പ്രവർത്തകർ ആയ കുഞ്ഞു മൊയ്ദീൻ മാസ്റ്റർക്കും വി കെ അബ്ദുൽ ഖാദറിനും യാത്രയപ്പ് നല്കി.

മൂന്നു പതിറ്റാണ്ടായി യു എ ഇ യിൽ ജോലി ചെയ്തു വരുന്ന കുഞ്ഞു മൊയ്ദീൻ മാസ്റ്റർ കെ എസ് സി യുടെ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചി ട്ടുണ്ട്‌. കുഞ്ഞി മൊയ്ദീൻ മാസ്ടരും അബ്ദുൽ കാദറും തങ്ങളുടെ പ്രവാസ ജീവിത അനുഭവ ങ്ങൾ പങ്കു വെച്ചു.

കെ. എസ് . സി. പ്രസിഡന്റ്‌ എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. ശക്തി സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും മണികുട്ടൻ നന്ദിയും പറഞ്ഞു

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « മെസ്പോ ഫെസ്റ്റ് 2013 : സലാം ബാപ്പു മുഖ്യാതിഥി
Next »Next Page » ദോഹയില്‍ ‘റാഫി കി യാദേൻ’ വെള്ളിയാഴ്ച »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine