ബോധവല്‍കരണ സെമിനാര്‍

April 5th, 2012

randathani-at-ksc-awareness-camp-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തി തിയറ്റേഴ്സിന്റേയും യുവ കലാ സാഹിതി യുടേയും സംയുക്താഭിമുഖ്യ ത്തില്‍ ഏപ്രില്‍ 5 വ്യാഴാഴ്ച രാത്രി 8.30നു ‘കൌമാരം നേരിടുന്ന വെല്ലുവിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. ഹുസൈന്‍ രണ്ടത്താണി, നിസാര്‍ സെയ്ദ്, രഘുനന്ദനന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്ള കുറ്റ്യാടി​ക്ക് യാത്രയയപ്പ് നല്‍കി

March 25th, 2012

friends-adms-sent-off-kuttyadi-ePathram
അബുദാബി : നാല്‍പത്തിനാലു വര്‍ഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുള്ള കുറ്റ്യാടിക്ക് ഫ്രണ്ട്‌സ് എ. ഡി. എം. എസ്സിന്റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കി.

ഇന്ത്യാ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ അബുദാബി യിലെ അംഗീകൃത സംഘടനകളുടെ സ്ഥാപകാംഗമായ അബ്ദുള്ള, അബുദാബി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു.

പ്രസിഡണ്ട് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ബാബു വടകര, ടി. എം. സലീം, റജീദ്, കല്യാണ്‍ജി, ചന്ദ്രശേഖര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ബാബു ഷാജി, ജോണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജനറല്‍ സെക്രട്ടറി പി. കെ. ജയരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. പി. മജീദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുശോചനയോഗം

March 25th, 2012

അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യോഗം ചേരുന്നു. മാര്‍ച്ച് 25 ഞായറാഴ്ച രാത്രി 8.30ന് കേരള സോഷ്യല്‍ സെന്റര്‍ യുവ കലാ സാഹിതി യുമായി ചേര്‍ന്നാണ് അനുശോചന യോഗം സംഘടി പ്പിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. കെ. ചന്ദ്രപ്പന് അനുശോചനം

March 22nd, 2012

അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ കേരളാ സോഷ്യല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രപ്പന്റെ വിയോഗത്തിലൂടെ കേരളത്തിന്‌ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി ദുബായ് ഘടകം പ്രവര്‍ത്തക സമിതി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയ ത്തിനും വലിയ നഷ്ടമാണ് ഈ പോരാളിയുടെ വിയോഗം. ഇടതുപക്ഷ ഐക്യം ഊട്ടി വളര്‍ത്താന്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും സൂക്ഷ്മ നിരീക്ഷണവും എല്ലാവര്‍ക്കും മാതൃക യാക്കാവുന്ന തായിരുന്നു. പൊതു പ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദല ദുബായ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി ടൂര്‍ണമെന്റ്

March 22nd, 2012

1-jimmi-george-volly-ball-2012-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ അല്‍ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് മാനേജര്‍ പ്രമോദ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി അതിഥി കള്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വ ത്തില്‍ വര്‍ണ്ണാഭമായ കലാപരിപാടികള്‍ നടന്നു.

തുടര്‍ന്നു നടന്ന ആദ്യ കളിയില്‍ അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏകപക്ഷീയ മായ മൂന്നു സെറ്റുകള്‍ക്ക് ടോട്ടല്‍ ഓഫീസിനെ പരാജയ പ്പെടുത്തി. ഇന്ത്യന്‍ ഇന്റര്‍ നാഷണലു കളായ രവി കുമാര്‍, ദിലീപ് കോയല്‍, യു. എ. ഇ. ഇന്റര്‍നാഷണല്‍ റാഷിദ് അയൂബ്, യൂണി വേഴ്‌സിറ്റി താരങ്ങളായ ഷമീം, ഫാജിസ്, സജീര്‍ തുടങ്ങിയ താരങ്ങള്‍ നിറഞ്ഞ ടോട്ടല്‍ ഓഫീസിനെ വാശിയേറിയ മത്സര ങ്ങളിലൂടെയാണ് അല്‍ ജസീറ ക്ലബ് പരാജയ പ്പെടുത്തിയത്.

യു. എ. ഇ. നാഷണല്‍ ടിമിലെ ഹാമുദ് ഒമര്‍, സെയ്ഫ് റാഷിദ്, അഹമ്മദ് അല്‍ അത്താസ്, സയീദ് അല്‍മാസ്, മുഹമ്മദ് മുബാറക്, ഹസ്സന്‍ അവാദ്, അവാദ്‌ സലീം എന്നിവര്‍ മിന്നുന്ന സ്മാഷുകളും ബ്ലോക്കിങും നടത്തി ടോട്ടല്‍ ഓഫീസിനെ വിറപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പി. ടി. തോമസ് എം. പി. ക്ക് സ്വീകരണം നല്‍കി
Next »Next Page » സഹൃദയ അഴീക്കോട് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine