അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പും കേരളാ സോഷ്യല്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിച്ച ചിത്ര കലാ ക്യാമ്പ്, പ്രശസ്ത നാടക – സിനിമാ സംവിധായകന്‍ സുവീരന്‍ ഉദ്ഘാടനം ചെയ്തു.
ചിത്രകാരന്മാരായ ശശിന്‍സാ, രാജീവ് മുളക്കുഴ, അജിത്, റോയി മാത്യു, രാജേഷ് ബാബു, ജോഷി ഒഡേസ, ഷാബു എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.
കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി അഡ്വ. സൈനുദ്ധീന്‍ അന്‍സാരി, കലാ വിഭാഗം സെക്രട്ടറി മോഹന്‍ദാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ. എസ്. സി. പ്രവര്‍ത്തകരും ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് അംഗങ്ങളും സന്നിഹിതരായിരുന്നു.
കെ. കെ. കൃഷ്ണ കുമാര്‍, ഫൈസല്‍ ബാവ, സുഭാഷ് ചന്ദ്ര എന്നിവര്‍ ക്യാമ്പിനു നേതൃത്വം വഹിച്ചു.