കെ. എസ്. സി. സമൂഹ നോമ്പുതുറ യില്‍ കൈതപ്രം

August 15th, 2011

kaithapram-in-ksc-ifthar-ePathram
അബുദാബി : അംഗങ്ങള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കു മായി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ യില്‍ അബുദാബി യുടെ വിവിധ മേഖല കളിലെ നിരവധി പേര്‍ പങ്കെടുത്തു.

കെ. എസ്. സി. ഓപ്പണ്‍ ഓഡിറ്റോറി യത്തിലും മിനി ഹാളി ലുമായി തയ്യാറാക്കിയ നോമ്പുതുറ യില്‍ ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ്, പ്രശസ്ത കവിയും സംഗീത സംവിധായ കനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരും വിവിധ സംഘടനാ പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.

നോമ്പുതുറ യ്ക്കു വേണ്ടതായ വിഭവ ങ്ങള്‍ സെന്‍റര്‍ വളണ്ടിയര്‍മാരും വനിതാ പ്രവര്‍ത്ത കരുമാണ് തയ്യാറാക്കിയത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് അനുസ്മരണം

August 6th, 2011

tagore-sk-pottekkattu-ePathram
അബുദാബി : രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് എന്നിവരെ അനുസ്മരിച്ചു കൊണ്ട് കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ‘രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് ഓര്‍മ്മ’ എന്ന പേരില്‍ ആഗസ്റ്റ്‌ 7 ഞായറാഴ്ച രാത്രി 9 മണിക്ക് സെന്‍റര്‍ മിനി ഹാളില്‍ നടക്കും.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ സഫറുള്ള പാലപ്പെട്ടി അനുസ്മരണ പ്രഭാഷണം നടത്തും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സുരേഷ് പാടൂര്‍
(സാഹിത്യ വിഭാഗം സെക്രട്ടറി) 050 57 081 91

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഹൃദയ സരസ്സ്’ റമദാന്‍ പ്രത്യേക പരിപാടി

August 3rd, 2011

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന ‘ഹൃദയ സരസ്സ്’ എന്ന വിത്യസ്തമായ പരിപാടി ആഗസ്റ്റ്‌ 3 ബുധനാഴ്ച രാത്രി 9 മണിക്ക് കെ. എസ്.സി. മിനി ഹാളില്‍.

ആത്മ സംസ്കരണ ത്തിന്‍റെ ദിനങ്ങളായ റമദാനില്‍ പരസ്പരം അടുത്തറിയാനും സൗഹൃദം ഊട്ടി ഉറപ്പി ക്കാനും, ചെറിയ ജീവിതം തന്ന വലിയ അനുഭവങ്ങള്‍ പങ്കുവെക്കാനും ഏവര്‍ക്കും ഒരു അവസരം ഒരുക്കുക യാണ് സെന്‍റര്‍ സാഹിത്യ വിഭാഗം. പങ്കെടുക്കുക മനസ്സു തുറക്കുക.

വിവരങ്ങള്‍ക്ക്‌ വിളിക്കുക : സാഹിത്യ വിഭാഗം സിക്രട്ടറി (സുരേഷ് പാടൂര്‍) , 050 57 08 191

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘സമകാലിക കേരളം’ കെ. എസ്‌. സി. യില്‍

July 29th, 2011

ksc-open-forum-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ്, യുവ കലാ സാഹിതി എന്നീ സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന ഓപ്പണ്‍ഫോറം കേരളാ സോഷ്യല്‍ സെന്‍ററില്‍.

‘സമകാലിക കേരളം’ എന്ന വിഷയ ത്തില്‍ ജൂലായ് 30 ശനിയാഴ്ച രാത്രി 8.30 ന് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഫിലിം ക്ലബ്‌ ഉദ്ഘാടനവും ഭരതന്‍ അനുസ്മരണവും

July 29th, 2011

ksc-film-club-inauguration-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഫിലിം ക്ലബ്ബിന്‍റെ ഉദ്ഘാടനം കൈരളി അബുദാബി പ്രതിനിധി എന്‍. വി. മോഹനന്‍ നിര്‍വ്വഹിച്ചു.

നല്ല സിനിമ ആസ്വദി ക്കാനും ചര്‍ച്ച ചെയ്യാനും ഇവിടത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തക്ക വിധത്തില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന ങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് എന്‍. വി. മോഹനന്‍ നിര്‍ദ്ദേശിച്ചു.

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം ഗള്‍ഫില്‍ ഒരു ട്രെന്‍ഡ് ആണെന്നും അതിനെക്കാള്‍ വലിയ കാന്‍വാസ് മുന്നില്‍ കാണാന്‍ സിനിമയെ ഗൗരവമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഭരതന്‍ അനുസ്മരണം നടത്തിയ കെ. എസ്. സി. മുന്‍ സെക്രട്ടറി ലായിന മുഹമ്മദ്, ഭരതന്‍ ചിത്ര ങ്ങളിലെ കലാപരത എടുത്തു കാട്ടി. മലയാളി യുടെ അടച്ചു വെച്ച സെക്‌സ് തുറന്നു കാട്ടിയ ഭരതന്‍, പദ്മരാജ നോടൊപ്പാം പുതിയ ചലച്ചിത്ര ഭാവുകത്വം സൃഷ്ടിച്ചു. ബാബു ആന്‍റണിയെ പോലുള്ള നടന്‍റെ സാദ്ധ്യത കള്‍ ചിലമ്പിലും വൈശാലി യിലും ഉപയോഗ പ്പെടുത്തി.

മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ച ഫിലിം ക്ലബ്ബ് കൂടുതല്‍ പുതിയ വേഗ ത്തില്‍ പുതിയ മാന ത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ലായിന മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.

സാഹിത്യ വിഭാഗ ത്തിന് വേണ്ടി സുബ്രമണ്യന്‍ സുകുമാരന്‍ ഏകോപനം ചെയ്തു. ഡിവൈന്‍ സാങ്കേതിക സഹായം ചെയ്ത നാല്‍പതു മിനുട്ട് നീണ്ട ‘ഭരതന്‍ സിനിമ യുടെ രമണീയ കാലം’ എന്ന ഡോക്യുമെന്‍ററി ഏവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി.

ഭരതന്‍ സിനിമ യുടെ പരിസരം, വിഷയം, ഫ്രെയിം, സംഗീത – ഭംഗി, നിറക്കൂട്ടുകള്‍ എന്നിവ യിലേക്കുള്ള ജാലക മായിരുന്നു ഡോക്യുമെന്‍ററി.

യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘ഉന്‍മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍’ പ്രകാശനം ചെയ്തു
Next »Next Page » ഐ. എസ്‌. സി. യില്‍ പ്രീമിയര്‍ ലീഗ് ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine