അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ സംഘടി പ്പിക്കുന്ന മൂന്നാമത് സമ്പൂര്‍ണ്ണ കെ. എസ്. സി. നാടകോത്സവ ത്തിന് സ്‌ക്രിപ്റ്റുകള്‍ ക്ഷണിക്കുന്നു.
ഒന്നര മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ളതും യു. എ. ഇ. യില്‍ അവതരണ യോഗ്യ മായതുമായ സൃഷ്ടികള്‍ നവംബര്‍ 20 നകം സെന്‍റര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55 – 050 44 62 791 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന്‍ സെന്‍റര്‍ കലാവിഭാഗം സെക്രട്ടറി ഗോപാല്‍ അറിയിച്ചു.