രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് അനുസ്മരണം

August 6th, 2011

tagore-sk-pottekkattu-ePathram
അബുദാബി : രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് എന്നിവരെ അനുസ്മരിച്ചു കൊണ്ട് കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി ‘രബീന്ദ്ര നാഥ് ടാഗോര്‍ – എസ്. കെ. പൊറ്റെക്കാട്ട് ഓര്‍മ്മ’ എന്ന പേരില്‍ ആഗസ്റ്റ്‌ 7 ഞായറാഴ്ച രാത്രി 9 മണിക്ക് സെന്‍റര്‍ മിനി ഹാളില്‍ നടക്കും.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ സഫറുള്ള പാലപ്പെട്ടി അനുസ്മരണ പ്രഭാഷണം നടത്തും.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സുരേഷ് പാടൂര്‍
(സാഹിത്യ വിഭാഗം സെക്രട്ടറി) 050 57 081 91

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ഹൃദയ സരസ്സ്’ റമദാന്‍ പ്രത്യേക പരിപാടി

August 3rd, 2011

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന ‘ഹൃദയ സരസ്സ്’ എന്ന വിത്യസ്തമായ പരിപാടി ആഗസ്റ്റ്‌ 3 ബുധനാഴ്ച രാത്രി 9 മണിക്ക് കെ. എസ്.സി. മിനി ഹാളില്‍.

ആത്മ സംസ്കരണ ത്തിന്‍റെ ദിനങ്ങളായ റമദാനില്‍ പരസ്പരം അടുത്തറിയാനും സൗഹൃദം ഊട്ടി ഉറപ്പി ക്കാനും, ചെറിയ ജീവിതം തന്ന വലിയ അനുഭവങ്ങള്‍ പങ്കുവെക്കാനും ഏവര്‍ക്കും ഒരു അവസരം ഒരുക്കുക യാണ് സെന്‍റര്‍ സാഹിത്യ വിഭാഗം. പങ്കെടുക്കുക മനസ്സു തുറക്കുക.

വിവരങ്ങള്‍ക്ക്‌ വിളിക്കുക : സാഹിത്യ വിഭാഗം സിക്രട്ടറി (സുരേഷ് പാടൂര്‍) , 050 57 08 191

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

‘സമകാലിക കേരളം’ കെ. എസ്‌. സി. യില്‍

July 29th, 2011

ksc-open-forum-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ്, യുവ കലാ സാഹിതി എന്നീ സംഘടനകള്‍ ചേര്‍ന്നൊരുക്കുന്ന ഓപ്പണ്‍ഫോറം കേരളാ സോഷ്യല്‍ സെന്‍ററില്‍.

‘സമകാലിക കേരളം’ എന്ന വിഷയ ത്തില്‍ ജൂലായ് 30 ശനിയാഴ്ച രാത്രി 8.30 ന് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കെ. എസ്. സി. ഫിലിം ക്ലബ്‌ ഉദ്ഘാടനവും ഭരതന്‍ അനുസ്മരണവും

July 29th, 2011

ksc-film-club-inauguration-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഫിലിം ക്ലബ്ബിന്‍റെ ഉദ്ഘാടനം കൈരളി അബുദാബി പ്രതിനിധി എന്‍. വി. മോഹനന്‍ നിര്‍വ്വഹിച്ചു.

നല്ല സിനിമ ആസ്വദി ക്കാനും ചര്‍ച്ച ചെയ്യാനും ഇവിടത്തെ സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണമെങ്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തക്ക വിധത്തില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന ങ്ങള്‍ മുന്നോട്ട് കൊണ്ടു പോകണമെന്ന് എന്‍. വി. മോഹനന്‍ നിര്‍ദ്ദേശിച്ചു.

ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം ഗള്‍ഫില്‍ ഒരു ട്രെന്‍ഡ് ആണെന്നും അതിനെക്കാള്‍ വലിയ കാന്‍വാസ് മുന്നില്‍ കാണാന്‍ സിനിമയെ ഗൗരവമായി എടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഭരതന്‍ അനുസ്മരണം നടത്തിയ കെ. എസ്. സി. മുന്‍ സെക്രട്ടറി ലായിന മുഹമ്മദ്, ഭരതന്‍ ചിത്ര ങ്ങളിലെ കലാപരത എടുത്തു കാട്ടി. മലയാളി യുടെ അടച്ചു വെച്ച സെക്‌സ് തുറന്നു കാട്ടിയ ഭരതന്‍, പദ്മരാജ നോടൊപ്പാം പുതിയ ചലച്ചിത്ര ഭാവുകത്വം സൃഷ്ടിച്ചു. ബാബു ആന്‍റണിയെ പോലുള്ള നടന്‍റെ സാദ്ധ്യത കള്‍ ചിലമ്പിലും വൈശാലി യിലും ഉപയോഗ പ്പെടുത്തി.

മുന്‍ കാലങ്ങളില്‍ തുടങ്ങി വെച്ച ഫിലിം ക്ലബ്ബ് കൂടുതല്‍ പുതിയ വേഗ ത്തില്‍ പുതിയ മാന ത്തില്‍ പ്രവര്‍ത്തിക്കണം എന്ന് ലായിന മുഹമ്മദ് അഭ്യര്‍ത്ഥിച്ചു.

സാഹിത്യ വിഭാഗ ത്തിന് വേണ്ടി സുബ്രമണ്യന്‍ സുകുമാരന്‍ ഏകോപനം ചെയ്തു. ഡിവൈന്‍ സാങ്കേതിക സഹായം ചെയ്ത നാല്‍പതു മിനുട്ട് നീണ്ട ‘ഭരതന്‍ സിനിമ യുടെ രമണീയ കാലം’ എന്ന ഡോക്യുമെന്‍ററി ഏവരുടെയും സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി.

ഭരതന്‍ സിനിമ യുടെ പരിസരം, വിഷയം, ഫ്രെയിം, സംഗീത – ഭംഗി, നിറക്കൂട്ടുകള്‍ എന്നിവ യിലേക്കുള്ള ജാലക മായിരുന്നു ഡോക്യുമെന്‍ററി.

യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാരി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ഷെറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘വേനല്‍ത്തുമ്പികള്‍’ ക്ക് ഒപ്പം സാഹിത്യ നായകര്‍

July 26th, 2011

ambikasudhan-mangad-ksc-summer-camp-ePathram
അബുദാബി : വേനല്‍ അവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി കേരള സോഷ്യല്‍ സെന്‍റര്‍ അങ്കണ ത്തില്‍ ‘വേനല്‍ത്തുമ്പികള്‍’ എന്ന പേരില്‍ സംഘടിപ്പിച്ചു വരുന്ന വേനലവധി ക്യാമ്പില്‍ നാട്ടില്‍ നിന്നുള്ള സാഹിത്യ നായകരുടെ സന്ദര്‍ശനം കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു.

കവികളായ എന്‍. പ്രഭാവര്‍മ്മ, പ്രൊഫ. ഏറ്റുമാനൂര്‍ സോമ ദാസന്‍, കഥാകൃത്ത് അംബികാ സുതന്‍ മാങ്ങാട് എന്നിവരാണ് ക്യാമ്പ് സന്ദര്‍ശിച്ചത്. അവര്‍ പറഞ്ഞു കൊടുത്ത കഥകളും ഉപദേശ ങ്ങളും വേനല്‍ തുമ്പി കള്‍ ഏറെ താത്പര്യ പൂര്‍വ്വമാണ് സ്വീകരിച്ചത്.

ettumanoor-somadasan-ksc-summer-camp-ePathram

ശാസ്ത്ര കൗതുക ലോകത്ത് നൂതന പരീക്ഷണ ങ്ങളിലൂടെ ശ്രദ്ധേയനായ നജീം കെ. സുല്‍ത്താന്‍, കുട്ടി കളുടെ തിയേറ്റര്‍ സംഘാടകന്‍, നാടക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായ നിര്‍മല്‍ കുമാര്‍ എന്നി വരാണ് കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് ക്ലാസുകള്‍ എടുക്കുന്നത്.

ജൂലായ് 29 വെള്ളിയാഴ്ച നടക്കുന്ന പൊതു സമ്മേളനവും കുട്ടികളുടെ കലാ പരിപാടി കളോടും കൂടി ഈ വര്‍ഷത്തെ ക്യാമ്പിന് സമാപനമാവും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മന്ത്രി ഗണേഷ്‌കുമാര്‍ 29ന് സമാജ ത്തില്‍
Next »Next Page » വേനല്‍ ചൂടില്‍ കുളിര്‍ മഴയായി പ്രണയ ഗാനങ്ങള്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine