അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച നാടകോത്സവം 2010 ന്‍റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകം : ‘ആത്മാവിന്‍റെ ഇടനാഴി’ (കല അബുദാബി).
ഈ നാടകം സംവിധാനം ചെയ്ത അശോകന്‍ കതിരൂര്‍ മികച്ച സംവിധായകന്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു.
മികച്ച നടന്‍ പ്രകാശ്. കേളു എന്ന നാടകത്തില്‍ (ഫോട്ടോ: റാഫി അയൂബ്)
ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ‘കേളു’ മികച്ച രണ്ടാമത്തെ നാടകം ആയി. കേളു എന്ന കഥാപാത്രത്തി ലൂടെ പ്രകാശ് മികച്ച നടന്‍ ആയി.
മികച്ച നടി സുരഭി. യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും (ഫോട്ടോ. അജയന്‍ കൊല്ലം)
അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’ എന്ന നാടക ത്തിലൂടെ സുരഭി മികച്ച നടി യായി തെരഞ്ഞെടുക്ക പ്പെട്ടു.
അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച ‘ദി ഗോസ്റ്റ്’ എന്ന നാടക ത്തിലെ പ്രകടന ത്തിലൂടെ അനന്ത ലക്ഷ്മി മികച്ച രണ്ടാമത്തെ നടിയായി.
മികച്ച രണ്ടാമത്തെ നടന്‍ (ഷാബിര്‍ ഖാന്‍), രണ്ടാമത്തെ നടി (അനന്തലക്ഷ്മി) ദി ഗോസ്റ്റ് എന്ന നാടകത്തില്‍ (ഫോട്ടോ. അജയന്‍)
മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഷാബിര്‍ ഖാന്‍ ചാവക്കാട് ( നാടകം: ദി ഗോസ്റ്റ്) കരസ്ഥമാക്കി.
മികച്ച രണ്ടാമത്തെ നടന്‍ ചന്ദ്രഭാനു. നാടകം: 'ഗോദോയെ കാത്ത്' (ഫോട്ടോ. അജയന്‍)
ഇതോടൊപ്പം ദുബായ് കൂത്തമ്പലം അവതരിപ്പിച്ച ‘ഗോദോയെ കാത്ത്’ എന്ന നാടക ത്തിലൂടെ ചന്ദ്രഭാനു വും രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടി.
മികച്ച ബാല താരം അപര്‍ണ്ണ
അപര്‍ണ്ണ മികച്ച ബാല താരമായി തെരഞ്ഞെടുക്ക പ്പെട്ടു. യുവ കലാസാഹിതി യുടെ ‘സ്വര്‍ണ്ണ ചൂണ്ടയും മത്സ്യ കന്യകയും’ എന്ന നാടക ത്തിലെ പ്രകടന ത്തിലൂടെ യാണ് ഇത്. ഇതേ നാടക ത്തിനാണ് മികച്ച ചമയ ത്തിനുള്ള പുരസ്കാരം.
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഹാരിഫ്. തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച ‘വൊയ്‌സെക്’ എന്ന നാടക ത്തിലെ പ്രകടന ത്തിലൂടെ യാണ് ഹാരിഫ് ഈ നേട്ടം സ്വന്തമാക്കിയത്.
മികച്ച രംഗപടം, പ്രകാശ വിതാനം എന്നിവ കല അബുദാബി യുടെ ‘ആത്മാവിന്‍റെ ഇടനാഴി’ കരസ്ഥമാക്കി. മികച്ച പശ്ചാത്തല സംഗീതം : കേളു എന്ന നാടക ത്തിനും.
കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സര ത്തിന്‍റെ വിധി കര്‍ത്താക്കളായി എത്തിയിരുന്ന ജയപ്രകാശ് കുളൂര്‍, നാടകം എന്ത് എന്നതിനെ കുറിച്ചും, വിജയന്‍ കാരന്തൂര്‍ ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദീകരിച്ചു.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. ജന.സിക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതം പറഞ്ഞു.ഡോ. ഷജീര്‍ ( ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍) മുഖ്യാതിഥി ആയിരുന്നു. കലാ വിഭാഗം സെക്രട്ടറി മാരായ ടി. കെ. ജലീല്‍, രജീദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.