ജാലകം ചുമര്‍ മാസിക പ്രകാശനം ചെയ്തു

January 4th, 2011

jalakam-wall-magazine-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ ചുമര്‍ മാസിക യായ ‘ജാലകം’ പുതുവര്‍ഷ പ്പതിപ്പ് പ്രകാശനം ചെയ്തു. കെ. എസ്. സി. സംഘടിപ്പിച്ച രണ്ടാമത് നാടകോത്സവ ത്തിന്റെ വിധി കര്‍ത്താക്കളായി എത്തിച്ചേര്‍ന്ന പ്രശസ്ത നാടക പ്രവര്‍ത്തകരായ ജയപ്രകാശ് കുളൂരും വിജയന്‍ കാരന്തൂരും ചേര്‍ന്നാണ് ജാലകം പ്രകാശനം ചെയ്തത്.

കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, ബാല വേദി, വനിതാ വേദി, വാര്‍ത്താ പത്രിക, പത്രാധിപ ക്കുറിപ്പ് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ ഒരുക്കിയ പുതുവത്സര പ്പതിപ്പില്‍ അതിഥി യായി രഘുനാഥ് പലേരി യുടെ അനുഭവ ക്കുറിപ്പും ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന പ്രകാശന ചടങ്ങില്‍ സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്, ആക്ടിംഗ് ട്രഷറര്‍ താജുദ്ദീന്‍, ഓഡിറ്റര്‍ ഇ. പി. സുനില്‍, വെല്‍ഫെയര്‍ സെക്രട്ടറി ഷരീഫ് കാളച്ചാല്‍, മീഡിയ കോ – ഓര്‍ഡിനേറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാടകോത്സവ ത്തില്‍ ‘ആത്മാവിന്‍റെ ഇടനാഴി’ മികച്ച നാടകം

December 26th, 2010

drama-fest-best-drama-kala-team-epathram

അബുദാബി : കേരളാ സോഷ്യല്‍  സെന്‍റര്‍ സംഘടിപ്പിച്ച നാടകോത്സവം 2010 ന്‍റെ വിജയികളെ പ്രഖ്യാപിച്ചു.  മികച്ച നാടകം : ‘ആത്മാവിന്‍റെ ഇടനാഴി’ (കല അബുദാബി).
 
ഈ നാടകം സംവിധാനം ചെയ്ത അശോകന്‍ കതിരൂര്‍ മികച്ച സംവിധായകന്‍ ആയും തെരഞ്ഞെടുക്ക പ്പെട്ടു.  
 

drama-fest-best-actor-prakash-epathram

മികച്ച നടന്‍ പ്രകാശ്‌. കേളു എന്ന നാടകത്തില്‍ (ഫോട്ടോ: റാഫി അയൂബ്)

ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ‘കേളു’ മികച്ച രണ്ടാമത്തെ നാടകം ആയി. കേളു  എന്ന കഥാപാത്രത്തി ലൂടെ   പ്രകാശ്‌ മികച്ച നടന്‍ ആയി. 
 

drama-fest-best-actress-surabhi-epathram

മികച്ച നടി സുരഭി. യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും (ഫോട്ടോ. അജയന്‍ കൊല്ലം)

അല്‍ ഐന്‍ ഐ. എസ്. സി. അവതരിപ്പിച്ച ‘യക്ഷിക്കഥകളും നാട്ടു വര്‍ത്തമാനങ്ങളും’  എന്ന നാടക ത്തിലൂടെ  സുരഭി മികച്ച  നടി യായി തെരഞ്ഞെടുക്ക പ്പെട്ടു. 
 
അബുദാബി നാടക സൗഹൃദം  അവതരിപ്പിച്ച ‘ദി ഗോസ്റ്റ്‌’ എന്ന നാടക ത്തിലെ പ്രകടന ത്തിലൂടെ അനന്ത ലക്ഷ്മി മികച്ച രണ്ടാമത്തെ നടിയായി.  
 

ama-fest-supporting actor-actress-epathram

മികച്ച രണ്ടാമത്തെ നടന്‍ (ഷാബിര്‍ ഖാന്‍), രണ്ടാമത്തെ നടി (അനന്തലക്ഷ്മി) ദി ഗോസ്റ്റ്‌ എന്ന നാടകത്തില്‍ (ഫോട്ടോ. അജയന്‍)

മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഷാബിര്‍ ഖാന്‍ ചാവക്കാട്‌ ( നാടകം:  ദി ഗോസ്റ്റ്‌) കരസ്ഥമാക്കി.

drama-fest-supporting-actor-epathram

മികച്ച രണ്ടാമത്തെ നടന്‍ ചന്ദ്രഭാനു. നാടകം: 'ഗോദോയെ കാത്ത്‌' (ഫോട്ടോ. അജയന്‍)

ഇതോടൊപ്പം ദുബായ് കൂത്തമ്പലം അവതരിപ്പിച്ച ‘ഗോദോയെ കാത്ത്’ എന്ന നാടക ത്തിലൂടെ  ചന്ദ്രഭാനു വും  രണ്ടാമത്തെ നടനുള്ള പുരസ്കാരം നേടി.
 

drama-fest-best-child-artist-aparna-epathram

മികച്ച ബാല താരം അപര്‍ണ്ണ

അപര്‍ണ്ണ മികച്ച ബാല താരമായി തെരഞ്ഞെടുക്ക പ്പെട്ടു. യുവ കലാസാഹിതി യുടെ ‘സ്വര്‍ണ്ണ ചൂണ്ടയും മത്സ്യ കന്യകയും’ എന്ന നാടക ത്തിലെ പ്രകടന ത്തിലൂടെ യാണ് ഇത്.  ഇതേ നാടക ത്തിനാണ് മികച്ച ചമയ ത്തിനുള്ള പുരസ്കാരം.
 
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഹാരിഫ്‌. തിയ്യേറ്റര്‍ ദുബായ്  അവതരിപ്പിച്ച  ‘വൊയ്‌സെക്’ എന്ന നാടക ത്തിലെ പ്രകടന ത്തിലൂടെ യാണ് ഹാരിഫ്‌ ഈ നേട്ടം സ്വന്തമാക്കിയത്.
 
മികച്ച രംഗപടം, പ്രകാശ വിതാനം എന്നിവ കല അബുദാബി യുടെ  ‘ആത്മാവിന്‍റെ ഇടനാഴി’ കരസ്ഥമാക്കി. മികച്ച പശ്ചാത്തല സംഗീതം : കേളു എന്ന നാടക ത്തിനും.
 
 
കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സര ത്തിന്‍റെ വിധി കര്‍ത്താക്കളായി എത്തിയിരുന്ന  ജയപ്രകാശ് കുളൂര്‍, നാടകം എന്ത് എന്നതിനെ കുറിച്ചും,  വിജയന്‍ കാരന്തൂര്‍  ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും  വിശദീകരിച്ചു.

 കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. ജന.സിക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതം പറഞ്ഞു.ഡോ. ഷജീര്‍ ( ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍) മുഖ്യാതിഥി ആയിരുന്നു. കലാ വിഭാഗം സെക്രട്ടറി മാരായ ടി. കെ. ജലീല്‍, രജീദ്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

- pma

വായിക്കുക: ,

5 അഭിപ്രായങ്ങള്‍ »

നാടകോത്സവം : ഫല പ്രഖ്യാപന വും സമ്മാന വിതരണവും ഇന്ന്

December 25th, 2010

അബുദാബി :  രണ്ടാഴ്ച ക്കാലം നീണ്ടു നിന്ന കെ. എസ്. സി. നാടകോത്സവ ത്തിന് തിരശ്ശീല വീണു. വ്യത്യസ്ത തലങ്ങളിലുള്ള ഒന്‍പതു നാടകങ്ങള്‍ കാഴ്‌ചയുടെ വസന്തം സമ്മാനിച്ചു കൊണ്ട് കടന്നു പോയ നാടകോത്സവ ത്തിന്‍റെ ഫല പ്രഖ്യാപന വും സമ്മാന വിതരണവും ഇന്ന് ( ഡിസംബര്‍ 25 ശനിയാഴ്ച) നടക്കും.
 
ഇതോടനു ബന്ധിച്ച് കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന ‘ഉസ്മാന്‍റെ ഉമ്മ’ എന്ന ലഘുനാടകം അരങ്ങേറും. കഴിഞ്ഞ ബക്രീദ് ദിനത്തില്‍ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയ ‘ഉസ്മാന്‍റെ ഉമ്മ’, കാലിക പ്രസക്തി യുള്ള ഒരു വിഷയത്തെ അസാമാന്യ കയ്യടക്കത്തോടെ  സംവിധാനം ചെയ്തത്  കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള സംഗീത നാടക അക്കാദമി യുടെ ആസ്ഥാന കേന്ദ്രം ഇനി യു. എ. ഇ. യിലും

December 13th, 2010

ravunni-ksc-drama-fest-epathram

അബുദാബി : കേരള സംഗീത നാടക അക്കാദമി യുടെ വിദൂര ആസ്ഥാന കേന്ദ്രമായി അബുദാബി കേരള സോഷ്യല്‍  സെന്‍ററിനെ തെരെഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അക്കാദമി സെക്രട്ടറി രാവുണ്ണി നിര്‍വ്വഹിച്ചു.
 
നാലു പതിറ്റാണ്ടായി അബുദാബി മലയാളികളുടെ കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തന ങ്ങളുടെ സിരാ കേന്ദ്രമായി നില നില്‍ക്കുന്ന  കേരളാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ നാടക പ്രവര്‍ത്തന ങ്ങള്‍ പ്രോല്‍സാഹിപ്പി ക്കുന്നതിനു ചെയ്തിട്ടുള്ള   സേവന ങ്ങളെ കൂടി വിലയിരുത്തി യതിന് ശേഷമാണ് അക്കാദമി ഇത്തരമൊരു നിര്‍ണ്ണായക തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് പ്രഖ്യാപന ത്തിനു ശേഷം നടത്തിയ പ്രസംഗ ത്തില്‍ രാവുണ്ണി വ്യക്തമാക്കി.

ബഹ്‌റൈന്‍ കേരളീയ സമാജ ത്തിലും സൗദി കേളി യിലുമാണ് ഇന്ത്യയ്ക്കു പുറത്തുള്ള സംഗീത നാടക അക്കാദമി യുടെ ആദ്യ കേന്ദ്രങ്ങള്‍.  ഇപ്പോള്‍ അബുദാബി യില്‍ കെ. എസ്. സി.യും. ഈ മൂന്ന് സെന്‍ററു കളുടെയും പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ പഠിച്ച് അടുത്ത വര്‍ഷം മാത്രമേ വിപുലീകരണം ഉണ്ടാവൂ എന്നും അദ്ദേഹം അറിയിച്ചു. കേരള സംഗീത അക്കാദമി യുടെ യു. എ. ഇ. യിലെ ആസ്ഥാന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം അക്കാദമി ചെയര്‍മാന്‍ മുകേഷ് ഉദ്ഘാടനം ചെയ്തു.  കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി മുരളി അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാധാരണക്കാരനില്‍ നിന്നും അകന്നു പോയതാണ് നാടകത്തിന് വിനയായത് : മുകേഷ്

December 13th, 2010

mukesh-drama-fest-opening-epathram

അബുദാബി : ‘സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും ചിന്ത യ്ക്കു വിട്ടു കൊടുക്കു ന്നതുമായ നാടകങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങി യതോടെ സാധാരണക്കാര്‍ നാടക ങ്ങളില്‍നിന്ന് അകന്നു. അതോടെ  നാടക സംസ്‌കാരത്തിന് അപചയങ്ങള്‍ നേരിടാന്‍ തുടങ്ങി’.   കെ. എസ്.സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്,  കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നാടകോല്‍സവം ഉദ്ഘാടനം  ചെയ്തു സംസാരിക്കുക യായിരുന്നു.
 
 
പ്രതിഭാധനരായ നിരവധി കലാകാര ന്മാരുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും അവരുമായി കൂടുതല്‍ സംവദിക്കാനും കുട്ടിക്കാലം മുതല്‍ അവസരം ലഭിച്ച താന്‍, ഒരു നാടക – സിനിമാ നടന്‍ ആയതിനേക്കാളും  ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്, മലയാള നാടക വേദിയിലെ നിരവധി പ്രതിഭ കളുടെ സ്‌നേഹ ലാളനകള്‍ ഏറ്റു വാങ്ങി വളരാന്‍ കഴിഞ്ഞതാണ്. 

ksc-drama-fest-opening-epathram

നാടകോത്സവം : സദസ്സ്

നാടക വുമായുള്ള തന്‍റെ ആത്മബന്ധത്തെ ക്കുറിച്ചു സംസാരിച്ച മുകേഷ്,  രസകരമായ  നാടക അനുഭവ ങ്ങളും പറഞ്ഞു. തിരുവനന്ത പുരത്ത് നാടക മത്സര ത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കേ ഡോക്ടറായി വേഷമിട്ട തന്‍റെ ഡയലോഗ് വന്നപ്പോഴേക്കും തൊട്ടടുത്ത ഫാക്ടറിയില്‍ നിന്നും സൈറണ്‍ മുഴങ്ങി ത്തുടങ്ങി. സൈറനെ തോല്‍പ്പിച്ച് ഡയലോഗ് പറയാനായി പിന്നത്തെ ശ്രമം. എന്നാല്‍, എല്ലാ ശ്രമങ്ങളെയും അതിജീവിച്ച്  സൈറണ്‍  തന്നെ വിജയിച്ചു.  സൈറണ്‍ തീരുമ്പോഴേക്കും തന്‍റെ ഡയലോഗും തീര്‍ന്നു. അവിടെ നാടകം വീണു.

വിധി കര്‍ത്താവായി വന്ന നരേന്ദ്ര പ്രസാദ് നാടകത്തിനു ശേഷം പറഞ്ഞു, ഈ നാടക ത്തില്‍ ഡോക്ടറായി അഭിനയിച്ചിരുന്ന നടന്‍,  സൈറണ്‍ കഴിയുന്നതു വരെ ഡയലോഗ് പറയാതെ കാത്തിരിക്കുകയും പിന്നീട് തുടരുകയും ചെയ്തിരുന്നു എങ്കില്‍ നാടകം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നു. അത് ക്ഷമിക്കാനും മനസ്സിലാ ക്കാനുമുള്ള വിവേകം കാണികള്‍ക്കുണ്ട്.

ഒരു നടനാവാന്‍ രംഗബോധം നിര്‍ബ്ബന്ധമാണ് എന്ന് തന്നെ പഠിപ്പിച്ചത് നരേന്ദ്ര പ്രസാദാണ്. കലാ  ജീവിത ത്തില്‍ എന്തെങ്കിലും ആയി തീരാന്‍ കഴിഞ്ഞത് അന്നത്തെ നാടക പരിചയങ്ങളും അനുഭവ ങ്ങളുമാണ്. എവിടെ എങ്കിലും പഠിച്ച തിയറിയല്ല, ഓരോ വേദി കളിലെയും  അനുഭവ ങ്ങളാണ് തന്‍റെ അഭിനയ ത്തിന്‍റെ അടിത്തറ എന്നും മുകേഷ് പറഞ്ഞു.

സിനിമ യില്‍ സജീവമായ പ്പോഴും നാടക ത്തോടുള്ള അഭിനിവേശം നില നിന്നതു കാരണമാണ് അതേ ചിന്താഗതി യുള്ള നടന്‍ മോഹന്‍ലാലു മായി ചേര്‍ന്ന് ഒരു ട്രൂപ്പ് ഉണ്ടാക്കി ‘ഛായാമുഖി’ എന്ന നാടകം അവതരിപ്പിച്ചത്.  ഇതു ചെയ്യുമ്പോള്‍ ആദ്യം തീരുമാനിച്ചത് ഒരു സംഭാഷണം പോലും സാധാരണ ക്കാരനുമായി സംവദിക്കാത്തത് ആകരുത് എന്നാണ് എന്നും മുകേഷ് സൂചിപ്പിച്ചു.

ഈ മാസം 22  മുതല്‍ തൃശ്ശൂരില്‍ ആരംഭിക്കുന്ന, ലോക രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര നാടകോത്സവ ത്തിലേക്ക് ഗള്‍ഫ് മലയാളി കളെ ക്ഷണിച്ചു കൊണ്ടാണ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
 
കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി ടി. കെ. ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് കെ. ബി.  മുരളി അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാവുണ്ണി, വിധി കര്‍ത്താക്കളായി നാട്ടില്‍ നിന്നെത്തിയ നാടക പ്രവര്‍ത്ത കരായ ജയപ്രകാശ് കുളൂര്‍, വിജയന്‍ കാരന്തൂര്‍ എന്നിവരെ കൂടാതെ  ഡോ. ഷംസീര്‍ (എം. ഡി. ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍), മനോജ് പുഷ്‌കര്‍ ( പ്രസിഡന്‍റ്. മലയാളി സമാജം), പി. ബാവഹാജി ( പ്രസിഡന്‍റ്. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റ്ര്‍), പ്രീതാ വസന്ത് (കെ. എസ്. സി.വനിതാ വിഭാഗം കണ്‍വീനര്‍) റഹീം കൊട്ടുകാട് (ശക്തി തിയ്യറ്റേഴ്‌സ്), പ്രേം ലാല്‍ (യുവ കലാ സാഹിതി) , അമര്‍ സിംഗ് വലപ്പാട്( കല അബൂദബി),  ജോണ്‍സാമുവല്‍ (മെട്രോ കോണ്‍ട്രാക്ടിംഗ്) എന്നിവരും പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരം സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി റജീദ് നന്ദിയും പറഞ്ഞു.

drama-waiting for godot'-in-ksc-epathram

'ഗോദോയെ കാത്ത്' എന്ന നാടകത്തിലെ ഒരു രംഗം. (ഫോട്ടോ:അജയന്‍)

തുടര്‍ന്ന്‍, സതീഷ് മുല്ലക്കല്‍  സംവിധാനം ചെയ്ത  സാമുവല്‍ ബെക്കറ്റിന്‍റെ  ‘ഗോദോയെ കാത്ത്’ എന്ന നാടകം അവതരിപ്പിച്ചു.

ചിത്രങ്ങള്‍: സഫറുള്ള പാലപ്പെട്ടി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാന്തര മാധ്യമ സാധ്യത അവഗണിക്കാന്‍ ആവില്ല
Next »Next Page » കേരള സംഗീത നാടക അക്കാദമി യുടെ ആസ്ഥാന കേന്ദ്രം ഇനി യു. എ. ഇ. യിലും »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine