ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ

March 19th, 2025

ek-nayanar-memorial-ramadan-foot-ball-season-4-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിച്ച നാലാമത് ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ മത്സര ങ്ങളിൽ സീനിയർ വിഭാഗത്തിൽ ശക്തി ഷാബിയ മേഖല ജേതാക്കളായി. സനയ്യ, ഖാലിദിയ മേഖലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ നടന്ന മത്സരങ്ങളിൽ നാദിസിയ മേഖല വിജയികളായി. സനയ്യ മേഖല രണ്ടാം സ്ഥാനം നേടി.

മുഖ്യ അതിഥികളായി എത്തിച്ചേർന്ന ഇന്ത്യൻ ഫുട് ബോൾ താരം സി. കെ. വിനീത്, ഡി. വൈ. എഫ്. ഐ. സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് എന്നിവർ ചേർന്ന് ടൂർണ്ണ മെന്റ് ഉദ്ഘാടനം ചെയ്തു.

ശക്തി ആക്ടിംഗ് പ്രസിഡണ്ട് അസീസ് ആനക്കര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. ടൂർണ്ണ മെന്റ് കോഡിനേറ്റർ ഷെറിൻ വിജയൻ നിയമാവലി വിശദീകരിച്ചു. സ്പോർട്സ് സെക്രട്ടറി ഉബൈദ് കൊച്ചനൂർ, പ്രായോജക പ്രതിനിധികൾ, ശക്തി മാനേജിംഗ് കമ്മിറ്റി-കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ശക്തി കുടുംബാംഗങ്ങൾ സംബന്ധിച്ചു.

മുതിർന്നവർക്കും (10 സീനിയർ) കുട്ടികൾക്കും (5 ജൂനിയർ) പ്രത്യേകം നടത്തിയ ഫുട് ബോൾ മത്സരങ്ങളിൽ യു. എ. ഇ. യിലെ 200 കളിക്കാർ പങ്കാളികളായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു

March 11th, 2025

logo-sharjah-jwala-kala-samskarika-vedhi-ePathram

അജ്മാൻ : ജ്വാല കലാ സാംസ്കാരിക വേദി, ജ്വാല ഉത്സവ് 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ജ്വാല വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ കൺവീനർ മാധവൻ, പബ്ലിസിറ്റി കൺവീനർ അരവിന്ദൻ, ഗംഗാധരൻ എന്നിവരാണ്   ജ്വാല ഉത്സവ് 2025 ബ്രോഷർ പുറത്തിറക്കിയത്.

2025 മെയ് 10 ന് അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ജ്വാല ഉത്സവ് എന്ന പരിപാടിയിൽ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യ എന്നിവയാണ് മുഖ്യ ആകർഷണം. കൂടാതെ ട്രിബ്യൂട്ട് ടു ലെജന്റ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ നൃത്ത-ഗാനാര്‍ച്ചന, കഥകളി, നാടകം, വിവിധ നൃത്ത നൃത്യങ്ങളും അരങ്ങിലെത്തും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി

March 5th, 2025

ksc-balavedhi-changathikkoottam-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്റർ ബാല വേദി യും ശക്തി ബാല സംഘവും മലയാളം മിഷനും ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുറീക്ക ബാല വേദിയും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് മീരാ ഭായ് ടീച്ചറും ബാല സാഹിത്യകാരന്‍ ഇ. ജിനന്‍ മാസ്റ്ററും ചങ്ങാതിക്കൂട്ടത്തിന് നേതൃത്വം നല്‍കി.

friends-kssp-shakthi-ksc-balavedhi-changathi-koottam-2025-ePathram

നിരവധി കണ്ടു പിടുത്തങ്ങളിലൂടെ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇടം നേടിയ തോമസ് എഡിസന്റെ കഥ പറഞ്ഞു കുട്ടികളില്‍ അന്വേഷണ ത്വരയും നിരീക്ഷണ പാടവും പരീക്ഷണ സ്വഭാവവും വളര്‍ത്തി ശാസ്ത്ര ബോധമുള്ള തലമുറയെ വളര്‍ത്തി ക്കൊണ്ടു വരേണ്ടതിൻറെ ആവശ്യം അവര്‍ വ്യക്തമാക്കി.

കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് ശങ്കര്‍, മനസ്വിനി, നൗര്‍ബീസ് നൗഷാദ്, സായ് മാധവ്, നവമി കൃഷ്ണ, ബിജിത് കുമാര്‍, പ്രീത നാരായണന്‍, സ്മിത തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ

February 21st, 2025

friends-of-kssp-uae-committee-20-th-annual-meeting-on-2025-feb-23-ePathram
അജ്‌മാൻ : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു. എ. ഇ. വാർഷിക സമ്മേളനം 2025 ഫെബ്രുവരി 23 ഞായറാഴ്ച അജ്മാനിലെ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളിൽ വെച്ച് നടക്കും എന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

രാവിലെ പത്ത് മണിക്ക് തുടക്കമാവുന്ന സമ്മേളനം, പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി. കെ. മീരാ ഭായ് ടീച്ചർ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടനാ പ്രസിഡണ്ട് അജയ് ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.

പ്രവാസികൾക്കിടയിൽ വിശേഷിച്ചും കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തി ചിന്തയും മാനവികതയും ഊട്ടി യുറപ്പിക്കുവാൻ ഉതകുന്ന നിരവധി പരിപാടികൾ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു വരുന്നു.

വിവരങ്ങൾക്ക് : 052 977 1585, 050 309 7209

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ

February 19th, 2025

abudhabi-malayalee-samajam-indo-arab-cultural-fest-2025-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ ഫെബ്രുവരി 21, 22, 23 (വെള്ളി, ശനി, ഞായർ) എന്നീ മൂന്നു ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല്‍ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂ വിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി യില്‍ സർക്കാർ പ്രതി നിധികള്‍, ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകരും സംബന്ധിക്കും. വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ആദരിക്കും.

press-meet-malayalee-samajam-indo-arab-cultural-fest-22025-ePathram

പ്രവാസി മലയാളി സമൂഹത്തിലെ ഏറ്റവും വലിയ വിനോദ മേളയായ അബുദാബി മലയാളി സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റവെലിൽ ഇന്ത്യ യുടെയും അറബ് നാടുകളുകളുടെയും സാംസ്‌കാരിക പൈതൃകവും കലാ രൂപങ്ങളും രുചി ഭേദങ്ങളും സമന്വയിപ്പിച്ച് വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ തട്ടു കടകളും നാടന്‍ ഭക്ഷണ സ്റ്റാളുകളും ആര്‍ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റി വെലിനെ കൂടുതൽ ആകർഷകമാക്കും.

പരിപാടിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ വിജയിക്ക് 20 പവൻ സ്വർണ്ണം സമ്മാനിക്കും. വില പിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും നൽകും.

സിനിമാ താരം മാളവിക മേനോന്‍, പിണണി ഗായക രായ സയനോര ഫിലിപ്പ്, പ്രസീത ചാലക്കുടി, ശിഖ പ്രഭാകരന്‍, ടെലിവിഷൻ താരങ്ങളായ മിയക്കുട്ടി, ലക്ഷ്മി ജയന്‍, മസ്‌ന, ലിപിന്‍ സ്‌കറിയ, മനോജ്, ഫൈസല്‍ റാസി തുടങ്ങിയവർ ഭാഗമാവുന്ന കലാ സംഗീത നൃത്ത പരിപാടികൾ ആഘോഷ രാവു കൾക്കു നിറം പകരും.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ, പ്രായോജക പ്രതിനിധികളായ അസീം ഉമ്മർ (ലുലു എക്സ് ചേഞ്ച്), സയിദ് ഫൈസാൻ അഹമ്മദ്, നിവിൻ, ഷിഹാബ് (എൽ. എൽ. എച്ച് & ലൈഫ് കെയർ), സിബി കടവിൽ (അൽ സാബി) മറ്റു സമാജം ഭാരവാഹികളായ ടി. എം. നിസാർ, യാസിർ അറാഫത്ത്, ഷാജഹാൻ ഹൈദർ അലി, ജാസിർ, സുരേഷ് പയ്യന്നൂർ, ഗോപകുമാർ, ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

4 of 1263451020»|

« Previous Page« Previous « പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
Next »Next Page » കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ »



  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine