ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം

February 1st, 2015

color-splash-2015-llh-hospital-ePathram
അബുദാബി : സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി മുസ്സഫ എല്‍. എല്‍. എച്ച്. ആശുപത്രി സംഘടിപ്പിക്കുന്ന ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം ‘സ്പ്ലാഷ് 2015’ എന്ന പേരില്‍ ഫെബ്രുവരി 28ന് മുസ്സഫയിലെ എല്‍. എല്‍. എച്ച്. ആശുപത്രി യില്‍ വെച്ചു നടത്തും.

ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ യുള്ള കുട്ടികള്‍ക്കായി ജൂനിയര്‍ വിഭാഗത്തിലും ആറ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി മിഡില്‍ വിഭാഗത്തിലും പത്ത് മുതല്‍ പന്ത്രണ്ടു വരെ യുള്ള കുട്ടികള്‍ക്കായി സീനിയര്‍ വിഭാഗത്തിലും മത്സരം നടക്കും.

ജൂനിയര്‍ വിഭാഗ ത്തിന് ഹെല്‍ത്ത് ഹാബിറ്റ്സ്, മിഡില്‍ വിഭാഗത്തിന് ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍, സീനിയര്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് അവേര്‍നെസ് (ക്യാംപെയിന്‍ പോസ്റ്റര്‍) എന്നിങ്ങനെ യാണ് വിഷയം നല്‍കി യിരിക്കുന്നത്. വിജയി കള്‍ക്ക് യഥാക്രമം 5,000, 7,000, 10,000 ദിര്‍ഹം വീതം സ്കോളര്‍ഷിപ്പു നല്‍കും.

ചിത്രം വരയ്ക്കുന്ന വെളുത്ത ഡ്രോയിംഗ് ഷീറ്റില്‍ പങ്കെടുക്കുന്ന കുട്ടിയുടെ പേര്, വയസ്സ്, ക്ളാസ്, പഠിക്കുന്ന സ്കൂള്‍, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തണം.

തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും പ്രധാന അധ്യാപകന്റെ സാക്ഷ്യ പത്രവും സഹിതം പെയിന്റിങ്ങുകള്‍ ഫെബ്രുവരി 20 നകം ഡിപ്പാര്‍ട്മെന്റ് ഒാഫ് പീഡിയാട്രിക്സ്, മുസഫ എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍, പി. ഒ. ബോക്സ്: 92313, മുസഫ, അബുദാബി, യു. എ. ഇ. എന്ന പോസ്റ്റല്‍ വിലാസ ത്തില്‍ ലഭിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഫെബ്രുവരി 27ന് നടക്കുന്ന ഫൈനല്‍ മത്സര ത്തില്‍ പങ്കെടുപ്പിക്കും. ഫൈനലില്‍ എത്തുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. പൊതു ജനങ്ങള്‍ സെലക്ട്‌ ചെയ്യുന്ന ഏറ്റവും മികച്ച പെയിന്റിങ്ങിന് പ്രത്യേക സമ്മാനം നല്‍കും.

ഫെബ്രുവരി 28ന് നടക്കുന്ന പരിപാടി യില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്:02 555 77 11 .

- pma

വായിക്കുക: , , ,

Comments Off on ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം

സമാജം സാഹിത്യ മല്‍സരങ്ങള്‍ ഫെബ്രുവരി ആദ്യ വാരം

January 25th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സാഹിത്യ മത്സര ങ്ങള്‍ ഫെബ്രുവരി 5, 6 തീയതി കളില്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും. 6 വയസ്സു മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി ഒരുക്കുന്ന മത്സര ങ്ങളില്‍ മെമ്മറി ടെസ്റ്റ്‌, മലയാളം – ഇംഗ്ലിഷ് പദ്യ പാരായണം, മലയാളം – ഇംഗ്ലിഷ് കഥ പറയല്‍, മലയാളം – ഇംഗ്ലിഷ് പ്രസംഗ മല്‍സര ങ്ങള്‍ എന്നിവ യുണ്ടാവും

പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ അടുത്ത മാസം നാലിനു മുന്‍പു പേര് റജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്കു പരമാവധി അഞ്ചു മല്‍സര ങ്ങളില്‍ പങ്കെടുക്കാം. പ്രസംഗ മല്‍സര ത്തിന്റെ വിഷയം അഞ്ചു മിനിറ്റു മുന്‍പും ഉപന്യാസം, കവിത, കഥാ രചനാ മല്‍സര വിഷയം ഒരു മണിക്കൂറു മുന്‍പും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600, 050 41 06 305 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

Comments Off on സമാജം സാഹിത്യ മല്‍സരങ്ങള്‍ ഫെബ്രുവരി ആദ്യ വാരം

കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

January 22nd, 2015

thottavadi-prasakthi-environmental-camp-ePathram
ദുബായ്: കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന കൃഷി പാഠ ങ്ങളുമായി കുണ്ടറ കള്‍ച്ചറല്‍ ആന്‍ഡ് എന്‍.ആര്‍. ഐ. വെല്‍െഫയര്‍ അസോസിയേഷനും പ്രസക്തിയും ചേര്‍ന്ന് ദുബായില്‍ ‘തൊട്ടാവാടി’ ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടികളാണ് പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.

കുട്ടികളുടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. ഷീജ ഇക്ബാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ഷേബ രഞ്ജന്റെ ഗാനാലാപന ത്തോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.

തുടര്‍ന്ന് കുട്ടി കള്‍ക്കായി ചിത്ര രചന ശില്പ ശാലനടന്നു. ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, ഡോ. നിഷ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.

‘നന്മയോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയ വുമായി സംഘടി പ്പിച്ച ക്യാമ്പില്‍ എഴുപ തോളം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളു കളില്‍ നിന്നു മെത്തിയ കുട്ടി കള്‍ക്ക് വിത്തു വിതയ്ക്കല്‍, ചെടി നടീല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തന ങ്ങളും കൃഷി ശാസ്ത്രം വിശദീ കരി ക്കുന്ന ക്ലാസ്സും പൂമ്പാറ്റ നിര്‍മാണവും അക്ഷര മരവു മെല്ലാം നവ്യാനുഭവ മായി.

കുട്ടികളുടെ ക്യാമ്പ് ‘നെല്ലി’ എന്ന പേരില്‍ പത്രവും തയ്യാറാക്കി. റൂഷ് മെഹര്‍, ജാസിര്‍ ഇരമംഗലം, റഷീദ് അയിരൂര്‍, നജി ചന്ദ്രന്‍, മുഹമ്മദ് അസ്ലാം, വേണു ഗോപാല്‍ മാധവ് തുടങ്ങിയവർ നേതൃത്വം നല്‍കി. സമാപന സമ്മേളനം കെ. സി. എ. പ്രസിഡന്റ് ജുബില്‍ ജിയോ മാത്യൂസ് ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ. സി. എ. ജനറല്‍സെക്രട്ടറി ജിബു ഐ. ജോണ്‍, പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റു കളും ചെടി കളും ജോണ്‍ പി. ചാണ്ടി, രേഷ്മ സൈനുലബ്ദീന്‍, ഷിബീജ ഇക്ബാല്‍, വിജി ജുബില്‍, ബാബു തോമസ്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ വിതരണം ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

ഗോപിക ദിനേഷ് കലാതിലകം

January 18th, 2015

samajam-kala-thilakam-2012-gopika-dinesh-ePathram


അബുദാബി : മലയാളി സമാജം ശ്രീദേവി മെമ്മോറിയല്‍ യു. എ. ഇ. ഓപ്പണ്‍ യുവജനോല്‍സവ ത്തിന് തിരശ്ശീല വീണു. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഗോപിക ദിനേഷ് കലാതിലകം ആയി തെരഞ്ഞെടുക്കപ്പെട്ടു.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സര ങ്ങള്‍ സംഘടിപ്പിച്ചത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളി ലാണ് കൂടുതല്‍ മത്സരാര്‍ ത്ഥികള്‍ മാറ്റുരച്ചത്.

നൃത്ത ഇന ങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങള്‍ക്ക് ഒന്നില്‍ അധികം കുട്ടികള്‍ അര്‍ഹത നേടി. നൃത്ത വിഭാഗങ്ങള്‍ കൂടാതെ ശാസ്ത്രീയ സംഗീതം, ലളിത ഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, സിനിമാ കരോക്കെ ഗാനം, നാടന്‍ പാട്ട്, മോണോ ആക്ട് എന്നീ ഇന ങ്ങളിലും മത്സര ങ്ങള്‍ നടന്നു.

12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ഭരത നാട്യ ത്തില്‍ വൃന്ദ മോഹനും ഗോപിക ദിനേശും ഒന്നാം സ്ഥാനവും ദേവിക ജെ. നായരും നേഹ കൃഷ്ണയും രണ്ടാംസ്ഥാനവും സൂര്യ ഗായത്രിയും നേഹ ജീവനും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കലാ മണ്ഡലം വനജാ രാജന്‍, കവിതാ പ്രദീപ്, അഞ്ജു മേനോന്‍, സുബിജ രാകേന്ദു, കരിവെള്ളൂര്‍ രാജന്‍, വിനോദ് മണിയറ, പ്രദീപ്, റസാഖ്, മുക്കം സാജിത, അനില്‍ കുമാര്‍ എന്നിവരാണ് വിധി കര്‍ത്താക്കള്‍.

- pma

വായിക്കുക: , , , , ,

Comments Off on ഗോപിക ദിനേഷ് കലാതിലകം

സയന്‍സ് ഇന്ത്യാ ഫോറം ഗാല അബുദാബിയില്‍

January 15th, 2015

അബുദാബി : വിദ്യാഭ്യാസ രംഗത്തെ ഉന്നമന ത്തിനായി പ്രവര്‍ത്തി ക്കുന്ന സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. യിലെ ശാസ്ത്ര പ്രതിഭ കളെ ആദരിക്കുന്ന തിനായി സംഘടി പ്പിക്കുന്ന ‘സയന്‍സ് ഇന്ത്യാ ഫോറം ഗാല’ അബുദാബി ആംഡ് ഫോഴ്‌സസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ ജനുവരി 16 വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ നടക്കും.

യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസി യുടെയും വിജ്ഞാന്‍ ഭാരതി യുടെയും ഐ. എസ്. ആര്‍. ഒ. യുടെയും സഹകരണ ത്തോടെ സംഘ ടിപ്പി ക്കുന്ന ചടങ്ങില്‍ ‘സയന്‍സ് ഇന്ത്യാ ഫോറം ഗാല’യില്‍12 ശാസ്ത്ര പ്രതിഭ കളെയും ശാസ്ത്ര പ്രതിഭാ മത്സര ത്തി ലെ എ പ്ലസ് നേടിയ വരില്‍ മികച്ച മാര്‍ക്ക് നേടിയ 55 പേരെ യും ആദരിക്കും.

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ. എസ്. ചൗധരി മുഖ്യ അതിഥി യായി ആയിരിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എന്‍. എം. സി. ഗ്രൂപ്പ് ചെയര്‍ മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എം. രാധാ കൃഷ്ണ പിള്ള, ദുബായ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഈസ ബസ്താകി, വിജ്ഞാന്‍ ഭാരതി യുടെ ദേശീയ സംഘാടക സെക്രട്ടറി ജയന്ത് സഹസ്ര ബുദ്ധെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

യു. എ. ഇ. യിലെ 60 ഓളം സ്‌കൂളു കളില്‍ നിന്നുള്ള 23,000 കുട്ടി കളില്‍ നിന്നു മാണ് 12 ശാസ്ത്ര പ്രതിഭ കളെ തിരഞ്ഞെടു ത്തി ട്ടുള്ളത്. ഇന്ത്യയില്‍ നടക്കുന്ന കുട്ടി കളുടെ ദേശീയ ശാസ്ത്ര സമ്മേളന ത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി കളെയും ചടങ്ങില്‍ അനു മോദി ക്കും. പുരസ്‌കാര ദാന ചടങ്ങിനു ശേഷം ഡോ. രാധാ കൃഷ്ണ പിള്ള യുടെ ‘ബയോ ടെക്‌നോളജി യില്‍ ഇന്ത്യയുടെ സംഭാവനകള്‍’ എന്ന വിഷ യ ത്തിലുള്ള അവതരണം നടക്കും.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി. എം. നന്ദകുമാര്‍, മഹേഷ് നായര്‍, വൈസ് പ്രസിഡന്റ് രാജീവ് നായര്‍, ട്രഷറര്‍ രാമചന്ദ്രന്‍ കൊല്ലത്ത്, മോഹനന്‍ പിള്ള, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി അസ്ഹറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on സയന്‍സ് ഇന്ത്യാ ഫോറം ഗാല അബുദാബിയില്‍


« Previous Page« Previous « പി. ശ്രീരാമകൃഷ്ണന് സ്വീകരണം
Next »Next Page » സമാജം യുവജനോത്സവം : അരങ്ങുണര്‍ന്നു »



  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine