ഷാര്‍ജ : പാം പുസ്തക പ്പുര വാര്‍ഷികത്തോട് അനുബന്ധിച്ച് യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി മലയാള ഭാഷാ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കഥാ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ സ്കൂളു കളില്‍ നിന്ന് 70 കുട്ടികള്‍ പങ്കെടുത്തു.
‘നഷ്ടമാകുന്ന സൌഹൃദങ്ങള്‍’ എന്ന വിഷയ ത്തില്‍ ആയിരുന്നു കുട്ടികള്‍ തങ്ങളുടെ ഭാവനാ ലോകത്തേയ്ക്ക് അക്ഷര ങ്ങള്‍ കൊണ്ട് മിഴിതുറന്നത്.
മുതിര്‍ന്നവരുടെ എഴുത്ത് കാണുവാന്‍ രക്ഷിതാക്കളുടെ കൂടെ എത്തിയ കുരുന്നുകള്‍ കൂടി മലയാളം എഴുതുവനായി മുന്നോട്ട് വന്നു. ചിലര്‍ അക്ഷര മാലകളും ചിത്ര ങ്ങളും വരച്ച് പെട്ടെന്ന് എഴുത്ത് പൂര്‍ത്തി യാക്കി എങ്കിലും മുതിര്‍ന്ന കുട്ടികള്‍ പലരും കഥ യുടെ ലോകത്ത് മുഴുകി ച്ചേര്‍ന്നു.
മലയാളം എഴുതാന്‍ പഠിക്കാത്ത കുട്ടികള്‍ മലയാള ഭാഷ യില്‍ കഥ പറഞ്ഞു കൊടുക്കുകയും എഴുത്തുകാര്‍ എഴുതി എടുക്കു കയും ചെയ്തത് ശ്രദ്ധേയമായി.
സലീം അയ്യനത്ത് അധ്യക്ഷത വഹിച്ച പരിപാടി ബാലചന്ദ്രന്‍ തെക്കന്മാര്‍ ഉദ്ഘാടനം ചെയ്തു. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അസ്മോ പുത്തന്‍ചിറ കവിത അവതരിപ്പിച്ചു.
വിജു സി. പരവൂര്‍, സുകുമാരന്‍ വെങ്ങാട്ട്, ശേഖര്‍, വിജു വി. നായര്‍, ബിനു തങ്കച്ചി, രമ്യ, എലിസബത്ത് ജിജു, സാദിഖ് കാവില്‍, ഷാജി ഹനീഫ്, ലത്തീഫ് മമ്മിയൂര്‍, സാജിതാ അബ്ദു റഹ്മാന്‍, ഷീബാ ഷിജു, രാജേഷ് ചിത്തിര, അഷര്‍ ഗാന്ധി, ദേവി നായര്‍, പുഷ്പ, അജിത് അനന്ത പുരി എന്നിവര്‍ സംബന്ധിച്ചു.