ദുബായ് : മലബാര്‍ കലാപ ചരിത്രത്തെ ക്കുറിച്ച് ദുബായ് കെ. എം. സി. സി. ക്കു വേണ്ടി മീഡിയാ വിഭാഗം നിര്‍മിച്ച ‘മലബാര്‍ കലാപം’ എന്ന ഡോക്യുമെന്‍ററിക്ക് ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യുക്കേഷ ണല്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഫിലിം ഫെസ്റ്റി വെല്‍ 2015-ല്‍ മികച്ച സൃഷ്ടി ക്കുള്ള ദേശീയ പുരസ്‌കാരം നേടി.
‘ഇന്ത്യന്‍ സ്വതന്ത്ര്യ സമര ത്തിന്റെ നാള്‍ വഴികള്‍’ എന്ന പേരില്‍ ചിത്രീ കരിക്കുന്ന ഡോക്യുമെന്‍ററി കളില്‍ രണ്ടാമത്തേ താണ് ‘മലബാര്‍ കലാപം’.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച ഏടു കള്‍ പുതു തലമുറയ്ക്ക് പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടു കൂടിയാണ് ദുബായ് കെ. എം. സി. സി. ഈ പരമ്പര യുമായി സഹ കരിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
‘മലബാര്‍ കലാപം’ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചത് സന്തോഷ് പി. ഡി. അക്കാദമിക് കാര്യങ്ങള്‍ നിര്‍വഹിച്ചത് കാലിക്കറ്റ് സര്‍വ കലാശാലാ സി. എച്ച്. ചെയര്‍. വിവരണം ഡോ. ഡൊമിനിക്ക് ജെ. കാട്ടൂര്‍, എഡിറ്റിംഗ് ഹരി രാജാക്കാട്, സംഗീതം സി. രാജീവ്, ഗ്രാഫിക് ബിനു കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു.
ഡല്‍ഹി യില്‍ നടന്ന ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റി വെലിന്റെ സമാപന ചടങ്ങില്‍ ഡോക്യുമെന്‍ററിക്ക് ലഭിച്ച പുരസ്‌കാരം സംവിധായകന്‍ സന്തോഷ് ഏറ്റു വാങ്ങി.