യുവജനോത്സവം കൊടിയിറങ്ങി

May 11th, 2015

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു സമാപന മായി.

യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൾക്കായി സംഘടി പ്പിച്ച യുവ ജനോൽസവ ത്തിൽ അഞ്ചു വേദി കളി ലായി നടന്ന മൽസര ങ്ങളിൽ മൂന്നൂറിലേറെ കുട്ടി കളാണ് മാറ്റുരച്ചത്.

നാട്ടില്‍ നിന്നും എത്തിയ പ്രമുഖ കലാ കാരന്മാര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സൂര്യ മഹാദേവൻ പിള്ള ഐ. എസ്. സി. പ്രതിഭ യായും ശ്രിയ സാബു ഐ. എസ്. സി. തിലക് ആയും തെരഞ്ഞെടുക്കപ്പെട്ടു.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. സമാപന ചടങ്ങിൽ പ്രമുഖ കഥാ കൃത്ത്‌ സേതു മുഖ്യാതിഥി ആയിരുന്നു.

ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ, ജനറൽ സെക്രട്ടറി എം. എ. അബ്ദുൽ സലാം, യുവജനോൽസവം കോ-ഓർഡിനേറ്റർ കെ. അനിൽ കുമാർ എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. കമ്മിറ്റി ഭാര വാഹി കൾ വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , , , , ,

Comments Off on യുവജനോത്സവം കൊടിയിറങ്ങി

ഐ. എസ്. സി. യുവ ജനോൽസവ ത്തിന് തിരി തെളിഞ്ഞു

May 8th, 2015

sheikha-al-maskari-inaugurate-isc-youth-festival-2015-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു തുടക്ക മായി. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ശൈഖ അൽ മസ്കരി പരിപാടി കള്‍ ഉദ്ഘാടനം ചെയ്തു. ഐ. എസ്. സി. പ്രസിഡന്റ് രമേശ്പണിക്കർ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എം. എ. സലാം, എയര്‍ ഇന്ത്യാ മാനേജര്‍ നവീന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ യുവ ജനോത്സവ ത്തിന്റെ വിധി കര്‍ത്താ ക്കളായി എത്തിയ പ്രമുഖ കലാകാരന്മാരെ ആദരിച്ചു.

ഉത്ഘാടന ചടങ്ങിനെ തുടര്‍ന്ന് ഒഡിസി, നാടോടി നൃത്തം, സിനിമാ ഗാന മത്സരം എന്നിവ അരങ്ങേറി. ഐ. എസ്. സി. യുടെ അഞ്ച് വേദി കളില്‍ 18 ഇന ങ്ങളിലായി നടക്കുന്ന മത്സര ങ്ങളില്‍ എല്ലാ എമിറേറ്റു കളില്‍ നിന്നുമായി മുന്നോറോളം കുട്ടി കള്‍ പങ്കെടുക്കും.

വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

മൽസര വിജയി കളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വരെ ഐ. എസ്. സി. പ്രതിഭ 2015, ഐ. എസ്. സി. തിലകം 2015 എന്നിങ്ങനെ കിരീടങ്ങള്‍ നല്‍കി അനുമോദിക്കും.

ശനിയാഴ്ച രാത്രി നടക്കുന്ന സമാപന സമ്മേളനത്തിൽ എല്ലാ മൽസര വിജയി കൾക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്. സി. യുവ ജനോൽസവ ത്തിന് തിരി തെളിഞ്ഞു

ഭാരവാഹികളെ തെരഞ്ഞെടുത്തു

May 5th, 2015

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം വനിതാ കമ്മിറ്റിക്ക് പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു. സമാജം പ്രസിഡന്റ് യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ചു. 25 പേര്‍ അടങ്ങുന്ന വനിതാ വിഭാഗ ത്തി ന്റെ കണ്‍വീനര്‍ ലിജി ജോബീസ്. കോ-ഓര്‍ഡിനേറ്റര്‍ മാര്‍ നൗഷി ഫസല്‍, അപര്‍ണാ സന്തോഷ്, യമുനാ ജയലാല്‍ എന്നിവ രാണ്.

ഈ പ്രവര്‍ത്തന വര്‍ഷ ത്തേക്കുള്ള ബാല വേദി അംഗ ങ്ങളെയും തെരഞ്ഞെടുത്തു. ഫാരിസ് ഉമ്മര്‍ (പ്രസിഡന്റ്), മീനാക്ഷി ജയകുമാര്‍ (സെക്രട്ടറി) എന്നിവരാണ് സമാജം ബാലവേദിയെ നയിക്കുക. യോഗ ത്തില്‍ മലയാളി സമാജം സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും ചീഫ് കോ-ഓര്‍ഡിനേര്‍ അന്‍സാര്‍ കായംകുളം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ഭാരവാഹികളെ തെരഞ്ഞെടുത്തു

ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവെല്‍ മെയ് ഏഴ് മുതല്‍

April 27th, 2015

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെല്‍ മേയ് ഏഴ് മുതല്‍ ഒമ്പത് വരെ നടക്കും എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഐ. എസ്. സി. യുടെ അഞ്ച് വേദി കളില്‍ 21 ഇന ങ്ങളിലായി നടക്കുന്ന മത്സര ങ്ങളില്‍ എല്ലാ എമിറേറ്റു കളില്‍ നിന്നു മായി അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുക്കും.

യൂത്ത് ഫെസ്റ്റിവെലിന്റെ അപേക്ഷാ ഫോറം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വെബ്‌ സൈറ്റിലും അബുദാബി യിലെ എല്ലാ അംഗീകൃത സംഘടന കളിലും ലഭ്യമാണ് എന്നും മേയ് അഞ്ചി ന് മുന്‍പായി അപേക്ഷ കള്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സമര്‍പ്പി ക്കണം എന്നും ഭാരവാഹികള്‍ അറിയിച്ചു.

വയസ്സിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. കൂടുതല്‍ മത്സര ങ്ങളില്‍ വിജയി കള്‍ ആവുന്ന കലാകാരന്മാരെയും കലാകാരി കളെയും ഐ. എസ്. സി. പ്രതിഭ 2015, ഐ. എസ്. സി. തിലകം 2015 എന്നിങ്ങനെ കിരീട ങ്ങള്‍ നല്‍കി അനുമോദിക്കും. പ്രമുഖരായ കലാ കാരന്മാര്‍ വിധി കര്‍ത്താ ക്കള്‍ ആയിരിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഐ. എസ്. സി. ജനറല്‍ സെക്രട്ടറി എം. എ. സലാം, സാഹിത്യ വിഭാഗം സെക്രട്ടറി ഗോഡ്‌ഫ്രേ ആന്റണി, എന്‍. പി. അബ്ദുള്‍ നാസര്‍, അനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവെല്‍ മെയ് ഏഴ് മുതല്‍

സിവില്‍ സര്‍വീസ് പരിശീലനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍

April 22nd, 2015

civil-service-exam-coaching-in-islamic-center-press-meet-ePathram
അബുദാബി : ഐ. എ. എസ്., ഐ. എഫ്. എസ്., ഐ. പി. എസ്. തുടങ്ങിയ ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കേന്ദ്രം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്നു. ആറാം ക്ലാസ്സ് മുതല്‍ 12 വരെ ക്ലാസ്സു കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ ക്കായി വെള്ളി, ശനി ദിവസ ങ്ങളില്‍ പരിശീലനം നല്‍കും.

ജൂണില്‍ ആരംഭി ക്കുന്ന പരിശീലന ത്തിനു വിദ്യാര്‍ത്ഥി കളെ തെരഞ്ഞെടുക്കാന്‍ ഏപ്രില്‍ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പ്രത്യേക സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒന്‍പതു മണിക്ക് ഇസ്ലാമിക് സെന്ററില്‍ എത്തിച്ചേരണം.

ബിരുദ ധാരികള്‍ക്കും ബിരുദ പഠനം നടത്തുന്ന വര്‍ക്കും തിങ്കള്‍ മുതല്‍ വ്യാഴം വരെ സായാഹ്ന ക്ലാസ്സുകള്‍ ആയിരിക്കും.

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസിന്റെയും പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി യുടെയും ഇന്ത്യന്‍ ഇസ്ലാമിക് സെന്ററി ന്റെയും സംയുക്ത ആഭിമുഖ്യ ത്തി ലാണ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റഡീസി ന്റെയും പാലക്കാട് സിവില്‍ സര്‍വീസ് അക്കാദമി യുടെയും ഡയറക്ടര്‍ പി. രാമ ചന്ദ്ര മേനോന്‍, അജിത് മേനോന്‍, യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി കെ. വി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് യു. അബ്ദുല്ലാ ഫാറൂഖി, വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം,സാബിര്‍ മാട്ടൂല്‍, അഷ്റഫ് പൊന്നാനി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

വിശദ വിവരങ്ങള്‍ക്ക് : 050 810 12 88, 02 642 44 88, 02 631 33 31

- pma

വായിക്കുക: , , ,

Comments Off on സിവില്‍ സര്‍വീസ് പരിശീലനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍


« Previous Page« Previous « തുഹ്ഫത്തുല്‍ മുജാഹിദീന്‍ പ്രകാശനം അബുദാബിയില്‍
Next »Next Page » മെഹബൂബെ മില്ലത്ത് മാധ്യമശ്രീ പുരസ്‌ക്കാര സമര്‍പ്പണം വ്യാഴാഴ്ച »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine