അബുദാബി : തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്‌കൂള്‍ അടച്ചു പൂട്ടാന്‍ അബുദാബി എജുക്കേഷന്‍ കൗണ്‍സില്‍ ഉത്തരവിട്ടു. ഇതോടെ ആയിരത്തി നാനൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി.
നഗരത്തിലെ വില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇവിടെ നിന്നും മുസ്സഫ യിലെ സ്കൂള്‍ സോണി ലേക്ക് മാറ്റി സ്ഥാപിക്കണം എന്ന് അബൂദാബി എജുക്കേഷന്‍ കൗണ്‍സില്‍ (ADEC) രണ്ടു വര്‍ഷം മുമ്പു തന്നെ നഗര ത്തിലെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി യിരുന്നു.
ഇതിന്റെ അടിസ്ഥാന ത്തില്‍ പല സ്‌കൂളുകളും മുസഫയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. നഴ്സറി ക്ലാസ്സ് മുതല്‍ പ്ലസ്സ് ടു വരെയുള്ള ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂളില്‍ മാത്രം മലയാളികള്‍ അടക്കം 1400 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സ്കൂളിന് മുന്നില്‍ അടച്ചു പൂട്ടല്‍ നോട്ടിസും അഡെക് പതിച്ചിട്ടുണ്ട്. രക്ഷിതാ ക്കള്‍ക്കും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച മുന്നറിയിപ്പ് കിട്ടിയിരുന്നു.
ഇതോടെ എല്ലാവരും ആശങ്ക യിലാണ്. 2014 ഏപ്രില്‍ ഒന്നു വരെ മാത്രമേ സ്‌കൂളിന് അബുദാബി നഗര ത്തില്‍ പ്രവര്‍ത്തിക്കാന്‍ കൗണ്‍സി ലിന്റെ അനുമതി യുള്ളൂ. ഏപ്രില്‍ മാസ ത്തിനുള്ളില്‍ പുതിയ കെട്ടിടം തയ്യാറാവുമെന്നു പ്രതീക്ഷയുമില്ല. ഏപ്രില്‍ ആദ്യ വാരം തന്നെയാണ് അബുദാബി യില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. ഈ അവസ്ഥ യില്‍ 9, 11 ക്ലാസ്സുകാരുടെയും തുടര്‍ പഠനം അവതാളത്തിലാവും. അടുത്ത വര്‍ഷം പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും അബുദാബി യിലെ മറ്റു സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല.
ഏത് ക്ലാസ്സിലായാലും ഇപ്പോള്‍ത്തന്നെ അഡ്മിഷന്‍ ദുഷ്‌കരമാണ്. സ്കൂള്‍ പൂട്ടാന്‍ നോട്ടിസ് ലഭിച്ചതോടെ പ്രശ്ന പരിഹാര ത്തിനായി എജുക്കേഷന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷു മായി അടുത്ത ദിവസം തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തും എന്നും കുട്ടികളുടെ കാര്യ ത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ തങ്ങളും ഉത്കണ്ഠാ കുലരാണെന്നും ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂള്‍ മാനേജ്മെന്‍റ് പറയുന്നു.