ക്ലാസിക്‌ ഡേ 2013 ശ്രദ്ധേയമായി

June 17th, 2013

rehen-keeppuram-at-classic-day-2013-ePathram
അബുദാബി : ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ക്ലാസിക്‌ ഡേ 2013, കുരുന്നു പ്രതിഭകളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി.

ചലച്ചിത്ര രംഗത്തെ പ്രവാസി സാന്നിധ്യമായ നിരഞ്ജന വിജയന്‍, നിവേദിത വിജയന്‍ എന്നീ ബാല താരങ്ങള്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.

classic-day-2013-participants-ePathram

ക്ലാസ്സിക്‌ മ്യൂസിക്‌ അക്കാദമി യിലെ നൂറ്റി ഇരുപതോളം കുട്ടികള്‍ പങ്കെടുത്ത ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്‌, സിനി മാറ്റിക് തുടങ്ങിയ വര്‍ണ്ണാഭമായ നൃത്ത നൃത്യങ്ങളും ഉപകരണ സംഗീതം, വായ്പ്പാട്ട്, ഗാനമേള എന്നീ സംഗീത വിഭാഗ ങ്ങളിലെ കലാ പരിപാടി കളും അരങ്ങേറി.

അക്കാദമി യിലെ അദ്ധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. ക്ലാസിക്ക് ഡേ യുടെ അവതാരകനായ വിനോദ്, ശാഹിധനി വാസു, ഷര്‍മിലി നാഷ്, വേണി മോഹന്‍ദാസ്‌ എന്നിവര്‍ പരിപാടി കള്‍ നിയന്ത്രിച്ചു.

സംഘാടകരായ വാസു കുറുങ്ങോട്ട്, മോഹന്‍ദാസ്‌ ഗുരുവായൂര്‍, എസ്. എ. നാഷ് എന്നിവരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇസ്ലാമിക് സെന്റര്‍ ആദരിച്ചു

June 15th, 2013

അബുദാബി : ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും പത്ത്‌, പന്ത്രണ്ടു ക്ലാസ്സ്‌ പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ 165 വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ ആദരിച്ചു.

സി. ബി. എസ്. സി. പത്താം ക്ലാസ്സ്‌ – എസ്. എസ്. എല്‍. സി. പരീക്ഷ കളില്‍ മുഴുവന്‍ വിഷ യ ങ്ങളിലും A PLUS, A1 നേടിയ വരും സി. ബി. എസ്. സി – കേരളാ പ്ലസ്‌ ടു പരീക്ഷ കളില്‍ വിവിധ സ്ട്രീമുകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയ മോഡല്‍ സ്കൂള്‍, ഇന്ത്യന്‍ ഇസ്ലാമിക്‌ സ്കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷനല്‍ അക്കാദമി, അല്‍ നൂര്‍ സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളെ യുമാണ് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര്‍ ആദരിച്ചത്.

പ്രസിഡന്‍റ് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ്‌, എജുക്കേഷന്‍ സെക്രട്ടറി നസീര്‍ ബി. മാട്ടൂല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്കൂള്‍ ഗവേണിംഗ് ബോര്‍ഡ്‌ അഡ്വൈസര്‍ വി. കെ. മാത്യു, യൂനിവേഴ്സിറ്റി പ്രോഗ്രാം ഡയരക്ടര്‍ ശ്രീതി നായര്‍, വിവിധ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫുട്ബോള്‍ മല്‍സരത്തില്‍ രഹന്‍ കീപ്പുറം മികച്ച കളിക്കാരന്‍

June 15th, 2013

rehan-keeprum-winner-of-football-ePathram
അബുദാബി : അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമി, അബുദാബി യിലെ സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ മല്‍സര ത്തില്‍ സെന്റ്‌ ജോസഫ്‌ സ്കൂളും അവര്‍ ഓണ്‍ സ്കൂളും തമ്മില്‍ ഏറ്റുമുട്ടി. അല്‍ ജസീറ ക്ലബ്ബില്‍ നടന്ന വാശിയേറിയ കളി 3 -3 എന്ന സമനില യിലാണ് അവസാനിച്ചത്‌.

ethihad-sports-football-team-st-joseph-school-ePathram

ആദ്യ പകുതി യില്‍ 2 ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന സെന്റ്‌ ജോസഫ്‌ സ്കൂള്‍ ടീമിനെ രണ്ടാം പകുതിയില്‍ രണ്ടു പെനാല്‍ട്ടി കിക്കുകളിലൂടെ അവര്‍ ഓണ്‍ സ്കൂള്‍ ടീം സമ നിലയില്‍ തളച്ചു. മികച്ച കളിക്കാരനായി രഹന്‍ കീപ്പുറം തെരഞ്ഞെടുക്കപ്പെട്ടു. അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമി സി. ഇ. ഓ. കമറുദ്ധീന്‍, മെഡല്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉന്നത വിജയം നേടിയവരെ ഇസ്‌ലാമിക് സെന്റര്‍ ആദരിക്കും

June 10th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ‘സ്കോളേഴ്സ് ഈവനിംഗ് 2013’ ജൂണ്‍ 14 ന് വെള്ളിയാഴ്ച നടക്കും.

കേരള സി. ബി. എസ്. ഇ., പത്ത്, പന്ത്രണ്ട്ക്ലാസ് പരീക്ഷ കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥി കളെയാണ് ആദരിക്കുക.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ കീഴില്‍ അല്‍നൂര്‍ ഇന്ത്യന്‍സ്‌കൂള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രം, കേരള സര്‍ക്കാറിന്റെ പത്താംതരം തത്തുല്യാ പഠന കേന്ദ്രം, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി ചിന്ത കളുണര്‍ത്തി കുട്ടികളുടെ ക്യാമ്പ്

June 10th, 2013

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി യുടെ പ്രവര്‍ത്തനോദ്ഘാടനവും ഏക ദിന പരിസ്ഥിതി ക്യാമ്പിന്റെ ഉദ്ഘാടനവും ‘കൂട്’ എന്ന പരിസ്ഥിതി മാസികയുടെ യു. എ. ഇ. യിലെ പ്രചരണോ ദ്ഘാടനവും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു നിര്‍വഹിച്ചു.

സ്‌കിറ്റ്, കൊളാഷ്, പോസ്റ്റര്‍ നിര്‍മാണം, നാടന്‍ പാട്ട്, ചര്‍ച്ച, സംഘ ചിത്ര രചന തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ക്യാമ്പിനോട് അനുബന്ധിച്ച് കുട്ടികള്‍ തയ്യാറാക്കിയ ‘ഉറവ’ എന്ന പത്രം പ്രകാശനം ചെയ്തു. നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

കൂട് മാസികയെ ഫൈസല്‍ ബാവ പരിചയപ്പെടുത്തി. ബാലവേദി പ്രസിഡന്റ് അറഫ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് എം. സുനീര്‍, വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കലാ വിഭാഗം സെക്രട്ടറി രമേശ് രവി ക്യാമ്പിനെപ്പറ്റിയും കൊളാഷ് പോസ്റ്റര്‍ നിര്‍മാണത്തെ പ്പറ്റി ഒമര്‍ ഷരീഫും ക്ലാസ്സെടുത്തു. ഐശ്വര്യ ഗൗരി നാരായണന്‍ സ്വാഗതവും അഭിഷേക് ജോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇ-ഗേറ്റ് : റജിസ്ട്റേഷന്‍ ആരംഭിച്ചു
Next »Next Page » ഉന്നത വിജയം നേടിയവരെ ഇസ്‌ലാമിക് സെന്റര്‍ ആദരിക്കും »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine