(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
അജ്മാന് : അജ്മാന് കെ. എം. സി. സി. യില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ ചന്ദ്രിക അസോസിയേറ്റ് എഡിറ്റര്‍ സി. പി. സൈതലവി പ്രസംഗിക്കുന്നു.
(മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
അജ്മാന് : അജ്മാന് കെ. എം. സി. സി. യില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ ചന്ദ്രിക അസോസിയേറ്റ് എഡിറ്റര്‍ സി. പി. സൈതലവി പ്രസംഗിക്കുന്നു.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, ചരമം
ദുബായ് : ആശയങ്ങളുമായി സംവദിക്കാനുള്ള അവസരം കേരളത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കു കയാണെന്ന് ദുബായ് തൃശൂര്‍ ജില്ലാ കെ. എം. സി. സി. സര്‍ഗ ധാര സംഘടിപ്പിച്ച സൌഹൃദ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബഷീര്‍, എം. ടി. മുതലായ സാംസ്കാരിക നായകന്മാര് കേരളത്തില്‍ നിലനിര്‍ത്തിയ സാംസ്കാരിക മതേതര പാരമ്പര്യം നില നിര്‍ത്താന്‍ നമുക്ക് കഴിയണം. അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ കഴിയാതെ പോകുന്ന ജന്മം വ്യര്‍ത്ഥമാണെന്നും ഇത്തരം സാംസ്കാരിക കൂട്ടായ്മകള്‍ അടയാള പ്പെടുത്തലുക ളാണെന്നും അവര്‍ പറഞ്ഞു.
ചെയര്മാന് കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. സി.വി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവര്ത്തകന് മസ്ഹര്‍, അഡ്വ. ജയരാജ്, റീന സലിം, ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത്, ആഷ്റഫ് പിള്ളക്കാട്, ആഷ്റഫ് കൊടുങ്ങല്ലൂര്‍, എന്‍. കെ. ജലീല്‍, ഉമ്മര്‍ മണലാടി തുടങ്ങിയവര്‍ സംസാരിച്ചു. ബഷീര്‍ മാമ്പ്ര, അബ്ദുള്ളക്കുട്ടി ചേറ്റുവ എന്നിവര്‍ കവിതകള്‍ ആലപിച്ചു. ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട് സ്വാഗതവും, ജന. കണ്‍വീനര്‍ അഷ്റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., സംഘടന, സാംസ്കാരികം
കെ.എം.സി.സി തവനൂര്‍ മണ്ഡലം ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്ത്തകന് ഏര്‍പ്പെടുത്തിയ മുഹാജിര്‍ സാഹിബ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു.
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ് മദ് അല്‍ നൂര്‍ പോളി ക്ലിനിക് എം.ഡി ഡോ. പി. അഹ് മദില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ദുബായ് കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എം.ടി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം എളേറ്റില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.വി ഖാസിം ഉപഹാര സമര്‍പ്പണവും അലി ഹാജി പുറത്തൂര്‍ പ്രശംസാപത്ര വിതരണവും നടത്തി.
സഅദ് പുറക്കാട് മുഖ്യ പ്രഭാഷണം നടത്തി. വി.എം ബാവ, പുന്നക്കന്‍ മുഹമ്മദലി, എം.എസ് അലവി, ഇബ്രാഹിം വട്ടംകുളം, ശരീഫ്
-
വായിക്കുക: കെ.എം.സി.സി., ബഹുമതി, യു.എ.ഇ.