ദുബായ് : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി – ഐ. എന്‍. എല്‍. സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷ ത്തോടെയുള്ള വിജയത്തിനായി പ്രവാസി മലയാളികള്‍ സജീവമായി രംഗത്തിറങ്ങണം എന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികളുടെ വോട്ടവകാശം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളോട് അനുകൂല സമീപനം സ്വീകരിച്ച യു. പി. എ. സര്‍ക്കാരിനോടുള്ള ഐക്യ ദാര്‍ഢ്യമായി എല്ലാ ജനാധിപത്യ വിശ്വാസികളും യു. ഡി. എഫ്. – ഐ. എന്‍. എല്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കണമെന്നും, പ്രവാസി കുടുംബങ്ങളുടെ വോട്ടുകള്‍ യു. ഡി. എഫ്. സ്ഥാനാര്‍ത്ഥി കള്‍ക്കായി ഉറപ്പു വരുത്തുവാന്‍ നാട്ടില്‍ കെ. എം. സി. സി. പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം ആക്ടിംഗ് പ്രസിഡണ്ട് സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ അധ്യക്ഷതയില്‍ ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. കാസര്‍കോട് ജില്ലാ കമ്മിറ്റി നേതാക്കളായ ഖലീല്‍ പതിക്കുന്ന്, ഹനീഫ് ചെര്‍ക്കള, ഹനീഫ് കല്‍മട്ട, അബ്ദുല്ല ആറങ്ങാടി, ഗഫൂര്‍ ഏരിയാല്‍, അബൂബക്കര്‍, കൊല്ലമ്പാടി മണ്ഡലം കമ്മിറ്റി നേതാക്കളായ ഫൈസല്‍ പട്ടേല്‍, റഹീം ചെങ്കള, ഇ. ബി. അഹമ്മദ് ഇടയക്കാല്‍, ഹസന്‍ ബീജന്തടുക്ക, എ. കെ. കരിം മൊഗര്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക്ക നന്ദി പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി.