
അബുദാബി : അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ  ആഭിമുഖ്യത്തില്‍  പാചക മത്സരം നടത്തി. ശ്രിമതി ഡോളി  വര്‍ഗീസ് ഒന്നാം സ്ഥാനവും, കുമാരി ക്രിസ്റ്റീ ജോണ്‍ രണ്ടാം സ്ഥാനവും, ശ്രിമതി സുജ ജോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇടവക വികാരി ഫാ. ജോണ്‍സന്‍ ഡാനിയേല്‍ പാചക മത്സരം ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി ശ്രിമതി ആനി മാത്യു വിന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി ആണ് ഇത്തരത്തില്‍ ഒരു മല്സരം ഇദം പ്രഥമമായി സംഘടിപ്പിച്ചത്.
-
(അയച്ചു തന്നത് : റെജി മാത്യു)

 
 
                  
 
 
  
  
  
  
  
  
  
  
  
  
  
  
  
 


























 
  
 
 
  
  
  
  
 