ദുബായ്: കേരളത്തിലെ നഗരകാര്യവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയുടെ മകന്‍ അംജദ് അലി (37) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ നിര്യാതനായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഫാസ്റ്റ് ട്രാക് ഇലക്ട്രോണിക്സ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ മങ്കട മണ്ഡലം പ്രസിഡണ്ടായിരുന്നു.
റാഷിനയാണ് ഭാര്യ, സിദാന്‍, ജന്നത്ത് എന്നിവര്‍ മക്കളാണ്. ഡോ.ആയിഷ മിഷാല്‍, ആമിന ഷഹ്സാദ്, മുഹമ്മദ് ആരിഫ് എന്നിവര്‍ സഹോദരങ്ങളാണ്.